ഇലോൺ മസ്‌ക്. ബേൺഡ് ഹെയർ എന്ന പെർഫ്യൂമിനെ "ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം" എന്നാണ് ഇലോൺ മസ്‌ക് വിശേഷിപ്പിച്ചിരിക്കുന്നത്.
ന്യൂയോര്‍ക്ക്: ലോക സമ്പന്നരിൽ ഒന്നാമനായ ഇലോൺ മസ്ക് കഴിഞ്ഞ ദിവസമാണ് പുതിയ കച്ചവടം ആരംഭിച്ചത്. സുഗന്ധ ദ്രവ്യ വ്യവസായത്തിലേക്കാണ് മസ്‌ക് കടക്കുന്നത്. ആദ്യ ഉത്പന്നമായ "ബേൺഡ് ഹെയർ" എന്ന പെർഫ്യൂം മസ്‌ക് കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. പുതിയ സംരഭത്തെ സൂചിപ്പിച്ചുകൊണ്ട് തന്റെ ട്വിറ്റർ ബയോയിൽ "പെർഫ്യൂം സെയിൽസ്മാൻ" എന്നും മസ്ക് മാറ്റി എഴുതിയിട്ടുണ്ട്.
ഇലോൺ മസ്‌ക്. ബേൺഡ് ഹെയർ എന്ന പെർഫ്യൂമിനെ "ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം" എന്നാണ് ഇലോൺ മസ്‌ക് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അതിന് ശേഷം മസ്ക് നടത്തിയ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
The finest fragrance on Earth!https://t.co/ohjWxNX5ZC pic.twitter.com/0J1lmREOBS
— Elon Musk (@elonmusk)
undefined
ട്വിറ്റര്‍ വാങ്ങാനുള്ള തന്‍റെ ശ്രമത്തിന്‍റെ ഭാഗമാണ് ഇതെന്നാണ് ടെസ്‌ല സിഇഒ പറയുന്നത്. അതേസമയം തന്റെ ഫോളോവേര്‍സിനോട് പെർഫ്യൂം വാങ്ങാൻ ആവശ്യപ്പെട്ടു. "ദയവായി എന്റെ പെർഫ്യൂം വാങ്ങൂ, അതിനാൽ എനിക്ക് ട്വിറ്റർ വാങ്ങാം," എലോൺ മസ്‌ക് ട്വീറ്റ് ചെയ്തു.
Please buy my perfume, so I can buy Twitter
— Elon Musk (@elonmusk)സുഗന്ധദ്രവ്യ വ്യാപാരത്തിലേക്കുള്ള കടന്നു വരവ് അനിവാര്യമായിരുന്നു എന്നും വളരെ നാളുകളായി ആലോചനയിൽ ഉണ്ടെന്നും മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ചുവന്ന നിറത്തിലുള്ള കുപ്പിയിൽ വെള്ളി നിറത്തിലാണ് "ബേൺഡ് ഹെയർ" എന്ന് എഴുതിയിരിക്കുന്നത്. "ബേൺഡ് ഹെയർ" പെര്‍ഫ്യൂമിന്‍റെ വില 8,400 രൂപ ആയിരിക്കും (അതായത് 100 ഡോളര്‍) ആണ്.
ഇന്ത്യയിലേക്ക് രണ്ടാം വരവിനൊരുങ്ങി മസ്കിന്റെ കമ്പനി; കേന്ദ്രവുമായി ചർച്ചയിൽ