'ഡിജിറ്റല്‍ ഇന്ത്യ ഫ്യൂച്ചര്‍ ലാബ്സിന്റെ പ്രവര്‍ത്തനം ഉടന്‍';  പ്രഖ്യാപനവുമായി മന്ത്രി രാജീവ് ചന്ദ്രശേഖര്‍

By Web Team  |  First Published Jan 25, 2024, 4:01 PM IST

സര്‍ക്കാര്‍ ലാബുകള്‍, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍, വന്‍കിട സംരംഭങ്ങള്‍, ഇലക്ട്രോണിക്‌സ് മേഖലയിലെ കോര്‍പ്പറേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്ന സംയുക്ത സഹകരണ സംരംഭമാണ് ലക്ഷ്യമിടുന്നത്.


ദില്ലി: ഡിജിറ്റല്‍ ഇന്ത്യ ഫ്യൂച്ചര്‍ ലാബ്സിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അതിനോട് അനുബന്ധിച്ച് ഇന്ത്യ സെമികണ്ടക്ടര്‍ ഗവേഷണ കേന്ദ്രവും സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് സെമി കണ്ടക്ടര്‍ അസോസിയേഷന്‍ 18-ാം അന്താരാഷ്ട്ര സമ്മേളനം വീഡിയോ കോണ്‍ഫെറന്‍സ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.

സര്‍ക്കാര്‍ ലാബുകള്‍, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍, വന്‍കിട സംരംഭങ്ങള്‍, ഇലക്ട്രോണിക്‌സ് മേഖലയിലെ കോര്‍പ്പറേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്ന സംയുക്ത സഹകരണ സംരംഭമാണ് ലക്ഷ്യമിടുന്നത്. ടയര്‍ 1 വിതരണക്കാരും ഓട്ടോമോട്ടീവ് വ്യാവസായിക പ്ലാറ്റ്ഫോമുകളും ഉള്‍പ്പെടുന്ന സംരംഭം ഭാവിയിലേക്കുള്ള ഇലക്ട്രോണിക്‌സ്, അര്‍ദ്ധചാലക സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും നവീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിലൂടെ ഗവേഷണ നവീകരണ ചട്ടക്കൂട് സ്ഥാപിച്ച് ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മേഖലയെ ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.

Latest Videos

undefined

സി-ഡാക് നോഡല്‍ ഏജന്‍സിയായ ഫ്യൂച്ചര്‍ ലാബ്സ്, ഓട്ടോമോട്ടീവ്, മൊബിലിറ്റി, കമ്പ്യൂട്ട്, കമ്മ്യൂണിക്കേഷന്‍, സ്ട്രാറ്റജിക് ഇലക്ട്രോണിക്സ്, ഇന്‍ഡസ്ട്രിയല്‍ ഐഒടി തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സിസ്റ്റങ്ങള്‍, സ്റ്റാന്‍ഡേര്‍ഡുകള്‍, ഐപി കോറുകള്‍ എന്നിവ സംയുക്തമായി വികസിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍, എംഎന്‍സികള്‍, ആര്‍ ആന്‍ഡ് ഡി സ്ഥാപനങ്ങള്‍, അക്കാദമികള്‍ എന്നിവ തമ്മിലുള്ള സഹകരണം ഇത് സുഗമമാക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

ഇലക്ട്രോണിക്‌സ് ഉല്‍പ്പാദന രംഗം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ച കാഴ്ചപ്പാടുകളെ കുറിച്ചും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഓട്ടോമോട്ടീവ്, കമ്പ്യൂട്ടര്‍ വയര്‍ലെസ് ടെലി കമ്മ്യൂണിക്കേഷന്‍, വ്യാവസായിക ആപ്ലിക്കേഷനുകള്‍, ഐഒടി തുടങ്ങിയ മേഖലകളില്‍ രാജ്യം മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു.

ടൈപ്പ് ചെയ്യാന്‍ മടിയുണ്ടോ? പരിഹാരവുമായി ഗൂഗിള്‍ 
 

click me!