ജിയോ ആനുവല്‍ പ്ലാന്‍ വിലകൂട്ടി, വാലിഡിറ്റി കുറച്ചു, 2121 പ്ലാനില്‍ അറിയേണ്ടത് ഇതെല്ലാം

By Web Team  |  First Published Feb 23, 2020, 12:29 AM IST

വോഡഫോണിനും എയര്‍ടെലിനും യഥാക്രമം 2399 രൂപയും 2398 രൂപയുമാണ് വാര്‍ഷിക പദ്ധതി. എല്ലാ ദിവസവും 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ് സൗകര്യം, പ്രതിദിനം 100 എസ്എംഎസ് എന്നിവ പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു. 


ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്ററായ റിലയന്‍സ് ജിയോ 2121 രൂപ വിലവരുന്ന പുതിയ വാര്‍ഷിക റീചാര്‍ജിങ് പ്ലാന്‍ തുടങ്ങി. മുന്‍പുണ്ടായിരുന്ന 2020 രൂപയുടെ പ്ലാന്‍ നിര്‍ത്തി. എന്നിരുന്നാലും ആനുകൂല്യങ്ങള്‍ അതേപടി തുടരുന്നുവെന്നു കമ്പനി അവകാശപ്പെടുമ്പോഴും സൂക്ഷ്മ പരിശോധനയില്‍ വാലിഡിറ്റി കുറഞ്ഞതായി കാണാം.

2121 രൂപ പ്ലാന്‍ പ്രതിദിനം 1.5 ജിബി ഡാറ്റ, എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ്, 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഏറ്റവും വലിയ പോരായ്മ 29 ദിവസത്തേക്ക് വാലിഡിറ്റി കുറച്ചിട്ടുണ്ട് എന്നതാണ്. 2020 രൂപയുടെ പദ്ധതി 365 ദിവസത്തിനും 2121 രൂപ 336 ദിവസത്തിനും മാത്രമായിരുന്നു. വീഡിയോ ഓണ്‍ ഡിമാന്‍ഡ് സേവനമായ ജിയോ ടിവിയിലേക്ക് പ്രവേശനം പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 650ലധികം ചാനലുകളുള്ള ഒരു തത്സമയ ടിവിയാണ് ജിയോ ടിവി.

Latest Videos

undefined

വോഡഫോണിനും എയര്‍ടെലിനും യഥാക്രമം 2399 രൂപയും 2398 രൂപയുമാണ് വാര്‍ഷിക പദ്ധതി. എല്ലാ ദിവസവും 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ് സൗകര്യം, പ്രതിദിനം 100 എസ്എംഎസ് എന്നിവ പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു. സീ 5, വോഡഫോണ്‍ പ്ലേ, എയര്‍ടെല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്ഷനുമായാണ് പ്ലാനുകള്‍ വരുന്നത്.

പ്രതിവര്‍ഷ പ്ലാനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാര്‍ഷിക പ്ലാനുകള്‍ വളരെ സൗകര്യപ്രദമാണ്, കാരണം നിങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യണം. നിങ്ങള്‍ നടത്തുന്ന പ്രതിമാസ റീചാര്‍ജുകളേക്കാള്‍ ഇത് വളരെ വിലകുറഞ്ഞതാണ്. ഉദാഹരണത്തിന്, ജിയോയുടെ കാര്യത്തില്‍, 1.5 ജിബി ഡാറ്റ, 100 എസ്എംഎസ്, പരിധിയില്ലാത്ത കോളുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന പ്രതിമാസ പ്ലാനിനു 199 രൂപ മാത്രം മതി. 

എല്ലാ മാസവും 199 രൂപ ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ റീചാര്‍ജ് ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ 2399 രൂപ ചെലവഴിക്കും. അതേസമയം, പുതുതായി പുറത്തിറങ്ങിയ 2121 രൂപ വാര്‍ഷിക പദ്ധതി നിങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, ഏകദേശം 278 രൂപ ലാഭിക്കാം. കൂടാതെ, പ്രതിമാസ പദ്ധതിയുമായി താരതമ്യം ചെയ്താല്‍ കൂടുതല്‍ വാലിഡിറ്റിയും ലഭിക്കും. എയര്‍ടെല്‍, വോഡഫോണ്‍, ജിയോ എന്നിവ അവരുടെ മിക്ക പദ്ധതികളിലും മാറ്റം വരുത്തിയിട്ടുണ്ട്.

click me!