ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലെ വ്യാജ റിവ്യൂകള്‍ പണിയാകുന്നു; ശക്തമായ നടപടി വരുന്നു

By Web Team  |  First Published May 26, 2022, 9:51 PM IST

മാർഗ്ഗ രേഖ തയ്യാറാക്കുന്നതിനും, അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യ (ASCI) യുമായി സഹകരിച്ച് ഉപഭോക്തൃ കാര്യ വകുപ്പ് (DoCA) 2022 മെയ് 27 വെള്ളിയാഴ്ച ഈ രംഗത്തെ ബന്ധപ്പെട്ട കക്ഷികളെ പങ്കെടുപ്പിച്ച്  ഒരു യോഗം നടത്തുന്നുണ്ട്.


ദില്ലി:  ഓൺലൈൻ പ്ലാറ്റ്ഫോമുകളില്‍ ഷോപ്പിംഗ് നടത്തുന്നവരെ പലപ്പോഴും കുഴിയില്‍ ചാടിക്കുന്നതാണ് വ്യാജ റിവ്യൂകള്‍  (Fake reviews). പലപ്പോഴും ഏതെങ്കിലും ഉത്പന്നത്തിന് ലഭിക്കുന്ന ഇത്തരം വ്യാജ റിവ്യൂകളില്‍ വഞ്ചിതരാകുന്നവര് ഏറെയാണ്. ഇത്തരം റിവ്യൂകളെ നേരിടാന്‍ പുതിയ സംവിധാനം ഒരുക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രം.

വ്യാജ റിവ്യൂകള്‍ തടയുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യ (ASCI) യുമായി സഹകരിച്ച് ഉപഭോക്തൃ കാര്യ വകുപ്പ് (DoCA) തയ്യാറാക്കിയ കണക്കുകളും വ്യാജ റിവ്യൂകള്‍ വലിയ സ്വധീനം ഉണ്ടാക്കുന്ന എന്നതിലേക്കാണ് വെളിച്ചം വീശുന്നത്. യൂറോപ്യന്‍ യൂണിയന്‍ സംവിധാനങ്ങള്‍ നടത്തിയ പരിശോധനയില്‍ മുന്‍ നിരയിലെ ഓണ്‍ലൈന്‍ ഇ--കോമേഴ്സ് സൈറ്റുകളില്‍  55% വെബ്‌സൈറ്റുകളില്‍ ട്രേഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന റിവ്യൂകള്‍ ഉണ്ടെന്നാണ് 2022 ജനുവരിയിലെ വിവരങ്ങള്‍ പറയുന്നത്. ഇതിന്‍റെ വിശദാംശങ്ങള്‍ കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ് പങ്കുവച്ചിട്ടുണ്ട്.

Latest Videos

undefined

ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റവാളികള്‍ ജാഗ്രത; കേരള പൊലീസിന്‍റെ പുതിയ അന്വേഷണ വിഭാഗം ബുധനാഴ്ച മുതല്‍

ഇത്തരം റിവ്യൂകളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും. ഇവയെ നിയന്ത്രിക്കാന്‍ മാർഗ്ഗ രേഖ തയ്യാറാക്കുന്നതിനും, അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യ (ASCI) യുമായി സഹകരിച്ച് ഉപഭോക്തൃ കാര്യ വകുപ്പ് (DoCA) 2022 മെയ് 27 വെള്ളിയാഴ്ച ഈ രംഗത്തെ ബന്ധപ്പെട്ട കക്ഷികളെ പങ്കെടുപ്പിച്ച്  ഒരു യോഗം നടത്തുന്നുണ്ട്.

വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ റിവ്യൂകള്‍ ഉപഭോക്താക്കളിൽ ചെലുത്തുന്ന സ്വാധീനവും, അത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് സാധ്യമായ നടപടികളും അടിസ്ഥാനമാക്കിയാവും ഈ ചർച്ചകൾ. ഇതുമായി ബന്ധപ്പെട്ട്, ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി ശ്രീ രോഹിത് കുമാർ സിംഗ് ഫ്ലിപ്കാർട്ട്, ആമസോൺ, ടാറ്റ സൺസ്, റിലയൻസ് റീട്ടെയിൽ തുടങ്ങിയ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ കൂടാതെ, ഉപഭോക്തൃ ഫോറങ്ങൾ, നിയമ സർവകലാശാലകൾ, അഭിഭാഷകർ, എഫ്ഐസിസിഐ, സിഐഐ ഉപഭോക്തൃ അവകാശ പ്രവർത്തകർ തുടങ്ങിയവർക്ക് കത്തെഴുതിയിട്ടുണ്ട്.

മുന്‍ഗണന റേഷൻ കാർഡിനുള്ള അപേക്ഷ ഇനി ഓൺലൈനായി; നടപടികളിങ്ങനെ...

സേവനങ്ങളെയോ ഉത്പന്നങ്ങളെയോ വ്യക്തമായി മനസ്സിലാക്കി തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് സത്യസന്ധമായ വിവരങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. പരിശോധിച്ച 223 വെബ്‌സൈറ്റുകളിൽ, 144 എണ്ണത്തിലും അവലോകനം ചെയ്ത ഉത്പന്നമോ സേവനമോ യഥാർത്ഥത്തിൽ ഉപയോഗിച്ച ഉപഭോക്താക്കളാണോ പോസ്റ്റ് ചെയ്തതെന്നും, അവലോകനങ്ങൾ ആധികാരികമാണോയെന്നും ഉറപ്പാക്കാൻ വ്യാപാരികൾ വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് സ്ഥിതികരിക്കാൻ അധികാരികൾക്ക് കഴിഞ്ഞില്ല. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള ഉപഭോക്തൃ അവകാശമായ, അറിയാനുള്ള അവകാശം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവലോകനങ്ങൾ കാരണം ലംഘിക്കപ്പെടുന്നു എന്ന് കത്തിൽ പറയുന്നു.

click me!