മാല്‍വെയര്‍ ഗവേഷകനായ ലൂക്കാസ് സ്‌റ്റെഫാന്‍കോ ആദ്യമായി ട്വിറ്ററില്‍ എസ്എംഎസ് വേം എന്ന് ഇതിനെ റിപ്പോര്‍ട്ട് ചെയ്തു. അവിടെ പുതിയ ആന്‍ഡ്രോയിഡ് മാല്‍വെയര്‍ ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ ടാര്‍ഗെറ്റുചെയ്യുന്ന പുതിയ വൈറസ് വ്യാപിക്കുന്നതായി സൂചനകള്‍. കോവിഡ് 19 സൗജന്യ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആപ്പ് രജിസ്‌ട്രേഷന്‍ പോലെയാണ് ഇതിന്റെ പെരുമാറ്റമെന്ന് ഇ-മാല്‍വെയര്‍ സുരക്ഷാ ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് വൈറസ് സോഫ്റ്റ്‌വെയറുകളെപ്പോലെ, വ്യാജമായ കോവിഡ് 19 വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്യാനും ഉപയോക്താക്കളെ ക്ഷണിക്കുന്നു. പുതിയ വൈറസ് ടെക്സ്റ്റ് മെസേജുകളിലൂടെ വ്യാപിക്കുകയും ഫോണില്‍ നിന്ന് കോണ്‍ടാക്റ്റ് ലിസ്റ്റ് മോഷ്ടിക്കുകയും ചെയ്യുന്നു.
മാല്‍വെയര്‍ ഗവേഷകനായ ലൂക്കാസ് സ്‌റ്റെഫാന്‍കോ ആദ്യമായി ട്വിറ്ററില്‍ എസ്എംഎസ് വേം എന്ന് ഇതിനെ റിപ്പോര്‍ട്ട് ചെയ്തു. അവിടെ പുതിയ ആന്‍ഡ്രോയിഡ് മാല്‍വെയര്‍ ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതെങ്ങനെ വ്യാപിക്കുന്നു എന്നതിന്റെ ചില സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം പങ്കിട്ടു. സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്ക് വഴി ഉപയോക്താക്കള്‍ വ്യാജ സൗജന്യ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, ആപ്ലിക്കേഷന്‍ ഫോണില്‍ വാക്‌സിന്‍ രജിസ്റ്റര്‍ ആപ്ലിക്കേഷനായി പ്രത്യക്ഷപ്പെടുകയും കോണ്‍ടാക്റ്റ് ലിസ്റ്റിലേക്ക് ആക്‌സസ് അഭ്യര്‍ത്ഥിക്കുകയും ടെക്‌സ്റ്റ് മെസേജുകള്‍ അയയ്ക്കാനും കാണാനും അനുമതി നല്‍കുകയും ചെയ്യുന്നു.
undefined
ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള റിസ്‌ക് ഇന്റലിജന്‍സ് സ്ഥാപനമായ സൈബിള്‍ എങ്ങനെയാണ് എസ്എംഎസ് വേം മാല്‍വെയര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വെളിപ്പെടുത്തി. സൈബിള്‍ അനുസരിച്ച്, ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, അനധികൃത ആക്‌സസ് പ്രാപ്തമാക്കുക അല്ലെങ്കില്‍ സ്വകാര്യ അക്കൗണ്ടുകളിലേക്കും സേവനങ്ങളിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുക, അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കായി ഫോണ്‍ ഉപയോഗിക്കുക, ഉപയോക്താവിന്റെ മൊബൈല്‍ ഉപകരണത്തില്‍ നിന്നും അക്കൗണ്ടുകളില്‍ നിന്നും വ്യക്തിഗത ഡാറ്റ മോഷ്ടിക്കുക, അനധികൃതമായി മൊബൈലില്‍ നിന്നോ സേവനങ്ങളില്‍ നിന്നോ ഡാറ്റ ഇല്ലാതാക്കുക എന്നിവയ്ക്ക് കഴിയുമത്രേ.
എസ്എംഎസ് വേം മാല്‍വെയറിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമ്പോള്‍, ഇന്റര്‍നെറ്റില്‍ സമാന രൂപത്തിലുള്ള ആപ്ലിക്കേഷനുകള്‍ ധാരാളമുണ്ടെന്ന് സ്ഥാപനം കണ്ടെത്തി. പുതിയ എസ്എംഎസ് വേം മാല്‍വെയറിന്റെ ഏക ലക്ഷ്യം ഇന്ത്യയാണോ, എന്തുകൊണ്ടാണ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ എന്നിവയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ഇതിനെഎങ്ങനെ ഒഴിവാക്കാം?
ഇത്തരം വൈറസുകളില്‍ നിന്നും കബളിപ്പിക്കപ്പെടാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഏതെങ്കിലും ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡുചെയ്യുന്നത് ഒഴിവാക്കുകയോ സ്ഥിരീകരിക്കാത്ത ഉറവിടങ്ങള്‍ അയച്ച ലിങ്കുകള്‍ വഴി ഏതെങ്കിലും വെബ്‌സൈറ്റുകള്‍ തുറക്കുകയോ ചെയ്യാതിരിക്കുക എന്നതാണ്. നിങ്ങള്‍ക്ക് ഒരു അപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്യാനാകുന്ന ടെക്‌സ്റ്റ് മെസേജ് വഴി ഒരു ലിങ്ക് ലഭിച്ചിട്ടുണ്ടെങ്കില്‍, അത് ചെയ്യുന്നത് ഒഴിവാക്കുക. ആന്‍ഡ്രോയിഡിന്റെ കാര്യത്തില്‍ ആപ്ലിക്കേഷന്‍ സ്‌റ്റോറില്‍ നിന്നും മാത്രം ഒരു അപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്യുക. നിങ്ങളുടെ ഫോണിലെ അപ്ലിക്കേഷനുകള്‍ എന്താണ് അനുമതി ചോദിക്കുന്നതെന്ന് പരിശോധിക്കുക എന്നതാണ് മറ്റൊരു നല്ല മാര്‍ഗം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona