പേടിഎമ്മിനും ഫോണ്‍പേയ്ക്കും പുതിയ എതിരാളി; വന്‍ നീക്കവുമായി ജിയോ, 'സൗണ്ട് ബോക്‌സു'കളുമായി ഉടനെത്തും

By Web Team  |  First Published Mar 12, 2024, 7:05 PM IST

ജിയോ സൗണ്ട് ബോക്‌സില്‍ കുറേ നാളായി പരീക്ഷണം നടത്തി വരികയായിരുന്നു റിലയന്‍സ്. റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകളില്‍ കഴിഞ്ഞ ഒമ്പത് മാസത്തോളമായി സൗണ്ട് ബോക്സ് പരീക്ഷണ അടിസ്ഥാനത്തില്‍ സ്ഥാപിച്ചിരുന്നു. 


തട്ടുക്കട മുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വരെ ഇപ്പോള്‍ യുപിഐ പേയ്‌മെന്റുകളുണ്ട്. പേയ്‌മെന്റ് വെരിഫിക്കേഷനായി പേടിഎം, ഫോണ്‍പേ പോലെയുള്ള കമ്പനികളുടെ ക്യൂആര്‍ കോഡ് സൗണ്ട് ബോക്‌സുകളാണ് കടയുടമകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവര്‍ക്ക് എതിരാളിയായി ഒരാളും കൂടി എത്തുകയാണ്. റിലയന്‍സ് ജിയോയാണ് യുപിഐ പേയ്‌മെന്റ് വിപണിയിലേക്ക് എത്തുന്നത്. പേടിഎം സൗണ്ട് ബോക്സിന് സമാനമായി, റീട്ടെയില്‍ ഔട്ട്ലെറ്റുകളിലെ പേയ്മെന്റുകളില്‍ വിപ്ലവം സൃഷ്ടിക്കലാണ് ജിയോ സൗണ്ട്ബോക്സിന്റെ ലക്ഷ്യം. ഗൂഗിള്‍ പേ, ഫോണ്‍ പേ പോലെ 'ജിയോ പേ' സേവനവും ഇതിനോടൊപ്പം വിപുലീകരിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.

ജിയോ സൗണ്ട് ബോക്‌സില്‍ കുറേ നാളായി പരീക്ഷണം നടത്തിവരികയായിരുന്നു റിലയന്‍സ്. റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകളില്‍ കഴിഞ്ഞ ഒമ്പത് മാസത്തോളമായി സൗണ്ട് ബോക്സ് പരീക്ഷണ അടിസ്ഥാനത്തില്‍ സ്ഥാപിച്ചിരുന്നു. ജയ്പൂര്‍, ഇന്‍ഡോര്‍, ലഖ്നൗ തുടങ്ങിയ ചെറിയ മെട്രോകളിലും റിലയന്‍സ് ഗ്രൂപ്പിന്റെ റീട്ടെയില്‍ സ്ഥാപനങ്ങളിലുമൊക്കെ ഇതുവരെ ഉപകരണം പരീക്ഷിച്ചിരുന്നു. വൈകാതെ രാജ്യത്തുടനീളം സേവനം അവതരിപ്പിക്കലാണ് റിലയന്‍സിന്റെ ലക്ഷ്യം. നിലവില്‍ രണ്ട് ദശലക്ഷത്തിലേറെ വ്യാപാരികള്‍ സൗണ്ട് ബോക്‌സുകള്‍ സ്ഥാപനങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. അതില്‍ കൂടുതലും പേടിഎമ്മിന്റെതാണ്. രണ്ടാം സ്ഥാനം ഫോണ്‍ പേയ്ക്കാണ്. രാജ്യത്ത് ഗൂഗിള്‍ പേയ്ക്കും ഫോണ്‍ പേയ്ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പേടിഎമ്മിന്റെ തകര്‍ച്ച റിലയന്‍സിന് തുണയാകുമെന്നാണ് കണക്കുകൂട്ടല്‍. 
 
ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യ ആക്സിസ് ബാങ്കുമായി സഹകരിച്ച് യുപിഐ സേവനം ആരംഭിച്ചിരുന്നു. പുതിയ സേവനം ഫ്‌ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്കാണ് പ്രയോജനം ചെയ്യുക. ആപ്പ് തുറന്നാല്‍ ആദ്യം കാണുന്ന യുപിഐ സ്‌കാനര്‍ ഉപയോഗിച്ച് ഇനി ഇടപാടുകള്‍ നടത്താനാവുമെന്ന് കമ്പനി അറിയിച്ചിരുന്നു. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ  സേവനം ലഭ്യമാവുക. വൈകാതെ ഐ.ഒ.എസിലേക്കും എത്തും. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍ക്കായി ഈ സേവനം ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. പണം കൈമാറ്റം ചെയ്യാനും റീചാര്‍ജ് ചെയ്യാനും ബില്‍ പേയ്മെന്റുകള്‍ക്കും ഇവ പ്രയോജനപ്പെടുത്താവുന്നതാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ കോടിക്കണക്കിന് ഉപയോക്താക്കളുള്ള യുപിഐ ആപ്പായ ഫോണ്‍പേ നിലവില്‍ ഫ്‌ലിപ്കാര്‍ട്ടിന് കീഴിലാണ്. ആമസോണ്‍ നേരത്തെ കളിക്കളത്തില്‍ ഇറങ്ങിയിരുന്നു. ആമസോണ്‍ പേ എന്ന പേരിലുള്ള സേവനം ഇതിനോടകം നിരവധി പേരാണ് ഉപയോഗിക്കുന്നത്. 

Latest Videos

undefined

ഇത് കേട്ടാൽ നിങ്ങൾ വിശ്വസിക്കുമോ, പക്ഷേ സംഭവം സത്യം; ഒരു ചെറുനാരങ്ങ വിറ്റുപോയത് 35,000 രൂപക്ക്! 
 

click me!