CMOS image sensor technology : ലോകത്തിലെ ആദ്യത്തെ സ്റ്റാക്ക് സിമോസ് ഇമേജ് സെന്‍സര്‍ സാങ്കേതികവിദ്യയുമായി സോണി

By Web Team  |  First Published Dec 22, 2021, 6:58 PM IST

ലോലൈറ്റ് ഫോട്ടോഗ്രാഫിയില്‍ വലിയ മുന്നേറ്റം സൃഷ്ടിച്ചേക്കാവുന്ന പുതിയ സംവിധാനം സോണി ആദ്യമായി അവതരിപ്പിക്കുന്നു. 2-ലെയര്‍ ട്രാന്‍സിസ്റ്റര്‍ പിക്‌സല്‍ ഉള്ള ലോകത്തിലെ ആദ്യത്തെ സ്റ്റാക്ക് ചെയ്ത സിമോസ് ഇമേജ് സെന്‍സര്‍ സാങ്കേതികവിദ്യ വികസിപ്പിച്ചതായാണ് സോണിയുടെ പ്രഖ്യാപനം


ലോലൈറ്റ് ഫോട്ടോഗ്രാഫിയില്‍ വലിയ മുന്നേറ്റം സൃഷ്ടിച്ചേക്കാവുന്ന പുതിയ സംവിധാനം സോണി ആദ്യമായി അവതരിപ്പിക്കുന്നു. 2-ലെയര്‍ ട്രാന്‍സിസ്റ്റര്‍ പിക്‌സല്‍ ഉള്ള ലോകത്തിലെ ആദ്യത്തെ സ്റ്റാക്ക് ചെയ്ത സിമോസ് ഇമേജ് സെന്‍സര്‍ സാങ്കേതികവിദ്യ വികസിപ്പിച്ചതായാണ് സോണിയുടെ പ്രഖ്യാപനം. ഇത് ലോ ലൈറ്റ് ഫോട്ടോഗ്രാഫിയെ ഏറെ സ്വാധീനിക്കുന്നു. ഈ പുതിയ സാങ്കേതികവിദ്യ ഫോട്ടോഡയോഡുകളെ പിക്‌സല്‍ ട്രാന്‍സിസ്റ്ററുകളില്‍ നിന്ന് വ്യത്യസ്ത സബ്സ്ട്രേറ്റ് പാളികളിലേക്ക് വേര്‍തിരിക്കുന്നു. 

ഇത് പ്രകാശത്തിന്റെ അളവ് ഇരട്ടിയാക്കുന്നു. കൂടുതല്‍ പരമ്പരാഗത ഇമേജ് സെന്‍സറുകളെ അപേക്ഷിച്ച് ഒരൊറ്റ പിക്‌സലിന് മികച്ച ചിത്രങ്ങള്‍ ക്യാപ്ചര്‍ ചെയ്യാന്‍ കഴിയും. ലോ ലൈറ്റ് ഫോട്ടോഗ്രാഫിയില്‍ ഇത് വലിയ വിപ്ലവം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. പ്രൊഫഷണല്‍ ക്യാമറകളെ അപേക്ഷിച്ച്, മൊബൈല്‍ ഫോട്ടോഗ്രാഫിയെയാവും ഇത് കൂടുതല്‍ പിന്തുണക്കുന്നതെന്നാണ് സൂചന.

Latest Videos

undefined

2-ലെയര്‍ ട്രാന്‍സിസ്റ്റര്‍ പിക്‌സല്‍' സാങ്കേതികവിദ്യ ഫോട്ടോഡയോഡുകളെയും (ഫോട്ടോണുകളെ വൈദ്യുത സിഗ്‌നലുകളാക്കി മാറ്റുന്നു), പിക്‌സല്‍ ട്രാന്‍സിസ്റ്ററുകളെയും (വൈദ്യുത സിഗ്‌നലുകളെ നിയന്ത്രിക്കുന്നവ) പരസ്പരം അടുക്കിയിരിക്കുന്ന വിവിധ പാളികളിലേക്ക് വിഭജിക്കുന്നു. ഒപ്റ്റിമൈസ് ചെയ്ത ആര്‍ക്കിടെക്ചറുകള്‍ക്ക് പുറമേ, ഈ സ്റ്റാക്ക് ചെയ്ത സാങ്കേതികവിദ്യ ആംപ് ട്രാന്‍സിസ്റ്ററുകളുടെ വലുപ്പം വര്‍ദ്ധിപ്പിക്കും.

ഈ രണ്ട് ഗുണങ്ങള്‍ അര്‍ത്ഥമാക്കുന്നത് വ്യക്തിഗത പിക്‌സലുകള്‍ക്ക് സാച്ചുറേഷന്‍ സിഗ്‌നല്‍ ലെവലിന്റെ ഇരട്ടിയോളം ഉണ്ടായിരിക്കുമെന്നും കുറഞ്ഞ വെളിച്ചത്തില്‍ പകര്‍ത്തുന്ന ചിത്രങ്ങളുടെ നോയിസ് കുറയ്ക്കാനും കഴിയും എന്നാണ്. 'ഈ പുതിയ സാങ്കേതികവിദ്യയില്‍ നിന്ന് ലഭ്യമായ വിപുലീകരിച്ച ഡൈനാമിക് റേഞ്ചും നോയിസ് റിഡക്ഷനും തെളിച്ചമുള്ളതും മങ്ങിയതുമായ പ്രകാശത്തിന്റെ (ഉദാ, ബാക്ക്ലിറ്റ് ക്രമീകരണങ്ങള്‍) ക്രമീകരണങ്ങളില്‍ അണ്ടര്‍ എക്‌സ്‌പോഷര്‍, ഓവര്‍ എക്‌സ്‌പോഷര്‍ എന്നിവ തടയുകയും ഉയര്‍ന്ന നിലവാരമുള്ളതും കുറഞ്ഞ നോയിസ് ഉള്ളതുമായ ചിത്രങ്ങള്‍ നല്‍കുകയും ചെയ്യും. കുറഞ്ഞ വെളിച്ചം (ഉദാ, ഇന്‍ഡോര്‍, രാത്രി) പകരുന്ന സാഹചര്യങ്ങള്‍ക്ക് ഏറ്റവും മികച്ചതാണിത്.' സോണി പറയുന്നു.

ലോലൈറ്റ് ഫോട്ടോഗ്രാഫിയില്‍ ഇതൊരു വിപ്ലവമായിരിക്കുമെന്നു വേണം കരുതാന്‍. എക്‌സ്‌പോഷര്‍ കൂടുകയും കുറയുമ്പോഴുമുള്ള ഗ്രെയ്ന്‍സ് ഇല്ലാതാക്കി കൊണ്ട് കൂടുതല്‍ മികച്ച വിധത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഈ ഇമേജ് സെന്‍സറുകള്‍ക്ക് കഴിയും.

click me!