ഏറ്റവും പുതിയ നടപടിയെക്കുറിച്ചുള്ള ട്വിറ്ററിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.
ദില്ലി: പാകിസ്ഥാൻ സർക്കാരിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കി. നിയമപരമായ ആവശ്യത്തെ തുടർന്നാണ് നീക്കമെന്നാണ് ഔദ്യോഗിക ഹാൻഡിൽ ട്വിറ്റർ പേജിൽ എഴുതിയിരിക്കുന്നത്. പാക്കിസ്ഥാനെതിരായി നടത്തുന്ന ആദ്യ നീക്കമല്ല ഇത്. അക്കൗണ്ട് നേരത്തെയും തടഞ്ഞുവെക്കുകയും പിന്നിട് സജീവമാക്കുകയും ചെയ്തിട്ടുണ്ട്.
എഎൻഐയുടെ റിപ്പോർട്ട് അനുസരിച്ച്, ജൂലൈയിൽ ഇന്ത്യ നിരവധി പാകിസ്ഥാൻ ഹാൻഡിലുകൾ നിരോധിച്ച സമയ്ത്ത് ഇതിന് സമാനമായി അക്കൗണ്ട് തടഞ്ഞുവച്ചിരുന്നുവെങ്കിലും പിന്നീട് അത് സജീവമാക്കി. ഏറ്റവും പുതിയ നടപടിയെക്കുറിച്ചുള്ള ട്വിറ്ററിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.
undefined
ട്വിറ്ററിന്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, കോടതി ഉത്തരവ് പോലെയുള്ള സാധുവായ നിയമപരമായ ആവശ്യത്തിന് വേണ്ടിയാണ് സാധാരണയായി മൈക്രോബ്ലോഗിംഗ് സൈറ്റ് ഇത്തരം നടപടി സ്വീകരിക്കുന്നത്. യുഎൻ, തുർക്കി, ഇറാൻ, ഈജിപ്ത് എന്നിവിടങ്ങളിലെ പാകിസ്ഥാൻ എംബസികളുടെ ഔദ്യോഗിക അക്കൗണ്ടുകൾ ട്വിറ്റർ ഇതുപോലെ തന്നെ ജൂണിൽ ഇന്ത്യയിൽ നിരോധിച്ചിരുന്നു.
ഈ വർഷം ഓഗസ്റ്റിൽ "വ്യാജവും ഇന്ത്യാ വിരുദ്ധവുമായ ഉള്ളടക്കം" ഓൺലൈനിൽ പോസ്റ്റ് ചെയ്തെന്ന പേരിൽ വാർത്ത ചാനലുകൾ ബ്ലോക്ക് ചെയ്തിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള എട്ട് യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഉൾപ്പെടെയാണ് ഇന്ത്യ ഓഗസ്റ്റിൽ ബ്ലോക്ക് ചെയ്തത്.ഇന്ത്യയ്‌ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതിന് 100-ലധികം യൂട്യൂബ് ചാനലുകൾ, നാല് ഫേസ്ബുക്ക് പേജുകൾ, അഞ്ച് ട്വിറ്റർ അക്കൗണ്ടുകൾ, മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ എന്നിവയും കേന്ദ്ര സർക്കാർ ഇതുവരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
ഇൻഫർമേഷൻ ടെക്‌നോളജി റൂൾസ്, 2021 പ്രകാരമുള്ള അടിയന്തര അധികാരങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് നടപടിയെടുത്തിരിക്കുന്നതെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. ഓഗസ്റ്റ് 16-നായിരുന്നു ഈ നീക്കം സംബന്ധിച്ച ഉത്തരവുകൾ പുറത്തുവന്നത്.
ബ്ലോക്ക് ചെയ്യപ്പെട്ട ഇന്ത്യൻ യൂട്യൂബ് ചാനലുകൾ വ്യാജവും സെൻസേഷണൽ ചിത്രങ്ങൾ ഉപയോഗിക്കുന്നതാണെന്നും ആണ് റിപ്പോർട്ട്. വാർത്ത ആധികാരികമാണെന്ന് വിശ്വസിക്കാനായി വാർത്താ അവതാരകരുടെ ചിത്രങ്ങളും ചില ടിവി വാർത്താ ചാനലുകളുടെ ലോഗോകളും ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.
'അടിവസ്ത്രം ധരിക്കണം' നിര്‍ദേശം നല്‍കി പുലിവാല്‍ പിടിച്ച് പാകിസ്ഥാന്‍ എയര്‍ലൈന്‍സ്