നമ്മുക്ക് 'ഷെയർഇറ്റ്' പോലെ ഒരു വിദ്യ പ്രയോഗിക്കാം: പുതിയ മാറ്റത്തിന് വാട്ട്സ്ആപ്പ്

By Web Team  |  First Published Apr 24, 2024, 12:06 PM IST

ഷെയർഇറ്റ് പോലുള്ള ആപ്പുകൾക്ക് സമാനമായി, ഓഫ്‌ലൈൻ ഫയൽ ഷെയർ ചെയ്യുന്ന പ്രക്രിയ പ്രവർത്തനക്ഷമമാക്കാൻ ബ്ലൂടൂത്തിന്റെ മാത്രം സഹായം മതിയാകും.


ന്യൂയോര്‍ക്ക്: ഇന്റർനെറ്റ് കണക്ഷനില്ലാതെ തന്നെ ഉപയോക്താക്കൾക്ക് ഇനി വാട്ട്സ്ആപ്പില്‍ ഫോട്ടോകളും , വീഡിയോകളും, ഡോക്യുമെന്റുകളും പങ്കിടാനായേക്കും. പുതിയ ഫീച്ചർ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വാട്ട്സാപ്പെന്നാണ് സൂചന. വാബെറ്റ്ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഇന്‍റര്‍നെറ്റ് ഇല്ലാതെ എളുപ്പത്തിൽ ഡാറ്റ പങ്കിടാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായാണ് ആപ്പ് പുതിയ ഫീച്ചർ പരീക്ഷിക്കാനൊരുങ്ങുന്നത്. 

ഷെയർഇറ്റ് പോലുള്ള ആപ്പുകൾക്ക് സമാനമായി, ഓഫ്‌ലൈൻ ഫയൽ ഷെയർ ചെയ്യുന്ന പ്രക്രിയ പ്രവർത്തനക്ഷമമാക്കാൻ ബ്ലൂടൂത്തിന്റെ മാത്രം സഹായം മതിയാകും. ഈ ഫീച്ചർ സുരക്ഷിതമായിരിക്കും എന്നാണ് റിപ്പോർട്ട്.നിലവിൽ ബീറ്റാ ടെസ്റ്റിങ്ങിലാണ് ഈ ഫീച്ചറിനെന്നാണ് സൂചന.ഇതിനെ കുറിച്ച് വാട്ട്സ്ആപ്പ് ഔദ്യോ​ഗികമായി ഒന്നും പങ്കുവെച്ചിട്ടില്ല. 

Latest Videos

undefined

അടുത്തിടെ  അൽപസമയം മുൻപ് വരെ ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സഹായിക്കുന്ന ഫീച്ചർ വാട്ട്സ്ആപ്പ്  അവതരിപ്പിച്ചിരുന്നു. കമ്പനിയുടെ ഫീച്ചർ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇൻഫോയാണ് ഇക്കാര്യവും റിപ്പോർട്ട് ചെയ്തത്. ന്യൂ ചാറ്റ് ബട്ടൺ ക്ലിക്ക് ചെയ്താലാണ് ഇത് കാണാൻ സാധിക്കുക. കോൺടാക്റ്റിൽ അൽപസമയത്തിന് മുമ്പ് ഓൺലൈനിൽ ഉണ്ടായിരുന്നവരെ കണ്ടെത്താൻ സാധിച്ചാൽ ഉപഭോക്താക്കൾക്ക് അവരെ ചാറ്റ് ചെയ്യാനായി തിരഞ്ഞെടുക്കാനാവും എന്നാണ് കമ്പനി വിലയിരുത്തൽ. 

ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ച് ലാസ്റ്റ് സീൻ സമയവും ഓൺലൈൻ സ്റ്റാറ്റസും ഈ പട്ടികയിൽ കാണിക്കില്ല. നിലവിൽ ചുരുക്കം ചില ബീറ്റാ ടെസ്റ്റർമാർക്കിടയിൽ മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളതെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. 

കഴിഞ്ഞ ദിവസം കോൺടാക്ട് ലിസ്റ്റിൽ ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലാത്തവരെ പരിചയപ്പെടുത്തുന്ന ഫീച്ചർ പുതിയതായി അവതരിപ്പിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനായി 'കോൺടാക്റ്റ് സജഷൻ' ഫീച്ചർ കമ്പനി പരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ ഇൻസ്റ്റഗ്രാമിന് സമാനമായി വാട്‌സ്ആപ്പിലും സ്റ്റാറ്റസ് അപ്‌ഡേറ്റിൽ മറ്റുള്ളവരെ ടാഗ് ചെയ്യാനുള്ള അപ്‌ഡേഷൻ ഉടനെത്തും. 

ഇൻസ്റ്റഗ്രാമിലെ പോലെ തന്നെ മെൻഷൻ ചെയ്യാനാകുമെങ്കിലും സ്റ്റാറ്റസ് വ്യൂവേഴ്‌സിന് മെൻഷൻ ചെയ്ത പേരുകൾ കാണാനാകില്ല. ടാഗ് ചെയ്ത വ്യക്തിക്ക് നോട്ടിഫിക്കേഷൻ ലഭിക്കും. പക്ഷേ ഇൻസ്റ്റഗ്രാമിലെ പോലെ സ്റ്റോറി മെൻഷൻ ചെയ്യാനാകില്ല. കഴിഞ്ഞ ദിവസമാണ് പുതിയ ഫീച്ചറുകൾ സംബന്ധിച്ച അപ്‌ഡേഷൻ പുറത്തുവന്നത്. വൈകാതെ ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് സൂചനകൾ.

10 മീറ്റർ അടുത്തുവരെ, റഷ്യയുടെയും അമേരിക്കയുടെയും ഉപ​ഗ്രഹങ്ങൾ മുഖാമുഖം, കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്

10 മീറ്റർ അടുത്തുവരെ, റഷ്യയുടെയും അമേരിക്കയുടെയും ഉപ​ഗ്രഹങ്ങൾ മുഖാമുഖം, കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്

click me!