ഈ ജനപ്രിയ മോഡലിന് 7000 രൂപ ഡിസ്‌കൗണ്ട്; ഈ വിലയില്‍ വെല്ലാനൊരു 5ജി ഫോണില്ല

By Web Team  |  First Published Jan 2, 2024, 9:23 AM IST

ഇതുവരെയുള്ളതിലെ ഏറ്റവും മികച്ച ഡിസ്‌കൗണ്ടാണ് ഷവോമി വാഗ്ദാനം ചെയ്യുന്നതെന്നാണ് ടെക് ലോകത്തെ അഭിപ്രായങ്ങള്‍.


രാജ്യത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് 15,000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണെന്നാണ് വിദഗ്ദരുടെ കണ്ടെത്തല്‍. 
സാധാരണക്കാര്‍ക്കായി മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചവരുടെ കൂട്ടത്തില്‍ റെഡ്മീയും റിയല്‍മീയുമാണ് മുന്‍പന്തിയിലുള്ളത്. ഈ പ്രൈസ് കാറ്റഗറിയിലായിരുന്നു അവരുടെ മിക്ക ഫോണുകളും അവതരിപ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയിരുന്നതില്‍ മുന്‍പന്തിയിലാണ് ഇരു കമ്പനികളുടെയും മോഡലുകള്‍. 

എന്നാല്‍ കാലം മാറിയതോടെ ഫോണിന്റെ വിലയും മാറി. ഇരു കമ്പനികളുടെയും തരക്കേടില്ലാത്ത ഫോണുകള്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 25,000 രൂപയെങ്കിലും നല്‍കേണ്ട സാഹചര്യമാണുള്ളത്. 15,000 രൂപയ്ക്ക് താഴെയുള്ള ഫോണുകള്‍ക്ക് ഇപ്പോഴും ആവശ്യക്കാരേറെയാണ്. ജിയോയും എയര്‍ടെല്ലുമൊക്കെ അണ്‍ലിമിറ്റഡായി 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സമയത്ത് 4ജിയില്‍ നിന്ന് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. അത്തരക്കാരെ ഉദ്ദേശിച്ചാണ് പുതിയ ഓഫറുമായി ആമസോണ്‍ രംഗത്തെത്തിയിരിക്കുന്നത്.

Latest Videos

undefined

റെഡ്മി നോട്ട് 12 5ജി സ്മാര്‍ട്ട് ഫോണ്‍ വന്‍ വിലക്കുറവില്‍ ലഭ്യമാക്കിയിരിക്കുകയാണ് ആമസോണ്‍ ഇന്ത്യ. റെഡ്മി നോട്ട് 12 5ജി എന്ന ഫോണ്‍ 18,999 രൂപക്കായിരുന്നു ഷവോമി ലോഞ്ച് ചെയ്തത്. അന്ന് ഈ വിലയെ പലരും വിമര്‍ശിച്ചു. എന്നാല്‍ വൈകാതെ ഫോണിന് ആവശ്യക്കാരേറിയതോടെ വിമര്‍ശകര്‍ നിശബ്ദരായി. ഇപ്പോഴിതാ അതേ റെഡ്മി ഫോണിന് 7000 രൂപയുടെ ഡിസ്‌കൗണ്ടാണ് ഓഫര്‍ ചെയ്യുന്നത്. റെഡ്മി നോട്ട് 12 5ജിയുടെ 4 ജിബി റാം + 128 ജിബി വകഭേദത്തിന് 11,999 രൂപ നല്‍കിയാല്‍ മതി.

ഇതുവരെയുള്ളതിലെ ഏറ്റവും മികച്ച ഡിസ്‌കൗണ്ടാണ് ഷവോമി വാഗ്ദാനം ചെയ്യുന്നതെന്നാണ് ടെക് ലോകത്തെ അഭിപ്രായങ്ങള്‍. 11,999 രൂപക്ക് നിലവില്‍ ഈ മോഡലിനെ വെല്ലാനൊരു 5ജി ഫോണില്ല. റെഡ്മി നോട്ട് 13 സീരീസ് ഉടനെത്തും. ഈ സാഹചര്യത്തിലാണ് പഴയ മോഡലിന് കിടിലന്‍ വില കിഴിവുമായി കമ്പനി എത്തുന്നത്. നോട്ട് 13 സീരീസിന് 15,000 മുകളിലായാണ് വില പ്രതീക്ഷിക്കുന്നത്.

ഫോട്ടോഷൂട്ടിന് പോകാൻ അനുമതി നിഷേധിച്ചു; 21കാരി ജീവനൊടുക്കി  
 

tags
click me!