തമിഴ്നാട് മന്ത്രിക്ക് പണി കൊടുത്ത് ഹാക്കര്‍മാര്‍; ട്വിറ്റർ അക്കൗണ്ട് പോയി

By Web Team  |  First Published Sep 6, 2022, 7:08 AM IST

ഏപ്രിലിൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ആക്സസ് പുനഃസ്ഥാപിക്കുന്നതിന് മുമ്പ് ഏകദേശം 500 ട്വീറ്റുകൾ അയച്ചതായും റിപ്പോർട്ടുണ്ട്.


ചെന്നൈ: തമിഴ്നാട് മന്ത്രിയുടെ അക്കൗണ്ടിലും കൈവെച്ച് ഹാക്കർമാർ. തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ ട്വിറ്റർ അക്കൗണ്ട് ഞായറാഴ്ചയാണ് ഹാക്ക് ചെയ്യപ്പെട്ടത്. മന്ത്രിയുടെ അക്കൗണ്ട് ഏതാനും മണിക്കൂറുകളിലേക്കാണ് ഹാക്കര്മാർ കൈയ്യടിക്കിയത്. കൂടാതെ അക്കൗണ്ടിന്റെ പ്രൊഫൈൽ ഫോട്ടോ മാറ്റിയ ശേഷം ക്രിപ്‌റ്റോകറൻസികളെ പ്രോത്സാഹിപ്പിക്കുന്ന ട്വീറ്റുകൾ ഹാക്കർമാർ പോസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.  

പാസ്‌വേഡ് റീസെറ്റ് ചെയ്യാനുശ്ശ ഇമെയിൽ വഴി തന്റെ അക്കൗണ്ടിലേക്കുള്ള ആക്‌സസ് വീണ്ടെടുക്കാൻ മൈക്രോബ്ലോഗിംഗ് സർവീസ് മന്ത്രിയെ സഹായിച്ചു. കഴിഞ്ഞ മാസങ്ങളിലായി നിരവധി രാഷ്ട്രീയക്കാരുടെയും ഔദ്യോഗിക സേവനങ്ങളുടെയും അക്കൗണ്ടുകൾ അപഹരിക്കപ്പെട്ടിരുന്നു. ഈ നിരയിലെ പുതിയ ആളാണ് മന്ത്രി.

Latest Videos

undefined

ടി.ആർ.ബി. രാജ, ഡിഎംകെ എംഎൽഎയും മുതിർന്ന പാർട്ടി നേതാവും ഡിഎംകെ എംപിയുമായ ഞായറാഴ്ച തമിഴ്നാട് മന്ത്രി വി സെന്തിലിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പിടിഐയാണ് റിപ്പോർട്ട് ചെയ്തത്. മന്ത്രിയുടെ അക്കൗണ്ട് സ്പാം മെസെജുകളിലൂടെ ഹാക്ക് ചെയ്തതായാണ് പറയപ്പെടുന്നത്. 

പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ എഴുതിയ ഡിഎംകെ എംഎൽഎ ടി ആർ ബി രാജയെ ഉദ്ധരിച്ചാണ് നിലവിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.റിപ്പോർട്ട് അനുസരിച്ച്, രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള മന്ത്രിയുടെ അക്കൗൺ വീണ്ടെടുത്തിട്ടുണ്ട്. തമിഴ്നാട്ടിലെ വൈദ്യുതി, നിരോധനം, എക്‌സൈസ് വകുപ്പുകളുടെ മന്ത്രിയാണ് ഇദ്ദേഹം.  

ഏപ്രിലിൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ആക്സസ് പുനഃസ്ഥാപിക്കുന്നതിന് മുമ്പ് ഏകദേശം 500 ട്വീറ്റുകൾ അയച്ചതായും റിപ്പോർട്ടുണ്ട്.

 ജനുവരിയിൽ, ദേശീയ ദുരന്ത നിവാരണ സേനയുടെ ട്വിറ്റർ ഹാൻഡിൽ ഹാക്ക് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കൗണ്ടും ഹാക്ക് ചെയ്യുകയും കഴിഞ്ഞ ഡിസംബറിൽ ബിറ്റ്കോയിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് ഇടുകയും ചെയ്തു.

'വാട്സാപ്പ് ഇല്ലാത്ത ഐഫോൺ!' വാട്ട്സാപ്പിനെ കൈവിടാനൊരുങ്ങി ഐഫോൺ, റിപ്പോർട്ട്

ജനിച്ച് 16 കൊല്ലത്തിന് ശേഷം ട്വിറ്റര്‍ ആ തീരുമാനം എടുത്തു; ട്വീറ്റ് എഡിറ്റ് ചെയ്യാം.!

click me!