1 രൂപയ്ക്ക് 1 ജിബി ഇന്‍റര്‍നെറ്റ്: ജിയോയെ പോലും ഞെട്ടിക്കുന്ന ഓഫറുമായി ഒരു കമ്പനി.!

By Web Team  |  First Published Jan 24, 2020, 12:02 PM IST

ഗിഗാബൈറ്റ് വൈഫൈ എന്ന സംവിധാനത്തിലൂടെയാണ് കൂടിയ ഡാറ്റ 'വൈഫൈ ഡബ്ബ'  ലഭ്യമാക്കുന്നത്. എങ്ങനെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നോക്കാം. കടകളില്‍ വൈഫൈ റൂട്ടര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ് ഇവരുടെ ആദ്യ പ്രവര്‍ത്തനം. 


ബെംഗളൂരു: ഒരു രൂപയ്ക്ക് ഒരു ജിബി ഇന്‍റര്‍നെറ്റ് ഡാറ്റ എന്ന വാഗ്ദാനവുമായി കമ്പനി രംഗത്ത്. ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'വൈഫൈ ഡബ്ബ' എന്ന കമ്പനിയാണ് കുറഞ്ഞ വിലയില്‍ കൂടിയ ഡാറ്റ എന്ന വാഗ്ദാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിന് പുറമേ ഇവര്‍ പറയുന്ന ഓഫറുകള്‍ ഏതൊരു ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ കണ്ണ് തള്ളിപോകുന്നതാണ്. ഇത് ലഭിക്കാന്‍ സബ്സ്ക്രിപ്ഷന്‍ ആവശ്യമില്ല, സൈന്‍-അപ് ചെയ്യേണ്ട, ഇന്‍സ്റ്റാലേഷന്‍ നിരക്ക് ഇല്ല, അതായത് ഒരു ബ്രോഡ്ബാന്‍റ് സ്ഥാപിക്കാനുള്ള ചിലവ് പോലും ഇതിന് ആവശ്യമായി വരില്ലെന്ന് ചുരുക്കം. 

ഗിഗാബൈറ്റ് വൈഫൈ എന്ന സംവിധാനത്തിലൂടെയാണ് കൂടിയ ഡാറ്റ 'വൈഫൈ ഡബ്ബ'  ലഭ്യമാക്കുന്നത്. എങ്ങനെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നോക്കാം. കടകളില്‍ വൈഫൈ റൂട്ടര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ് ഇവരുടെ ആദ്യ പ്രവര്‍ത്തനം. ഇതിലൂടെ വൈഫൈ കണക്ട് ചെയ്യുന്നവര്‍ക്ക് നെറ്റ് ലഭിക്കും എന്നാല്‍ തുടങ്ങാന്‍ ചെറിയ തുക മുടക്കണം. ഒരു ജിബി നൈറ്റ് വേണമെങ്കില്‍ ഒരു രൂപ മുടക്കണം. അത് ഓണ്‍ലൈന്‍ റീചാര്‍ജ് ചെയ്യാം.  ഗുണനിലവാരം ആദ്യം 1 രൂപയ്ക്ക് 1 ജിബി പ്ലാന്‍ എടുത്ത് വിലയിരുത്താം. വൈഫൈ ഡബ്ബാ ടോക്കണുകളും എടുക്കാം. കൂടുതല്‍ ഡേറ്റ വേണ്ടപ്പോള്‍ ആവശ്യാനുസരണം മറ്റ് പാക്കുകള്‍ പരീക്ഷിക്കാം.

Latest Videos

undefined

തങ്ങള്‍ക്ക് 100 ശതമാനം കവറേജ് ലഭിക്കാന്‍ വൈ-ഫൈ ഡബ്ബ തുടങ്ങിയ പരിപാടിയാണ് സൂപ്പര്‍നോഡ്‌സ്. സൂപ്പര്‍നോഡുകളുടെ ഗ്രിഡുകള്‍ ഫ്‌ളാറ്റുകള്‍ക്കും ടവറുകള്‍ക്കും ഉയരക്കൂടുതലുള്ള മറ്റു കെട്ടിടങ്ങള്‍ക്കും മുകളില്‍ പിടിപ്പിക്കുന്നു. ഇതിലൂടെ തങ്ങളുടെ സേവനം നഗരത്തിലുള്ള ആര്‍ക്കും പ്രയോജനപ്പെടുത്താമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 വൈഫൈ ഡബ്ബ തങ്ങളുടെ സേവനം മറ്റു പട്ടണങ്ങളിലേക്കും എത്തിക്കാന്‍ ശ്രമിക്കുകയാണ്. അവരുടെ വെബ്‌സൈറ്റില്‍  നിങ്ങള്‍ക്കു താത്പര്യമുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ ആവശ്യക്കാരുള്ള നഗരങ്ങളായിക്കും ഇനി തിരഞ്ഞെടുക്കുക എന്ന് കമ്പനി പറയുന്നു. ഇതു കൂടാതെ, പുതിയതായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കും കൂടുതൽ ഡേറ്റ വേണ്ടവർക്കും പ്രത്യേക പാക്കുകള്‍ ഇവര്‍ നല്‍കും. എന്നാല്‍ നഗര കേന്ദ്രീകൃതമായി മാത്രമേ ഇത് പ്രവര്‍ത്തിക്കൂ എന്ന പരിമിതി ഉണ്ട് ഈ സംവിധാനത്തിന്.

click me!