പ്രതിസന്ധികളില്‍ തളരാതെ പുത്തന്‍ ആശയമായി എല്‍ജി ബി2ബി ഇനവേഷന്‍ ഗ്യാലറി

By Web Team  |  First Published Dec 18, 2020, 1:35 PM IST

14300 സ്ക്വയര്‍ ഫീറ്റ് ഇടത്തിലാണ് എല്‍ജി ബി2ബി ഇനവേഷന്‍ ഗ്യാലറി ഒരുക്കുന്നത്. എല്‍ജിയുടെ പുതിയ കോപ്പറേറ്റ് ഓഫീസിലാണ് ഇത്, എല്‍ജിയുടെ രാജ്യത്ത് ഇന്ന് ലഭിക്കുന്ന ഏറ്റവും മുന്തിയ ബി2ബി, ബി2ബി2സി പ്രോഡക്ടുകള്‍ക്കും സര്‍വീസുകള്‍ക്കും ഒറ്റയിടത്തില്‍ ഇവിടെ ലഭിക്കും. 


തങ്ങള്‍ നടത്തുന്ന നിക്ഷേപത്തിന് അനുകൂലമായി ബിസിനസിന്‍റെ സുഗമമായ നടത്തിപ്പ് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് എല്ലാം മികച്ച പരിഹാരമാണ് ഇന്നത്തെക്കാലത്തെ ബിസിനസ് ടു ബിസിനസ് (ബി2ബി) ഉപയോക്താവ് തേടുന്നത്.  നിലവിലെ മഹാമാരിയുടെ അവസ്ഥ ബി2ബി മേഖലയ്ക്ക് അതിന്‍റെ ഉപയോക്താവില്‍ എത്താന്‍ ചില പരിമിതികള്‍ സൃഷ്ടിക്കുന്നുണ്ട്. യാത്രകള്‍ ഇക്കാലത്ത് പരിമിതപ്പെട്ടിരിക്കുന്നു. അതിനാല്‍ ഒരു ബി2ബി ഉപയോക്താവിന് ഒരു ബി2ബി മോഡലിന്‍റെ തെളിവ് കാണാനോ, അത് നല്‍കുന്ന അനുഭവം മനസിലാക്കാനോ ബി2ബി സൈറ്റുകളിലേക്കുള്ള യാത്രകള്‍ നടത്താന്‍ സാധിക്കുന്നില്ല. ഇത് വിവിധ ബ്രാന്‍റുകള്‍ക്കും ഒരു പ്രശ്നമായി അനുഭവപ്പെടുന്നുണ്ട്. ബിസിനസ് ടു ബിസിനസന്‍റെ പരമ്പരാഗത രീതികള്‍ ഇപ്പോള്‍ തീര്‍ത്തും അപ്രപ്യമായിരിക്കുന്നു.

ഒരു ഉപയോക്താവിന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമായ മാര്‍ഗങ്ങള്‍ ഏതൊരു സാഹചര്യത്തിലും ഏറ്റവും പുതിയ ടെക്നോളജിയുടെ സഹായത്തോടെ ഒരുക്കണം എന്നതാണ് എല്‍ജി എന്നും വിശ്വസിക്കുന്നത്. ഉപയോക്താവുമായുള്ള ബന്ധം നിലനിര്‍ത്തി പരീക്ഷണാത്മകമായ വിപണനം നടത്തണം എന്നതാണ് എല്‍ജിയുടെ നയം. കോവിഡ് -19 പ്രതിസന്ധിയിൽ നിന്ന് ലോകം കരകയറുന്നതിനിടയിൽ, എൽജി ഇലക്ട്രോണിക്സിന്
പങ്കാളികളുമായി ഐക്യപ്പെടുകയും ബിസിനസ്സ് തുടർച്ച കണ്ടെത്തുന്നതിനുള്ള പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. അതിനാല്‍ ഇങ്ങനെയുള്ള അപ്രതീക്ഷിത സാഹചര്യങ്ങളില്‍, എൽജി ഒരിക്കലും ആരും ചിന്തിക്കാതെ ഒരു ഇടം സൃഷ്ടിക്കുന്നു.
ഇത് ബി 2 ബി മാർക്കറ്റിംഗിന്റെ ലാൻഡ്സ്കേപ്പിനെ പൂർണ്ണമായും മാറ്റുകയാണ്.

Latest Videos

14300 സ്ക്വയര്‍ ഫീറ്റ് ഇടത്തിലാണ് എല്‍ജി ബി2ബി ഇനവേഷന്‍ ഗ്യാലറി ഒരുക്കുന്നത്. എല്‍ജിയുടെ പുതിയ കോപ്പറേറ്റ് ഓഫീസിലാണ് ഇത്, എല്‍ജിയുടെ രാജ്യത്ത് ഇന്ന് ലഭിക്കുന്ന ഏറ്റവും മുന്തിയ ബി2ബി, ബി2ബി2സി പ്രോഡക്ടുകള്‍ക്കും സര്‍വീസുകള്‍ക്കും ഒറ്റയിടത്തില്‍ ഇവിടെ ലഭിക്കും. ശരിക്കും ഉപയോക്താവിന്‍റെ ഇതുവരെയുള്ള ബി2ബി അനുഭവങ്ങളെ ഇത് മാറ്റിമറിക്കും. എല്‍ജി പാര്‍ട്ണേര്‍സ് സിസ്റ്റം ഇന്‍റഗ്രേറ്റേര്‍സ് എന്നിവരുടെ പ്രോഡക്ടുകളും സേവനങ്ങളും പരീക്ഷിക്കാനും അവയുടെ അനുഭവം ആസ്വദിക്കാനും എല്‍ജി ബി2ബി ഇനവേഷന്‍ ഗ്യാലറിയില്‍ സൌകര്യമുണ്ട്. കോര്‍പ്പറേറ്റ്, എഡ്യൂകേഷന്‍, ഹോസ്പിറ്റാലിറ്റി, ട്രാന്‍സ്പോര്‍ട്ട്, ഗവണ്‍മെന്‍റ്, പിഎസ്യു, റെസിഡന്റ്സ് ഇങ്ങനെ വിവിധ മേഖലകള്‍ക്കായി നിര്‍മ്മിച്ച വിവിധ ബിസിനസ് മാനങ്ങള്‍ ലഭിക്കുന്ന അപ്ലിക്കേഷനുകളുടെ വ്യത്യസ്ത അനുഭവമാണ് ഈ ഇടം ഒരു ബി2ബി ഉപയോക്താവിന് നല്‍കുക.

എല്‍ജി ബി2ബി ഇനവേഷന്‍ ഗ്യാലറി വിവിധ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. എല്‍ജി ബി2ബി ഇനവേഷന്‍ ഗ്യാലറിയുടെ പ്രവേശനത്തില്‍ തന്നെ എല്‍ജിയുടെ കയ്യൊപ്പ് ചാര്‍ത്തിയ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒല്‍ഇഡി ഡിസ്പ്ലേ  സൈഡ് ബൈ സൈഡ് റഫ്രിജിറേറ്റര്‍, വാഷിംഗ് മീഷെന്‍, ഇവയെല്ലാം തന്നെ എല്‍ജിയുടെ തേച്ചുമിനുക്കിയ സാങ്കേതി ചാരുതയുള്ള ഉത്പന്നങ്ങളാണ്. ഒപ്പം ഇതിന്‍റെ ലോകോത്തര ഡിസൈന്‍ തീര്‍ച്ചയായും ഒരു ഉപയോക്താവിന്‍റെ മനം കവരും.

ഇന്‍ഫര്‍മേഷന്‍ സോണ്‍ 

എല്‍ജി ബി2ബി ഇനവേഷന്‍ സോണിലെ രണ്ടാം ഇടം ഇന്‍ഫര്‍മേഷന്‍ സോണ്‍ ആണ്. ഇവിടെ എല്‍ജിയുടെ ഏറ്റവും നൂതനമായ പ്രീമിയം എല്‍ഇഡി സൈന്‍ഏജ്, ഡിജിറ്റല്‍ സൈന്‍ഏജ് എന്നിവ കാണാം. ഒപ്പം വിവിധ ബിസിനസ് മാനങ്ങളുള്ള കമേഷ്യല്‍ ടിവി സോല്യൂഷന്‍സും കാണാം.

അഭൂതപൂര്‍വ്വമായ ഡിസ്പ്ലേ പ്രകടനവും, സ്ഥിരതയും ലഭിക്കുന്ന എല്‍ജിയുടെ ലോകോത്തരമായ ഡിസ്പ്ലേ ടെക്നോളജിയെ എടുത്തുകാണിക്കുന്നതാണ് എല്‍ഇഡി സൈന്‍ഏജ്. ആല്‍ഫ 7 ഇന്‍റലിജന്‍റ് പ്രൊസസ്സര്‍, എച്ച്ഡിആര്‍ 10 പ്രോയാണ് ഇത്. വൈഡ് വ്യൂ ആംഗിളില്‍ നിന്നും കളര്‍ ഡിസ്ട്രോക്ഷന്‍ കുറയ്ക്കുന്ന രീതിയിലാണ് ഇതിന്‍റെ ടെക്നോളജി. ഈ സോണില്‍ എല്ലാതരത്തിലുള്ള ഇന്‍ഡോര്‍ എല്‍ഇഡിയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവ 1.5 / 2.0 / 2.5- പിക്സല്‍ പിച്ചില്‍ ഉള്ളവയാണ്. ഇവ മീറ്റിംഗ് റൂം, ലോബി, ഓഡിറ്റോറിയം, ഹോം സിനിമ, തീയറ്റര്‍, കണ്‍ട്രോള്‍ റൂം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.

എല്‍ജിയുടെ എല്‍ഇഡി ബ്ലോക്ക്-എല്‍എസ്എഎ സീരിസ് ശരിക്കും 4കെ എച്ച്ഡി റെസല്യൂഷന്‍ ദൃശ്യങ്ങള്‍  16:9 അനുപാതത്തില്‍ നല്‍കാന് ആഗ്രഹിക്കുന്നവര്‍ക്ക് ഗുണകരമാണ്. ഇതിന്‍റെ ബ്ലോക്ക് അസംബിള്‍ ഡിസൈന്‍ അഡീഷണല്‍ കേബിളിംഗ് ക്യാബിനറ്റുകള്‍ക്കിടയില്‍ ഒഴിവാക്കുന്നു. ഇതിലൂടെ സമയവും, പണവും ലാഭിക്കാം.

എല്‍ജി മാഗ്നിറ്റ് എന്ന പുതിയ എല്‍ഇഡി സൈന്‍ഏജ് മുന്തിയ കാഴ്ച വ്യാക്തതയും ഈടുനില്‍പ്പും വാഗ്ദാനം ചെയ്യുന്ന എല്‍ഇഡി സൈന്‍ഏജാണ്. ബ്ലാക്ക് കോട്ടിംഗ് ഡിസ്പ്ലേ ടെക്നോളജിയിലാണ് ഇത് എത്തുന്നത്. ഇതിന്റെ മൈക്രോ എല്‍ഇഡി പ്രത്യേകത കൂടുതല്‍ വ്യക്തമായ കാഴ്ച നല്‍കുന്നു. 

130 ആള്‍ ഇന്‍ വണ്‍ പ്രീമിയം എല്‍ഇഡി കോര്‍പ്പറേറ്റ് ബോര്‍ഡ് റൂമുകളിലും, മീറ്റിംഗ് റൂമുകളിലും വേഗം സ്ഥാപിക്കാന്‍ കഴിയുന്നതും, വിവിധ എവി കണ്‍ട്രോള്‍ സിസ്റ്റം പ്രോവൈഡറുകള്‍ സംയോജിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലാണ്. ഇവയുടെ ശക്തി തന്നെ എച്ച്ഡിആര്‍ 10 പ്രോയാണ്.

ഈ സോണില്‍ തന്നെ എല്‍ജി കണക്ടിംഗ് കെയര്‍‍ എന്ന സംവിധാനം ലഭ്യമാണ്. ഇത് വഴി ഒരു സൈന്‍ഏജിലെ ഡിസ്പ്ലേ വിദൂരസ്ഥലത്ത് നിന്നും ഒരു ഉപയോക്താവിന് മാറ്റാം. ഇതിനായി എല്‍ സര്‍വീസ് ടീം റിയല്‍ ടൈം മോണിറ്ററിംഗ് ഉള്ള റിമോര്‍ട്ട് കണ്‍ട്രോള്‍ സര്‍വീസ് ലഭ്യമാക്കുന്നു.

എയര്‍കണ്ടീഷ്ണര്‍  സോണ്‍

മാറുന്ന ലോകത്തിന്‍റെ പരിസ്ഥിതിക്ക് ഇണങ്ങുന്ന സുസ്ഥിരവും അനുയോജ്യവുമായ രൂപകല്‍പ്പനയാണ് എല്‍ജി ഒരോ ഉത്പന്നത്തിലും നടത്തുന്നത്. ഇത്തരം ഡിസൈനുകള്‍ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. എല്‍ജി ബി2ബി ഇനവേഷന്‍ ഗ്യാലറിയുടെ അടുത്ത ഘട്ടം എയര്‍കണ്ടീഷ്ണര്‍  സോണ്‍ ആണ്. ഇവിടെയും മേല്‍പ്പറഞ്ഞ എല്‍ജിയുടെ തത്വശാസ്ത്രം തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. സ്ലീക്കസ്റ്റ് 1-വേ 4വേ-കാസറ്റുകൾ വഴി  അദ്വിതീയവും കാര്യക്ഷമവുമായ 5 സ്റ്റെപ്പ് എയർ ഫിൽ‌ട്രേഷൻ കിറ്റ് ഉപയോഗിച്ച് പി‌എം 1.0 ന്റെ 99% നീക്കംചെയ്യുന്നു.
ബാക്ടീരിയ, ദുർഗന്ധം, അൾsട്രാഫൈൻ പൊടിപടലങ്ങൾ എന്നിവ നീക്കംചെയ്യുന്നു. അങ്ങനെ നിങ്ങൾക്ക് രോഗത്തില്‍ നിന്നും രക്ഷ നല്‍കുന്നു. 
ഇതിനുപുറമെ 4വേ വഴി കാസറ്റിന് മനുഷ്യ സാന്നിധ്യം ഡിറ്റക്ട് ചെയ്യാന്‍ സാധിക്കുന്ന , ഇത് മുറിയിലെ ഓരോ വ്യക്തിയുടെയും സാന്നിധ്യം കണ്ടെത്തുകയും അതിന് അനുസരിച്ച വായുസഞ്ചാരം ഉണ്ടാക്കാനും ശേഷിയുള്ളതാണ്. മെലിഞ്ഞതും ഒതുക്കമുള്ളതുമായ പ്രീമിയം റൗണ്ട് കാസറ്റ് 360% വും 30% കൂടുതൽ വായുസഞ്ചാരം നല്‍കും. ഇതിന്‍റെ റെഡ് ഡോട്ട് ഡിസൈന് പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

എൽജിയുടെ മറ്റൊരു സുസ്ഥിര നവീകരണം ഹൈഡ്രോകിറ്റാണ്. ഇത് ഫ്രീ ഹോട്ട് വാട്ടര്‍ സൊല്യൂഷന്‍ ലഭ്യമാക്കുന്നു. ഷവർ, ചൂടായ കുളങ്ങൾ,
സ്പാകളിലും ആശുപത്രികളിലും ചൂടുവെള്ളത്തിന് പരിഹാരം കാണുന്നു.  എൽജി ബികോൺ അള്‍ട്ടിമെറ്റ് ബില്‍ഡിംഗ് കണ്‍ട്രോള്‍ എനര്‍ജി മാനേജ്മെന്‍റ് സിസ്റ്റമാണ്.എച്ച് വിഎസി  സിസ്റ്റങ്ങളുടെ തത്സമയ നിരീക്ഷണം നൽകുന്ന മാനേജുമെന്റ് പരിഹാരമാണിത്. വിശാലമായ
എൽജിയുടെ ചില്ലറുകളുടെ പോര്‍ട്ട്ഫോളിയോ എയര്‍കണ്ടീഷനിംഗ് സിസ്റ്റം എത്ര വലുതായാലും ആവശ്യമാണ്.

എല്‍ജിയുടെ ഉത്പന്നങ്ങളിലെ ഹീറോയാണ് മൾട്ടി വി 5 ഇന്ത്യയിൽ ഇപ്പോൾ ഇത് അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് വലിയ പ്രത്യേകതകളാണ് ഉള്ളത്. ഡ്യുവൽ സെൻസിംഗ്- ഇത് സിസ്റ്റം കാര്യക്ഷമത മെച്ചപ്പെടുത്തുന്നു, പവർഫുൾ ഇൻവെർട്ടർ കംപ്രസർ, ഓഷ്യൻ ബ്ലാക്ക് ഫിൻ ടെക്നോളജി- ദീർഘകാല പ്രകടനം ഉറപ്പാക്കുന്നു. ഇത് ഒരു ആഗോള ഉൽപ്പന്നമാണ് ഇന്ത്യൻ അവസ്ഥയ്ക്ക് അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 

ഐടി സൊല്യൂഷൻസ് സോൺ

അടുത്തതായി ഐടി സൊല്യൂഷൻസ് സോൺ ആണ്. പ്രൊഫഷണൽ രീതിയില്‍ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ എൽജിയുടെ നൂതന സാങ്കേതികവിദ്യകള്‍ ഈ സോണില്‍ ലഭ്യമാണ്.  ഇവിടുത്തെ നിരീക്ഷണത്തില്‍ എല്‍ജിയുടെ കട്ടിംഗ് എഡ്ജ് ടെക്നോളജിയില്‍ തീര്‍ത്ത ആള്‍ട്ര വൈഡ് ആള്‍ട്ര ഫൈന്‍ ഡിസ്പ്ലേ, മെഡിക്കല്‍ ഗ്രേഡ് മോണിറ്റേര്‍സ്, ക്ലൗഡ് നിയന്ത്രിതമായ സുരക്ഷയുള്ള ഉപകരണങ്ങൾ ആത്യന്തികമായി ഭാരം കുറഞ്ഞ ലാപ്ടോപ്പുകൾ, ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉതകുന്ന പോര്‍ട്ടബിളായ 4 കെ പ്രൊജക്ടറുകൾ. സമാനതകളില്ലാത്ത 4 കെ നാനോ ഐപിഎസ് 1 എംഎസ് അൾട്രാഗിയർ മോണിറ്ററുള്ള ഗെയിമിംഗ് സോണും ഐടി സൊല്യൂഷൻസ് സോണിലുണ്ട്. ലോകത്തിലെ ആദ്യത്തെ ഗെയിം ചേഞ്ചർ സാങ്കേതികവിദ്യ ഉപയോഗിച്ച് വെർച്വൽ ഗെയിമിംഗിലെ റിയലിസം തന്നെ ഇവിടെ കാണാം.

അടുത്തതായി എല്‍ജിയുടെ ബി2ബി2സി സോണാണ് ഉള്ളത്. എല്‍ജിയുടെ നൂതനയാ സാങ്കേതിക വിദ്യ വീട്ടുപകരണങ്ങളിലും അടുക്കള ഉപകരണങ്ങളിലും എങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്ന് എവിടെ കാണാം. എല്‍ജി തിങ്ക്ക്യൂവിന്‍റെ ശേഷിയുമായി എത്തുന്ന ഡോര്‍ ടു ഡോര്‍, സൈഡ് ടു സൈഡുമായ റഫ്രിജേറ്ററുകള്‍. വാട്ടര്‍ പ്യൂരിഫെയര്‍, ഡ്യൂവല്‍ ഇന്‍വേര്‍ട്ട് കംപ്രസറോടെയുള്ള റൂം എസി. വാഷര്‍,ഡ്രയര്‍ എന്നിവ ഇവിടെ കാണാം. പിന്നെയുള്ളത് ഹോം എന്‍റര്‍ടെയ്മെന്‍റ് സെക്ഷനാണ് ഒഎല്‍ഇഡി ടിവികള്‍ അടക്കം ഇവിടെ കാണാം. എക്സ് ബൂം ഓഡിയോ ലോഞ്ചും സ്മാര്‍ട്ട്ഫോണുകളും ഇവിടെയുണ്ട്.

ബിസിനസ്സ് മീറ്റിംഗുകൾ നടത്തുന്ന സന്ദർശകർക്കായി നീക്കിവച്ചിരിക്കുന്ന ഇടമാണ് ഓപ്പൺ കമ്മ്യൂണിക്കേഷൻ സ്പേസ്, പുതിയ സാങ്കേതികവിദ്യയെക്കുറിച്ചും പുതുമകളെക്കുറിച്ചും ഉൽപ്പന്നങ്ങളുടെ സാങ്കേതിക പരിശീലനത്തെക്കുറിച്ചും മനസ്സിലാക്കുക. ഉപയോക്താക്കൾക്ക് ഒരു സ്പർശവും അനുഭവവും സൃഷ്ടിക്കുന്നതിലൂടെ, എല്‍ജിയുമായി ദീർഘനേരം നിലനിൽക്കുന്ന ബന്ധങ്ങൾ സൃഷ്ടിക്കാൻ ഉപഭോക്താക്കള്‍ക്കും പങ്കാളികള്‍ക്കും എല്‍ജി ബി2ബി ഇനവേഷന്‍ ഗ്യാലറി സഹായകരമാകും.

ഇതിനെക്കുറിച്ച് കൂടുതല്‍‍ അറിയാന്‍ ക്ലിക്ക് ചെയ്യുക


This is a partnered post.
https://www.lg.com/in/business

click me!