"ഓപ്പൺ ബോക്സ് ഡെലിവറി നിയമം (ഒബിഡി നിയമം) തന്റെ പിതാവിന് അറിയില്ലായിരുന്നുവെന്നും. അതിനാല്‍ ഫ്ലിപ്പ്കാര്‍ട്ട് പണം നല്‍കില്ലെന്ന് അറിയിച്ചുവെന്നുമാണ് ഇദ്ദേഹം പോസ്റ്റില്‍ പറഞ്ഞത്.
അഹമ്മദാബാദ് : ഫ്‌ളിപ്കാർട്ടിന്‍റെ 'ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ' അതില്‍ നല്‍കിയ വന്‍ ഓഫറുകള്‍ കാരണം, വളരെ ഏറെ ആള്‍ക്കാരെയാണ് ആകര്‍ഷിച്ചത്. ഇന്ത്യയിലെ ഉത്സവകാലത്തിന് മുന്നോടിയായി നടന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് മേളയില്‍ ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങാൻ താൽപ്പര്യപ്പെടുന്ന ആളുകൾ ഈ ഓഫറുകള്‍ക്കൊപ്പം ഇത്തരം ഇടപാടിന്‍റെ സുരക്ഷയും നോക്കണം എന്നതിന് ഉദാഹരണമാകുകയാണ് പുതിയ സംഭവം. അഹമ്മദാബാദ് ഐഐഎമ്മിലെ ഒരു വിദ്യാർത്ഥി പിതാവിനായി ലാപ്‌ടോപ്പ് ഓർഡർ ചെയ്തതാണ് സംഭവത്തിന്‍റെ തുടക്കം.
രണ്ട് ദിവസം മുമ്പ് ലിങ്ക്ഡ് ഇനില്‍ യഷവി ശർമ്മ ഇട്ട പോസ്റ്റാണ് വിവാദ സംഭവത്തിന്‍റെ തുടക്കം. തന്‍റെ പിതാവിനായി 'ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ' സമയത്ത് ഒരു ലാപ്‌ടോപ്പ് വാങ്ങിയെന്നും എന്നാല്‍ ലഭിച്ചത് അലക്ക് സോപ്പാണ് എന്നാണ് ഈ യുവാവിന്‍റെ പരാതി. "ഓപ്പൺ ബോക്സ് ഡെലിവറി നിയമം (ഒബിഡി നിയമം) തന്റെ പിതാവിന് അറിയില്ലായിരുന്നുവെന്നും. അതിനാല്‍ ഫ്ലിപ്പ്കാര്‍ട്ട് പണം നല്‍കില്ലെന്ന് അറിയിച്ചുവെന്നുമാണ് ഇദ്ദേഹം പോസ്റ്റില്‍ പറഞ്ഞത്.
undefined
ഫ്ലിപ്പ്കാർട്ടിന്‍റെ ഓപ്പൺ ബോക്സ് ഡെലിവറി നിയമ പ്രകാരം. ഓഡര്‍ ചെയ്ത സാധനം തന്നെ ഡെലിവറി ചെയ്തുവെന്ന് ഉറപ്പാക്കാൻ ഡെലിവറി ചെയ്യുന്ന ഏജന്‍റിന്‍റെ സാന്നിധ്യത്തില്‍ തന്നെ ഉപഭോക്താവ് പാക്കേജ് തുറക്കണം. ഇത് പ്രകാരം എന്തെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അപ്പോള്‍ തന്നെ അറിയാന്‍ സാധിക്കും. എന്നിട്ട് മാത്രമേ യാഥാര്‍ത്ഥ പാക്കേജാണ് ലഭിച്ചത് എന്ന ഒടിപി കൈമാറാന്‍ പാടുള്ളൂ. എന്നാല്‍ യഷവി ശർമ്മയുടെ പിതാവിന് ഇത് അറിയില്ലായിരുന്നു. ഇതോടെയാണ് ഫ്ലിപ്പ്കാര്‍ട്ട് ആദ്യം പണം തിരിച്ച് നല്‍കാന്‍ വിസമ്മതിച്ചത്. ഇതോടെയാണ് ഇദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടത്.
ഓപ്പൺ ബോക്സ് ഡെലിവറി സംവിധാനത്തെക്കുറിച്ച് തന്‍റെ പിതാവിന് അറിയില്ലെന്നും, ഒടിപി ഡെലിവറി സമയത്ത് നല്‍കേണ്ടതാണെന്ന് അദ്ദേഹം കരുതിയെന്നാണ് യഷവി ശർമ്മ പറയുന്നത്. എന്നാല്‍ പിന്നീട് ഫ്ലിപ്പ്കാര്‍ട്ട് തങ്ങളുടെ തീരുമാനം മാറ്റിയെന്നാണ് തന്‍റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ ശര്‍മ്മ പറയുന്നത്. എന്നാല്‍ പണം ഇതുവരെ തിരിച്ച് അക്കൌണ്ടില്‍ എത്തിയില്ലെന്നും, അതുവരെ പോസ്റ്റ് ഡിലീറ്റ് ചെയ്യില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം ഈ പക്കേജ് കൈമാറുന്നത് അടക്കം ദൃശ്യങ്ങള്‍ ഉള്ള സിസിടിവി ദൃശ്യങ്ങള്‍ തന്‍റെ കൈവശമുണ്ടെന്നാണ് ശര്‍മ്മ പറയുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇതു കാണിച്ചിട്ടു പോലും ഫ്ലിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പണം തിരിച്ചു തരാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പിന്നീട് പണം തരാം എന്ന് സമ്മതിച്ചു.
ചൊവ്വയിലും രക്ഷയില്ല, മനുഷ്യർ അവശേഷിപ്പിച്ചത് 7000 കിലോ മാലിന്യം
അടുത്ത ഐഫോണ്‍ എത്തുന്നത് ലോകം കേള്‍ക്കാന്‍ കാത്തിരുന്ന പ്രത്യേകതയുമായി.!