ഡൊമിനോസ് ഇന്ത്യ ഉപയോക്താക്കളുടെ ഡാറ്റ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക്

By Web Team  |  First Published May 25, 2021, 5:46 PM IST

ഡൊമിനോസിനെ വീണ്ടും ഡാറ്റാ പ്രതിസന്ധിയിലാക്കിയതായി സുരക്ഷാ വിദഗ്ധനായ രാജശേഖര്‍ രാജാര ട്വിറ്ററിലേക്ക് അറിയിച്ചു. ഡാര്‍ക്ക് വെബില്‍ ഹാക്കര്‍മാര്‍ ഒരു സെര്‍ച്ച് എഞ്ചിന്‍ സൃഷ്ടിക്കുകയും ഇതിലൂടെ 18 കോടി ഓര്‍ഡറിന്റെ ഡൊമിനോസ് ഡാറ്റ പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്. 


നിങ്ങളൊരു പിസ പ്രേമിയാണോ? ഡൊമിനോസ് പിസ ഓണ്‍ലൈനില്‍ വാങ്ങിയിട്ടുണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ, നിങ്ങളുടെ വിവരങ്ങളെല്ലാം തന്നെ ഇപ്പോള്‍ പുറത്തായിരിക്കുന്നു. ഇത് വില്‍പ്പനയ്ക്കായി ഡാര്‍ക്ക് വെബ്ബില്‍ വെച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സുരക്ഷാ വിദഗ്ധരുടെ അഭിപ്രായത്തില്‍, 18 കോടി ഓര്‍ഡറുകളുടെ ഡാറ്റയാണ് ഇപ്പോള്‍ ഡാര്‍ക്ക് വെബില്‍ ലഭ്യമായിട്ടുള്ളത്. 13 ടിബി മൂല്യമുള്ള ഡൊമിനോസ് ഡാറ്റയിലേക്ക് തനിക്ക് പ്രവേശനം ലഭിച്ചതായി ഒരു ഹാക്കര്‍ നേരത്തെ ഏപ്രിലില്‍ അവകാശപ്പെട്ടിരുന്നു. ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ വിലാസം, പേയ്‌മെന്റ് വിശദാംശങ്ങള്‍, ഉപയോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 180,00,000 ഓര്‍ഡറുകളുടെ വിശദാംശങ്ങള്‍ ആണിത്. 

ഡൊമിനോസിനെ വീണ്ടും ഡാറ്റാ പ്രതിസന്ധിയിലാക്കിയതായി സുരക്ഷാ വിദഗ്ധനായ രാജശേഖര്‍ രാജാര ട്വിറ്ററിലേക്ക് അറിയിച്ചു. ഡാര്‍ക്ക് വെബില്‍ ഹാക്കര്‍മാര്‍ ഒരു സെര്‍ച്ച് എഞ്ചിന്‍ സൃഷ്ടിക്കുകയും ഇതിലൂടെ 18 കോടി ഓര്‍ഡറിന്റെ ഡൊമിനോസ് ഡാറ്റ പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്. ചോര്‍ന്ന വിവരങ്ങളില്‍ പേര്, ഇമെയില്‍, ഫോണ്‍ നമ്പര്‍, ഉപയോക്താക്കളുടെ ജിപിഎസ് സ്ഥാനം എന്നിവ ഉള്‍പ്പെടുന്നു. ഇപ്പോള്‍ ഏപ്രിലില്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ ഹഡ്‌സണ്‍ റോക്കിന്റെ സിടിഒ അലോണ്‍ ഗാല്‍ സംഭവം വെളിച്ചത്തു കൊണ്ടുവന്നിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ വില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Latest Videos

undefined

10 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങളും ഡൊമിനോസില്‍ നിന്ന് പിസ്സയ്ക്ക് ഓര്‍ഡര്‍ നല്‍കിയ ആളുകളുടെ വിലാസങ്ങളും പോലും അപഹരിക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന ഡാറ്റയില്‍ ഉള്‍പ്പെടുന്നു. എങ്കിലും, ഡൊമിനോസ് ഇന്ത്യ ഗാഡ്‌ജെറ്റ്‌സ് 360 ന് നല്‍കിയ പ്രസ്താവനയില്‍ ഉപയോക്താക്കളുടെ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ന്നുവെന്നത് നിഷേധിച്ചിരുന്നു. 'ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സിന് ഒരു വിവര സുരക്ഷാ സംഭവം അടുത്തിടെ അനുഭവപ്പെട്ടു. ഏതെങ്കിലും വ്യക്തിയുടെ സാമ്പത്തിക വിവരങ്ങളുമായി ബന്ധപ്പെട്ട ഒരു ഡാറ്റയും ആക്‌സസ് ചെയ്യപ്പെട്ടിട്ടില്ല, മാത്രമല്ല സംഭവം പ്രവര്‍ത്തനപരമോ ബിസിനസ്പരമോ ആയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിട്ടില്ല. ഒരു നയമെന്ന നിലയില്‍ ഞങ്ങളുടെ ഉപഭോക്താക്കളുടെ സാമ്പത്തിക വിശദാംശങ്ങളോ ക്രെഡിറ്റ് കാര്‍ഡ് ഡാറ്റയോ ഞങ്ങള്‍ സംഭരിക്കുന്നില്ല, അതിനാല്‍ അത്തരം വിവരങ്ങളൊന്നും അപഹരിക്കപ്പെട്ടിട്ടില്ല. 

ഞങ്ങളുടെ വിദഗ്ദ്ധരുടെ സംഘം ഇക്കാര്യം അന്വേഷിക്കുന്നു, ആവശ്യമായ നടപടികള്‍ ഞങ്ങള്‍ സ്വീകരിച്ചു, 'ഡൊമിനോസ് വക്താവ് അറിയിച്ചു. ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും പ്രശസ്തമായ ഈ ഭക്ഷ്യ സേവന കമ്പനിയ്ക്ക് രാജ്യത്ത് 285 നഗരങ്ങളിലും ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങി മറ്റ് രാജ്യങ്ങളിലും ഔട്ട്‌ലെറ്റുകള്‍ ഉണ്ട്.

click me!