Google PaLM : 'പാം' ഒരു അത്ഭുതം തന്നെ; യന്ത്രങ്ങള്‍ തമാശ മനസിലാക്കുന്ന കാലം വരുന്നു.!

By Web Team  |  First Published May 16, 2022, 1:59 PM IST

പാത്‌വെയ്‌സ് ലാംഗ്വെജ് മോഡല്‍ (PaLM) എന്ന പദ്ധതി വിശദമായി തന്നെയാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഐഒ 2022 ല്‍ വിശദീകരിച്ചത്.


നാം ഒരു കാര്യം ഒരു യന്ത്രത്തോടെ പറഞ്ഞാല്‍ അത് കാര്യമാണോ തമാശയാണോ എന്ന് ആ യന്ത്രം മനസിലാക്കുമോ. ഇത്തരത്തില്‍ നമ്മള്‍ പറയുന്ന കാര്യം വിവേചന ബുദ്ധിയോടെ തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു ആര്‍ട്ടിഫിഷന്‍ ഇന്‍റലിജന്‍സ് സംവിധാനം വികസിപ്പിച്ചുവെന്നാണ് ഗൂഗിള്‍ പറയുന്നത്. അടുത്തിടെ അവസാനിച്ച ഗൂഗിള്‍ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സായ ഐഒ 2022 യില്‍ ഗൂഗിളിന്‍റെ നച്വറല്‍ ലാംഗ്വേജ് എഐ വിഭാഗം ഈ പുതിയ സംവിധാനം അവതരിപ്പിച്ചു.

അടുത്ത തലമുറ പിക്സല്‍ ഉപകരണങ്ങള്‍ മുതല്‍ പുതിയ സംവിധാനം വന്നേക്കും എന്നാണ് ലഭിക്കുന്ന സൂചന. അതായത് ഗൂഗിളിന്‍റെ വെര്‍ച്വല്‍ അസിസ്റ്റന്‍റിനോട് നിങ്ങള്‍ ഒരു കാര്യം ആവശ്യപ്പെടുകയാണ്, അത് തമാശയാണോ എന്ന് ഗൂഗിള്‍ അസിസ്റ്റന്‍റിന് മനസിലാകും എന്നതാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. ഭാഷയുടെ പ്രയോഗത്തിലൂടെ തമാശകള്‍, വ്യംഗ്യാര്‍ത്ഥ പ്രയോഗങ്ങള്‍, നര്‍മ്മം എല്ലാം തിരിച്ചറിയാന്‍ എഐ പ്രാപ്തമായെന്ന് പറയാവുന്ന ഘട്ടത്തിലെത്തിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

Latest Videos

undefined

പാത്‌വെയ്‌സ് ലാംഗ്വെജ് മോഡല്‍ (PaLM) എന്ന പദ്ധതി വിശദമായി തന്നെയാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഐഒ 2022 ല്‍ വിശദീകരിച്ചത്. തമാശ എന്താണെന്നും. അതിന് പിന്നിലുള്ള കാര്യങ്ങളും വിശദമായി തന്നെ ഈ എഐ സംവിധാനം പഠിച്ചെടുത്തെന്ന് ഇദ്ദേഹം പറയുന്നു.  540 ബില്യൺ പാരാമീറ്ററുകൾ വരെ സ്കെയിൽ ചെയ്യാൻ സാധിക്കുന്ന തരത്തില്‍  പാത്‌വെയ്‌സ് ലാംഗ്വെജ് മോഡല്‍ സജ്ജീകരിച്ചിരിക്കുന്നുവെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. 

എന്നാല്‍ ഈ സംവിധാനം എത്രത്തോളം ഫലപ്രാപ്തി കൈവരിക്കും എന്നത് ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ഒരു കോമഡി ആര്‍ടിസ്റ്റ് ഒരു കോമഡി ഡയലോഗാണ് പറയുന്നത് എന്ന്, ആ ഭാഷയില്‍ വര്‍ഷങ്ങളായി ഉള്ള അറിവും പരിചയവും ആവശ്യമാണ്. അതിനാല്‍ തന്നെ എഐ ഇത് എങ്ങനെ കൈവരിക്കും എന്നത് ഇനി പ്രയോഗത്തില്‍ എത്തി തന്നെ അറിയേണ്ട കാര്യമാണ്. 

ശരിക്കും തമാശകള്‍ പഠിച്ചെടുക്കുക എന്നതല്ല ഈ എഐയിലൂടെ ഗൂഗിള്‍  ഉദ്ദേശിക്കുന്നത് ഒരു ഭാഷയിലെയും സങ്കീര്‍ണ്ണതകള്‍ തങ്ങളുടെ ഭാഷ എഐ സംവിധാനം മനസിലാക്കുക എന്നതാണ്. അതായത് ഭാവിയില്‍ കൊല്‍ക്കത്തയില്‍ നിന്നും ബംഗാളിയില്‍ ഒരാള്‍ക്ക് ന്യൂയോര്‍ക്കിലെ ഒരു സംവിധാനത്തോടെ സംസാരിക്കണമെങ്കില്‍ അയാളുടെ ഭാഷയില്‍ അത് സാധ്യമാകണം. 

ഇതിന് ഉദാഹരണം സുന്ദര്‍ പിച്ചെ പാം അവതരണ വേദിയില്‍ കാണിക്കുകയും ചെയ്തു.ന്യൂയോര്‍ക്ക് നഗരത്തിലുള്ള പീറ്റ്‌സ ടോപ്പിങ്‌സിനെക്കുറിച്ച് ബംഗാളി ഭാഷയില്‍ ചോദ്യം ചോദിക്കുകയും, തിന്റെ ഉത്തരത്തിനായി ഇംഗ്ലിഷ് ഭാഷ പരിശോധിക്കുകയും, ഉത്തരം ബംഗാളി ഭാഷയില്‍ തന്നെ നല്‍കുന്നതുമാണ് പിച്ചെ കാണിച്ചത്.

ഇതിനൊപ്പം തന്നെ ലാംഡ (LaMDA), ലാംഗ്വെജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍സ് എന്ന സംവിധാനവും ഗൂഗിള്‍ വികസിപ്പിക്കുന്നുണ്ട്. വിവിധ വിഷയങ്ങളില്‍ സ്വാഭാവികമായ സംഭാഷണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഗവേഷണം നടക്കുന്നത്. ഏത് ഭാഷയിലും ഇടമുറിയാതെ സംഭാഷണം നടത്താനുള്ള ശേഷിയാണ് ഈ സംവിധാനം വഴി ഉദ്ദേശിക്കുന്നത്. 

click me!