സ്വിഫ്റ്റ്‌ കീ അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്

By Web Team  |  First Published Sep 30, 2022, 3:57 PM IST

ആപ്പിൾ ആപ്പ് സ്റ്റോറിന്റെ മൈക്രോസോഫ്റ്റ് സ്വിഫ്റ്റ്‌കീ ആപ്പിലെ അപ്‌ഡേറ്റുകളുടെ വ്യത്യാസം ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ആദ്യം ഒരു ത്രെഡിൽ എടുത്തുകാണിച്ചത്. ഒരു വർഷത്തിലേറെയായി ആപ്പിന് പുതിയ അപ്‌ഡേറ്റ് ലഭിച്ചിരുന്നില്ല.


സന്‍ഫ്രാന്‍സിസ്കോ: ക്യൂവെര്‍ട്ടി (QWERTY) കീബോർഡ് ആപ്ലിക്കേഷൻ സോഫ്‌റ്റ്‌വെയറായ സ്വിഫ്റ്റ്‌ കീയ്‌ക്കുള്ള പിന്തുണ ഐഒഎസ് ഡിവൈസുകളില്‍ നിര്‍ത്താന്‍ മൈക്രോസോഫ്റ്റ്. കഴിഞ്ഞ ദിവസമാണ് മൈക്രോസോഫ്റ്റ്  ഇക്കാര്യം പ്രഖ്യാപിച്ചത്. ഒക്ടോബർ അഞ്ചിന് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് കീബോർഡ് ആപ്ലിക്കേഷൻ ഡീലിറ്റ് ചെയ്യപ്പെടുമെന്നാണ് റിപ്പോർട്ട്.  

ഐഫോണിലോ , ഐപാഡിലോ സ്വിഫ്റ്റ്‌ കീ ആപ്ലിക്കേഷൻ ഇതിനകം ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഐഒഎസ്  ഉപയോക്താക്കൾക്കോ ഇത് നഷ്ടമാകില്ല.  ഉപയോക്താക്കൾ അത് സ്വമേധയാ അൺഇൻസ്റ്റാൾ ചെയ്യുന്നതുവരെ അത് ഉപയോഗിക്കുന്നത് തുടരാനാകും. മറ്റൊരു ഐഒഎസ് ഉപകരണത്തിലേക്ക് മൈഗ്രേറ്റ് ചെയ്യാം.

Latest Videos

undefined

2016ലാണ്  സ്വിഫ്റ്റ്‌കീയെ 250 മില്യണി (ഏകദേശം 1,990 കോടി രൂപ) ന് മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്. അതിനുശേഷം അതിന്റെ സ്വന്തം വേഡ് ഫ്ലോ ടച്ച് കീബോർഡ് സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് ആപ്ലിക്കേഷനായി ഉപയോഗിക്കുകയായിരുന്നു. ആപ്പിൾ ഐഒഎസ് ഇക്കോസിസ്റ്റത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഇതിന് പിന്നിലെ കാരണം പരസ്യമായി  ഇതുവരെ പ്രസ്താവിച്ചിട്ടില്ല. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് എന്നിവ ഉപയോഗിച്ച് ഉപയോക്താക്കൾ എന്താണ് ടൈപ്പ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് പ്രവചിക്കാനായി വലിയ അളവിലുള്ള ടെക്‌സ്‌റ്റ് വിശകലനം ചെയ്യുന്ന അൽഗോരിതങ്ങളിൽ നിർമ്മിച്ചതാണ് സ്വിഫ്റ്റ് കീയിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ. ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നതിന് മുൻപ്  പെർമിഷൻ നൽകണം. തുടർന്ന് ഉപയോക്താവിന്റെ പദ ഉപയോഗവും ടൈപ്പിംഗ് പാറ്റേണുകളും വിശകലനം ചെയ്യാൻ അൽഗോരിതങ്ങളെ അനുവദിക്കും.

ആപ്പിൾ ആപ്പ് സ്റ്റോറിന്റെ മൈക്രോസോഫ്റ്റ് സ്വിഫ്റ്റ്‌കീ ആപ്പിലെ അപ്‌ഡേറ്റുകളുടെ വ്യത്യാസം ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ആദ്യം ഒരു ത്രെഡിൽ എടുത്തുകാണിച്ചത്. ഒരു വർഷത്തിലേറെയായി ആപ്പിന് പുതിയ അപ്‌ഡേറ്റ് ലഭിച്ചിരുന്നില്ല.

എന്നിരുന്നാലും ആൻഡ്രോയിഡിലെ സ്വിഫ്റ്റ് കീയ്ക്കുള്ള സപ്പോർട്ടും വിൻഡോസ് ടച്ച് കീബോർഡിനെ പവർ ചെയ്യുന്ന ബേസിക് സാങ്കേതികവിദ്യയും മൈക്രോസോഫ്റ്റ് തുടരുമെന്ന് ഇസെഡ്ഇനെറ്റിന്  നൽകിയ പ്രസ്താവനയിൽ സ്വിഫ്റ്റ് കീയിലെ പ്രൊഡക്റ്റ് മാനേജ്‌മെന്റ് ഡയറക്ടർ ക്രിസ് വോൾഫ് അറിയിച്ചു.

ബാറ്ററി തടിച്ചുവരുന്നു; വന്‍ ആശങ്ക: പുലിവാല്‍ പിടിച്ച് സാംസങ്ങ്
 

click me!