കമ്പനിക്ക് കീഴിലുള്ള ട്രേഡിങ് പ്ലാറ്റ്‌ഫോം അല്‍മേദ റിസര്‍ച്ച് തകര്‍ന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മുഖ്യ കാരണമായി പറയുന്നത്. നവംബര്‍ രണ്ടിന് അല്‍മേദയിലെ പ്രതിസന്ധികള്‍ കോയിന്‍ഡെസ്‌ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ന്യൂയോര്‍ക്ക്: സമ്പന്നന്‍ പാപ്പരായി പോകുന്നു എന്നത് പുതിയ സംഭവമല്ല. എന്നാല്‍ ക്രിപ്റ്റോ കറന്‍സി ലോകത്തെ മുടിചൂട മന്നന്‍ എന്ന വിശേഷിപ്പിക്കുന്ന സാം ബാങ്ക്മാൻ-ഫ്രൈഡിന് സംഭവിച്ചത് കേട്ട് തരിച്ചിരിക്കുകയാണ് ക്രിപ്റ്റോ കറന്‍സി രംഗവും ടെക് ലോകവും. ക്രിപ്‌റ്റോ ചക്രവര്‍ത്തിയായിരുന്നു സാം സഹസ്ഥാപകനായ കമ്പനി എഫ്‌ടിഎക്‌സ് തകര്‍ന്നതോടെയാണ് പാപ്പര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കമ്പനിയുടെ നല്ല കാലത്ത് സാമിന്‍റെ ആസ്തി 2600 കോടി ഡോളറിലേറെ ആയിരുന്നു. ഇക്കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ സാമിന്റെ ആസ്തി 1600 കോടി ഡോളറായിരുന്നു എന്നും റോയിട്ടേഴ്‌സ് പറയുന്നു. അതേ സാം ഇപ്പോള്‍ പാപ്പര്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.
undefined
സാമിന്റെ ആസ്‌തിയുടെ 94 ശതമാനം ഒഴുകിപോയത് പൊതുവെ നഷ്ടക്കണക്ക് പറയുന്ന ക്രിപ്റ്റോ ലോകത്ത് നടുക്കമായിരിക്കുകയാണ് . ക്രിപ്‌റ്റോ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ദുനന്തം എന്നാണ് ഇതിനെ ചില പാശ്ചത്യ മാധ്യമങ്ങള്‍ വിളിച്ചത്. കമ്പനി പൊട്ടിയതോടെ സാം ബാങ്ക്മാന്‍- സിഇഒ പദവി രാജിവച്ച് പാപ്പർ ഹർജി ഫയല്‍ചെയ്തു.
കമ്പനിക്ക് കീഴിലുള്ള ട്രേഡിങ് പ്ലാറ്റ്‌ഫോം അല്‍മേദ റിസര്‍ച്ച് തകര്‍ന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മുഖ്യ കാരണമായി പറയുന്നത്. നവംബര്‍ രണ്ടിന് അല്‍മേദയിലെ പ്രതിസന്ധികള്‍ കോയിന്‍ഡെസ്‌ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചില കമ്പനികളോട് എഫ്‌ടിഎക്‌സ് സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും അപ്രതീക്ഷിതമായിരുന്നു ഇവരുടെ പൊടുന്നനെയുള്ള തകര്‍ച്ച. ഇതോടെ എഫ്ടിഎക്‌സിനെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ബിനാന്‍സ് അതില്‍ നിന്നും പിൻമാറി. ഇതിന് പിന്നാലെ സാമും കമ്പനിയും വലിയ പ്രതിസന്ധിയിലായിത. നിക്ഷേപത്തിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണം വന്നതോടെ യുഎസ് ഏജൻസികൾ കമ്പനിയെയും സാമിനെയും പങ്കാളികളെയും നിരീക്ഷണത്തിലാക്കി.
കമ്പനി വൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് കണ്ടതോടെ ക്രിപ്‌റ്റോ ടോക്കണ്‍ എഫ്ടിടി നിക്ഷേപകരെല്ലാം പിന്‍വലിക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെ എഫ്ടിടിയുടെ മൂല്യം 72 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ നവംബര്‍ 10ന് എഫ്ടിഎക്‌സ് എല്ലാ ഇടപാടുകളും നിര്‍ത്തിവച്ചതായി അറിയിച്ചു.
എഫ്ടിഎക്‌സിനെ വിശ്വസിച്ച് ഉപഭോക്താക്കള്‍ നിക്ഷേപിച്ച പണം മറ്റു ആവശ്യങ്ങള്‍ക്കായി അല്‍മേദ ഉപയോഗിച്ചെന്നും ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നും റിപ്പോർട്ടുകളുണ്ട്. എഫ്ടിഎക്‌സിന് 1000 കോടി ഡോളറിന് അടുത്ത് അല്‍മേദയ്ക്ക് നല്‍കി എന്നാണ് ബ്ലൂംബെർഗ് പറയുന്നത്. 2019 ലാണ് ഗൂഗിൾ ജീവനക്കാരനായിരുന്ന ഗ്യാരി വാങ്ങുമായി ചേര്‍ന്ന് സാം ക്രിപ്റ്റോ എക്സ്ചേഞ്ച് സ്ഥാപനമായ എഫ്ടിഎക്സ് തുടങ്ങുന്നത്.
1992-ൽ, ബാങ്ക്മാൻ-ഫ്രൈഡ് ഒരു അക്കാദമിക് കുടുംബത്തിലാണ് ജനിച്ചത്, രണ്ട് മാതാപിതാക്കളും സ്റ്റാൻഫോർഡ് ലോ സ്കൂളിലെ പ്രൊഫസർമാരായിരുന്നു. 2010-ൽ അദ്ദേഹം മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ചേർന്നു, അവിടെ നിന്ന് 2014-ൽ ഭൗതികശാസ്ത്രത്തിൽ മേജറും ഗണിതശാസ്ത്രത്തിൽ പ്രായപൂർത്തിയാകുന്നതിന് മുന്‍പ് തന്നെ ബിരുദവും നേടി.
പൊളിറ്റിക്കോയുടെ കണക്കനുസരിച്ച്, യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാം ബാങ്ക്മാൻ-ഫ്രൈഡ് 5.2 ബില്യൺ ഡോളറിലധികം സംഭാവന നൽകിയിട്ടുണ്ട്. എല്ലാ രാഷ്ട്രീയക്കാരെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നയാളാണ് സാം. നിരവധി റിപ്പബ്ലിക്കൻ കാമ്പെയ്‌നുകൾക്കും ഇയാള്‍ സംഭാവന നൽകിയെന്നാണ് വിവരം.
എഫ്‌ടിഎക്‌സിലെ എഞ്ചിനീയറിംഗ് ഡയറക്ടർ നിഷാദ് സിങ്ങുമായി ചേർന്ന് ഡെമോക്രാറ്റുകൾക്ക് പിന്തുണ നൽകുന്ന ഒരു സൂപ്പർ പിഎസി (പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി)യില്‍ സാം പ്രവര്‍ത്തിച്ചിട്ടുണ്ട്. നയ ആസൂത്രണത്തെക്കുറിച്ചുള്ള ആസൂത്രണമായിരുന്നു ഈ കമ്മിറ്റിയുടെ ലക്ഷ്യം. ഫോർച്യൂൺ പറയുന്നതനുസരിച്ച്, 2021-2022 തിരഞ്ഞെടുപ്പുകാലത്ത് ജോർജ്ജ് സോറോസിന് ശേഷം സാമ്പത്തിക നയം സംബന്ധിച്ച് ഡെമോക്രാറ്റുകളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് സാം ബാങ്ക്മാൻ-ഫ്രൈഡായിരുന്നു.
വാൾ സ്ട്രീറ്റ് ജേണൽ പറയുന്നതനുസരിച്ച്, സാം ബാങ്ക്മാൻ-ഫ്രൈഡ് ഒരു സസ്യാഹാരിയാണ്. സാം തന്റെ സുഹൃത്തുക്കളുമായി അപ്പാർട്ട്മെന്റ് പങ്കിടുകയും പലപ്പോഴും ബീൻബാഗുകളിൽ ഉറങ്ങുകയും ചെയ്യുന്നു എന്നും പറയുന്നുണ്ട്. പലപ്പോഴും കാർഗോ ഷോർട്ട്‌സ് അടക്കം കാഷ്വൽ വസ്ത്രം ധരിച്ചാണ് ഇദ്ദേഹം പ്രത്യക്ഷപ്പെടാറ്.
വരുമാനത്തിൽ കുറവ്; ജീവനക്കാരെ പിരിച്ചു വിടാൻ ഡിസ്നിയും?