മെറ്റാ വക്താവ് എറിൻ മില്ലർ പറയുന്നതനുസരിച്ച്, ഏപ്രിൽ 2023 ഫേസ്ബുക്ക് ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ സപ്പോര്‍ട്ട് അവസാനിപ്പിക്കുമെന്നാണ് അവരുടെ മീഡിയ പാര്‍ട്ണര്‍മാരെ അറിയിച്ചു കഴിഞ്ഞു.
ന്യൂയോര്‍ക്ക്: മെറ്റാ അതിന്‍റെ ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ സംവിധാനം അവസാനിപ്പിക്കുന്നു. 2015-ലാണ് ക്വിക്ക്-ലോഡിംഗ് ആർട്ടിക്കിൾ ഫോർമാറ്റ് ഫേസ്ബുക്ക് ആദ്യമായി അവതരിപ്പിച്ചത്. എന്നാല്‍ ന്യൂസ് കണ്ടന്‍റുകളില്‍ നിന്നും പൂര്‍ണ്ണമായും വിടവാങ്ങല്‍ നടത്തുന്നതിന്‍റെ ഭാഗമായി മെറ്റാ ഇൻസ്റ്റന്‍റ് ആർട്ടിക്കിളുകള്‍ അവസാനിപ്പിക്കുകയാണ്.
മെറ്റാ വക്താവ് എറിൻ മില്ലർ പറയുന്നതനുസരിച്ച്, ഏപ്രിൽ 2023 ഫേസ്ബുക്ക് ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ സപ്പോര്‍ട്ട് അവസാനിപ്പിക്കുമെന്നാണ് അവരുടെ മീഡിയ പാര്‍ട്ണര്‍മാരെ അറിയിച്ചു കഴിഞ്ഞു. ഇന്‍സ്റ്റന്‍റ് ആര്‍ട്ടിക്കിള്‍ അവസാനിപ്പിക്കുന്നതോടെ ഒരു ആര്‍ട്ടിക്കിള്‍ ലിങ്ക് ക്ലിക്ക് ചെയ്താല്‍ ഫേസ്ബുക്കില്‍ ലോഡ് ആകുന്നതിന് പകരം അവ ഏത് സൈറ്റിന്‍റെ ലിങ്കാണോ ക്ലിക്ക് ചെയ്യുന്നത് അവരുടെ സൈറ്റിലേക്ക് റീഡയറക്ട് ചെയ്യും.
undefined
സമീപ മാസങ്ങളിൽ ന്യൂസ് സംബന്ധിയായ നിക്ഷേപങ്ങളിൽ നിന്നും ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ പിന്നോട്ട് പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. കമ്പനി ഈ വർഷം ആദ്യം ഫേസ്ബുക്കിന്‍റെ ന്യൂസ് ടാബും ബുള്ളറ്റിൻ ന്യൂസ് ലെറ്റര്‍ ഉൽപ്പന്നങ്ങള്‍ നീക്കം ചെയ്തിരുന്നു. 2023 ന്റെ തുടക്കത്തിൽ ബുള്ളറ്റിൻ പൂർണ്ണമായും അവസാനിപ്പിക്കാനാണ് ഫേസ്ബുക്ക് തീരുമാനം.
നിലവില്‍ ലോകത്താകമാനമുള്ള ഫേസ്ബുക്ക് ഉപയോക്താക്കളില്‍ 3 ശതമാനം മാത്രമാണ് ഫേസ്ബുക്കിലെ ന്യൂസ് ലിങ്കുകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുള്ളൂവെന്നാണ് ഫേസ്ബുക്കിന്‍റെ കണക്ക്. അതിനാല്‍ തന്നെ ഒരു ബിസിനസ്സ് എന്ന നിലയിൽ ഉപയോക്തൃ മുൻഗണനയില്‍ പെടാത്ത കാര്യത്തിന് വേണ്ടി കൂടുതൽ നിക്ഷേപം നടത്തുന്നതിൽ അർത്ഥമില്ലെന്നാണ് മെറ്റാ വക്താവ് എറിൻ മില്ലർ പറയുന്നത്. ടിക്ടോക്ക് പോലുള്ള ചെറുവീഡിയോ ആപ്പുകള്‍ നടത്തുന്ന മുന്നേറ്റം മുന്നില്‍കണ്ട് അത്തരത്തിലുള്ള മാറ്റത്തിനാണ് ഫേസ്ബുക്ക് ഉദ്ദേശിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്.
ഇത്തരത്തില്‍ ക്വിക്ക്-ലോഡിംഗ് ആർട്ടിക്കിൾ ഫോർമാറ്റ് രീതിയില്‍ മാറ്റം വരുത്തുന്ന ആദ്യത്തെ കമ്പനിയല്ല ഫേസ്ബുക്ക് ഉടമസ്ഥരായ മെറ്റ. നേരത്തെ ഗൂഗിള്‍ തങ്ങളുടെ ടോപ്പ് സ്റ്റോറി വിഭാഗത്തില്‍ പരിഗണന കിട്ടാന്‍ സ്റ്റോറികള്‍ എഎംപി ഫോര്‍മാറ്റില്‍ ആകേണ്ട ആത്യവശ്യമില്ലെന്നും. പകരം തിരയൽ ഫലങ്ങൾ റാങ്ക് ചെയ്യുന്നതിനായി "പേജ് എക്സ്പീരിയന്‍സിന്" കൂടുതൽ പ്രധാന്യം നല്‍കുമെന്നും അറിയിച്ചിരുന്നു.
വാട്സ് ആപ്പ് കാരണം മെറ്റയ്ക്ക് സുപ്രീംകോടതിയിൽ കിട്ടിയത് വലിയ തിരിച്ചടി
ഫേസ്ബുക്കില്‍ നടക്കുന്നത് എന്ത് 'കൂടോത്രം'; ഫോളോവേര്‍സ് എല്ലാം എവിടെപ്പോയി, വന്‍ പ്രശ്നം.!