കൊറോണ തടസങ്ങള്‍ തട്ടിമാറ്റി ദുബായിലെ ആദ്യ ഐഫോണ്‍ 12 സ്വന്തമാക്കി മലയാളി

By Web Team  |  First Published Oct 24, 2020, 11:08 AM IST

 ദുബായിലെ ഐഫോണ്‍ റീട്ടെയിലിന് മുന്നില്‍ പുലര്‍ച്ചെ തന്നെ കാത്തിരുന്ന് ഒടുവില്‍ 256 ജിബി പതിപ്പ് പസഫിക്ക് ബ്ലൂ കളര്‍ ഐഫോണ്‍ 12 പ്രോ മോഡല്‍ ധീരജിന്‍റെ കയ്യില്‍ എത്തി. 


ദുബായ്: ദുബായിലിലെ ഐഫോണ്‍ 12 വില്‍പ്പന കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ആദ്യമായി അത് സ്വന്തമാക്കിയത് മലയാളിയാണ്. ദുബായില്‍ ഒരു മലയാളി ഐഫോണ്‍ 12 വാങ്ങുന്നതില്‍ എന്ത് അത്ഭുതം എന്നാണെങ്കില്‍, കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും ഐഫോണ്‍ 12 വാങ്ങുവനായി മാത്രം കേരളത്തില്‍ നിന്നും ദുബായില്‍ എത്തി ഐഫോണ്‍ 12 വാങ്ങുന്ന ആദ്യത്തെ വ്യക്തിയാണ് തൃശ്ശൂര്‍ സ്വദേശി ധീരജ് പള്ളിയില്‍. ഫോട്ടോഗ്രാഫിക്ക് രംഗത്ത് പ്രവര്‍ത്തിക്കുന്ന ധീരജ് എല്ലാ വര്‍ഷവും ഐഫോണ്‍ പുറത്തിറങ്ങുമ്പോള്‍ അത് വാങ്ങുവാന്‍ ദുബായില്‍ എത്താറുണ്ട്.

ഇത്തവണ നാട്ടില്‍ കൊവിഡ് ടെസ്റ്റ് നടത്തി അതിന്‍റെ സര്‍ട്ടിഫിക്കറ്റുമായി വേണ്ടിയിരുന്നു വിമാനം കയറാന്‍, ദുബായി വിമാനതാവളത്തിലും പരിശോധനകള്‍ നടന്നു. ഒടുക്കം ദുബായിലെ ഐഫോണ്‍ റീട്ടെയിലിന് മുന്നില്‍ പുലര്‍ച്ചെ തന്നെ കാത്തിരുന്ന് ഒടുവില്‍ 256 ജിബി പതിപ്പ് പസഫിക്ക് ബ്ലൂ കളര്‍ ഐഫോണ്‍ 12 പ്രോ മോഡല്‍ ധീരജിന്‍റെ കയ്യില്‍ എത്തി.  ഐഫോണ്‍12  യുഎഇയിലെ ആദ്യ വില്‍പ്പനയായതുകൊണ്ട് ആപ്പിള്‍ യുഎഇ ബിസിനസ് ഹെഡ് നേരിട്ടാണ് ഈ തൃശ്ശൂരുകാരന്‍ യുവ വ്യവസായിക്ക് ഫോണ്‍ കൈമാറിയത്. 4620 യുഎഇ ദര്‍ഹമാണ് വില വന്നത്. 92865 രൂപയോളം വരും ഇത്.

Latest Videos

undefined

നേരത്തെയും ആപ്പിള്‍ പ്രോഡക്ടുകള്‍ വാങ്ങുവാന്‍ ദുബായില്‍ പറന്നെത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. ആപ്പിള്‍ പ്രോഡക്ടുകള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ ദുബായില്‍ നിന്ന് വാങ്ങുന്നതാണ് നല്ലത് എന്നാണ് ധീരജിന്‍റെ അഭിപ്രായം. പുതിയ ഐഫോണ്‍ 12 തീര്‍ത്തും ഫോട്ടോഗ്രാഫി സെന്‍ട്രിക്കായ മോഡലാണ് എന്നതാണ് ആദ്യ ഉപയോഗത്തിന് ശേഷം ഇദ്ദേഹത്തിന്‍റെ അഭിപ്രായം. 

ഐഫോണ്‍ 12ന്‍റെ ഇന്ത്യയിലെ വില ഗള്‍ഫില്‍ പോയി ഐഫോണ്‍ 12 വാങ്ങുന്നതിന് സമമാണ് എന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ധീരജ് പറഞ്ഞത് അത് ഏറെക്കുറെ ശരിയാണ് എന്ന് തന്നെയാണ്. 

click me!