ടെക് ലോകത്ത് അടുത്തകാലത്ത് ഏറ്റവും ഹൈപ്പില്‍ പുറത്തിറങ്ങിയ സ്മാര്‍ട്ട് ഫോണാണ് തത്തിംഗ് ഫോണ്‍. അതിനാല്‍ തന്നെ പെട്ടെന്ന് ഇത്തരം ഒരു എതിര്‍ ഹാഷ്ടാഗുകള്‍ എവിടുന്ന് രൂപപ്പെട്ടുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാകാം.
ചെന്നൈ: ചൊവ്വാഴ്ചയാണ് നത്തിംഗ് ഫോൺ (1) ലോഞ്ച് ചെയ്തതത്. ഇതിന് പിന്നാലെ രണ്ട് ഹാഷ്ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിംഗ് ആയി.‘ബോയ്‌കോട്ട് നത്തിംഗ്’(boycott Nothing), ‘ഡിയർ നത്തിംഗ്’(dear Nothing) തുടങ്ങിയ ഹാഷ് ടാഗുകൾ ട്വിറ്ററിൽ ട്രെൻഡ് ചെയ്യാൻ തുടങ്ങിയത്. ബുധനാഴ്ച, ഇന്ത്യയിലെ മുൻനിര ട്രെൻഡുകളിൽ ഈ ഹാഷ്ടാഗുകള്‍ ഇടംപിടിച്ചു.
ടെക് ലോകത്ത് അടുത്തകാലത്ത് ഏറ്റവും ഹൈപ്പില്‍ പുറത്തിറങ്ങിയ സ്മാര്‍ട്ട് ഫോണാണ് തത്തിംഗ് ഫോണ്‍. അതിനാല്‍ തന്നെ പെട്ടെന്ന് ഇത്തരം ഒരു എതിര്‍ ഹാഷ്ടാഗുകള്‍ എവിടുന്ന് രൂപപ്പെട്ടുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാകാം. പക്ഷെ രസകരമായ കാര്യം ഈ ഹാഷ്ടാഗുകള്‍ക്ക് ഇപ്പോള്‍ ഇറങ്ങിയ നത്തിംഗ് ഫോണിന്‍റെ വില, ഡിസൈന്‍, സ്പെസിഫിക്കേഷനുകളുമായോ ഒരു ബന്ധവും ഇല്ല എന്നതാണ്.
undefined
സംഭവം തുടങ്ങുന്നത് പ്രസാദ് ടെക് തെലുങ്ക് എന്ന ചാനലിന്‍റെ വീഡിയോയാണ് സംഭവത്തിലേക്ക് നയിച്ചത്. ദക്ഷിണേന്ത്യയിലെ യൂട്യൂബേര്‍സിന് തത്തിംഗ് ഫോണുകള്‍ റിവ്യൂവിനായി നല്‍കാന്‍ വിസമ്മതിച്ചുവെന്ന് ആരോപിച്ച് ഈ യൂട്യൂബ് ചാനലില്‍ ഒരു പ്രാങ്ക് വീഡിയോ പോസ്റ്റ് ചെയ്തു. യൂട്യൂബർ വ്യാജ നതിംഗ് ഫോൺ (1) ബോക്‌സ് അൺബോക്‌സ് ചെയ്യുന്നതാണ് വീഡിയോയില്‍, എന്നാല്‍ അണ്‍ബോക്സ് ചെയ്ത ബോക്സില്‍ ഫോണല്ല, മറിച്ച് “ഹായ് പ്രസാദ്, ഈ ഉപകരണം ദക്ഷിണേന്ത്യക്കാർക്കുള്ളതല്ല. നന്ദി." എന്ന കുറിപ്പായിരുന്നു. ടെക്‌സ്‌റ്റ് എഴുതിയത് നത്തിംഗ് ബ്രാൻഡ് ഉപയോഗിക്കുന്ന ഡോട്ട് ഇട്ട ഫോണ്ടിലായിരുന്നു.
why are neglecting south states ..they also have the capability to buy nothing mobiles .. instead of giving 5 mobile units for giveaway to hindi creator's you can give single unit to each South states pic.twitter.com/6ZCXD9FONr
— geethasandesh (@geethasandesh)ഈ വീഡിയോ വൈറലായതിന് പിന്നാലെ ദക്ഷിണേന്ത്യന്‍ യൂട്യൂബേര്‍സും മറ്റും ‘ബോയ്‌കോട്ട് നതിംഗ്’, ‘ഡിയർ നതിംഗ്’ തുടങ്ങിയ ഹാഷ് ടാഗുകൾ ട്രെൻഡിംഗ് ആക്കുവാന്‍ തുടങ്ങിയത്. തെലുങ്ക്, മലയാളം, കന്നഡ, തമിഴ് ഭാഷയിലെ പ്രമുഖ ടെക് വ്ളോഗര്‍മാര്‍ എല്ലാം തന്നെ നത്തിംഗിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. മിസ്റ്റര്‍ പെര്‍ഫക്ട്, തമിഴ് സെല്‍വം തുടങ്ങിയ പ്രമുഖ യൂട്യൂബേര്‍സ് നത്തിംഗിനെതിരെ രംഗത്ത് ഇറങ്ങി. ഇവര്‍ ഇറക്കിയ വീഡിയോകള്‍ക്ക് ലക്ഷങ്ങളാണ് വ്യൂ ലഭിച്ചത്.
തങ്ങളെ നത്തിംഗ് തഴയുന്നു എന്ന് ആരോപിച്ചാണ് കാൾ പെയ് തലവനായ, ലണ്ടൻ ആസ്ഥാനമായുള്ള ടെക് ബ്രാൻഡിനെതിരെ ഇവര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ നത്തിംഗ് തീരുമാനം എടുത്തിട്ടുണ്ടെന്നാണ് വിവരം.
അതേ സമയം ഈ പ്രശ്‌നത്തില്‍ നത്തിംഗ് ഇന്ത്യ ജനറൽ മാനേജർ മനു ശർമ്മ ഒരു വിശദീകരണം ട്വീറ്റ് ചെയ്തിട്ടുണ്ട്.
നത്തിംഗ് ഫോൺ (1) നിരവധി പ്രദേശിക യൂട്യൂബേര്‍സിന് അയച്ചിട്ടുണ്ടെന്ന് ഇദ്ദേഹം ട്വീറ്റില്‍ പറയുന്നു.
ഇപ്പോള്‍ യൂണിറ്റുകളുടെ ലഭ്യതയ്ക്ക് അനുസരിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് ലഭ്യമാക്കും എന്ന് ഇദ്ദേഹം പറയുന്നു. യൂട്യൂബ് വീഡിയോയിലെ വ്യാജ കത്ത് അദ്ദേഹം പരാമർശിച്ചു, കമ്പനിയിൽ നിന്നുള്ള "ഒരു ഔദ്യോഗിക ആശയവിനിമയമായി പലരും തെറ്റിദ്ധരിച്ചു" എന്നും മനുശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ഒരു പുതിയ ബ്രാൻഡ് എന്ന നിലയിൽ, ഞങ്ങളുടെ ഈ യാത്രയില്‍ പൂച്ചെണ്ടും ഏറും ലഭിക്കും. അത് ഞങ്ങൾക്കറിയാം. എന്നാൽ തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും അനുവദിക്കില്ലെന്നും, ശർമ്മ കൂട്ടിച്ചേർത്തു.
എന്നാല്‍ നത്തിംഗ് നിലപാട് വന്നതോടെ പ്രതിഷേധം തണുത്തുവെന്നാണ് വിവരം. ഈ പ്രതിഷേധത്തിന് കാരണമായ പ്രസാദ് ടെക് തെലുങ്ക് അടക്കം നത്തിംഗിനെതിരെ പ്രതിഷേധ വീഡിയോ പോസ്റ്റ് ചെയ്തവര്‍ തന്നെ ഇത്തരം വീഡിയോകള്‍ പിന്‍വലിച്ചുവെന്നാണ് വിവരം.
കാത്തിരിപ്പിനവസാനം; നത്തിങ് ഫോൺ എത്തി, വിലയും ഫീച്ചേഴ്സും അറിയാം