മനുഷ്യര്‍ക്ക് സദൃശ്യമായ 74 മസിലുകളും 39 ജോയിന്‍റുകളും ഈ റോബോട്ടിനുണ്ട്
ടോക്കിയോ: ഡ്രൈവറില്ലാ കാറുകള്‍ ലോകത്ത് ഇതിനകം വന്നുകഴിഞ്ഞു. ഇനി വരാന്‍ പോകുന്നത് മനുഷ്യനോട് സദൃശ്യമായ റോബോട്ടുകള്‍ ഡ്രൈവറാവുന്ന വാഹനങ്ങളോ? സാധാരണ കാര്‍ ഓടിക്കാന്‍ കഴിവുള്ള 'മുസാഷി' എന്ന ഹ്യൂമനോയ്‌ഡ് റോബോട്ടിനെ ജപ്പാനിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് രാജ്യാന്തര മാധ്യമമായ ഫോക്‌സ് ന്യൂസിന്‍റെ റിപ്പോര്‍ട്ട്.
ടെസ്‌ലയും ഗൂഗിളും ഡ്രൈവറില്ലാ കാറുകള്‍ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ സ്വയം മനസിലാക്കി യാത്ര ചെയ്യുന്ന ഇത്തരം ഓട്ടോമാറ്റിക് കാറുകള്‍ വികസിപ്പിക്കുകയും വിപണിയില്‍ ഇറക്കുകയും അത്ര എളുപ്പമായിരുന്നില്ല. വളരെ സങ്കീര്‍ണമായ സാങ്കേതികവിദ്യകളും ഭീമമായ മുടക്കുമുതലും ഈ കാറുകള്‍ക്കുണ്ട്. ഇതിനൊക്കെ പരിഹാരമാകുമോ പുതിയ കണ്ടെത്തല്‍ എന്ന ആകാംക്ഷയിലാണ് ടെക് ലോകവും വാഹനലോകവും. ടോക്കിയോ സര്‍വകലാശാലയിലെ ഡോ. കെന്‍റോയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞര്‍ സാധാരണ കാറുകള്‍ ഓടിക്കാന്‍ പ്രാപ്‌തിയുള്ള റോബോട്ടിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യനോട് സാദൃശ്യമുള്ള 'മുസാഷി' എന്ന റോബോട്ടിന് മനുഷ്യനെ പോലെ തന്നെ ഡ്രൈവിംഗ് സീറ്റിലിരുന്ന് സാധാരണ ഒരു കാര്‍ നിയന്ത്രിക്കാന്‍ കഴിയും എന്നാണ് അവകാശവാദം.
undefined
Read more: വിലകൂട്ടലിനിടെ എയര്‍ടെല്ലിന്‍റെ കാഞ്ഞബുദ്ധിയോ; ഈ ഫോണ്‍ മോഡലില്‍ ഡാറ്റ ഫ്രീ
നേരത്തെ സൂചിപ്പിച്ചപോലെ മനുഷ്യ ശരീരത്തോട് ഏറെ സാദൃശ്യമുള്ള ഹ്യൂമനോയ്‌ഡ് റോബോട്ടാണ് മുസാഷി. മനുഷ്യ ശരീരം പോലെതന്നെ കൃത്രിമ തലയും അഞ്ച് വിരലുകള്‍ വീതമുള്ള കൈകളും കാലുകളുമെല്ലാം ഇതിനുണ്ട്. മനുഷ്യര്‍ക്ക് സദൃശ്യമായ 74 മസിലുകളും 39 ജോയിന്‍റുകളും ഈ റോബോട്ടിനുണ്ട്. കൈകളും കാലുകളും കൊണ്ട് ബലം പ്രയോഗിക്കുകയും ചെയ്യാം. മനുഷ്യശരീരത്തിന് സമാനമായ ഇത്തരം ഘടനയാണ് സ്റ്റിയറിംഗ് നിയന്ത്രിക്കാനും പെഡലുകളില്‍ ചവിട്ടാനും ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കാനും ഇന്‍ഡിക്കേറ്ററുകള്‍ ഇടാനും മുസാഷിയെ സഹായിക്കുന്നത്.
റോബോട്ടിന്‍റെ കണ്ണുകളുടെ സ്ഥാനത്ത് ഹൈ-റെസലൂഷനിലുള്ള ക്യാമറകളാണുള്ളത്. ഇവ നിര്‍മിത ബുദ്ധിയുമായി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ബന്ധിപ്പിച്ചതാണ്. ട്രാഫിക് ലൈറ്റുകളിലെ മാറ്റവും ആളുകള്‍ റോഡ് മുറിച്ചുകടക്കുന്നതും ഈ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത് പ്രതികരിക്കും. ടെക്, വാഹന ലോകത്ത് വലിയ വിപ്ലവമായേക്കാന്‍ സാധ്യതയുള്ള ഈ റോബോട്ടിക് ഡ്രൈവര്‍ സംവിധാനം പക്ഷേ നിര്‍മാണത്തിന്‍റെ ആദ്യ ഘട്ടങ്ങളിലാണ്. നിലവില്‍ നേരെയുള്ള റോഡില്‍ വലത്തോട്ട് മാത്രം തിരിയാന്‍ പറ്റുന്ന തരത്തിലുള്ള സാങ്കേതികശേഷിയേ മുസാഷി കൈവരിച്ചിട്ടുള്ളൂ. മൂന്ന് മൈല്‍ വേഗവുമെ ഇതിനുള്ളൂ. ഭാവിയില്‍ ഒരു സാധാരണ കാര്‍ ഓടിച്ച് റോഡിലൂടെ പോകുന്ന മുസാഷി എന്ന റോബോട്ട് ഡ്രൈവറെ കണ്ടേക്കാം, ഒരുപക്ഷേ നമ്മളാ വാഹനത്തില്‍ യാത്ര ചെയ്‌തേക്കാം.
Read more: എഐ ക്യാമറയാണ് മെയ്‌ന്‍; റിയല്‍മീ 13 പ്രോ 5ജി സിരീസ് ഉടന്‍ ഇന്ത്യയിലേക്ക്, സവിശേഷതകള്‍ അറിയാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം