Kerala Tourism : കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് വഴികാട്ടിയായി വാട്ട്സ്ആപ്പില്‍ 'മായ' റെഡി

By Web Team  |  First Published Apr 9, 2022, 12:23 PM IST

ടൂറിസംമന്ത്രി മുഹമ്മദ് റിയാസാണ് ഈ സംവിധാനം ഉദ്ഘാടനം ചെയ്തത്.  7510512345 എന്ന നമ്പരിലുള്ള കേരളടൂറിസം ബിസിനസ് അക്കൗണ്ടിലേക്കാണ് സന്ദേശം അയക്കേണ്ടത്


തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിന്‍റെ വാട്ട്സ്ആപ്പ് ചാറ്റ്ബോട്ട് മായ ശ്രദ്ധേയമാകുന്നു. എഐ സഹായത്തോടെ വാട്സാപ്പിലൂടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ചാറ്റ്ബോട്ട് സംവിധാനമായാണ് മായ ഒരുക്കിയിരിക്കുന്നത്. സഞ്ചാരികൾക്ക് ഏറെ ഉപയോ​ഗപ്രദമാകുന്ന സംവിധാനമാണ് എന്നാണ് പ്രതികരണങ്ങല്‍. കേരളത്തിലെ വിനോദസഞ്ചാരത്തിന്‍റെ പൂർണ വിവരങ്ങൾ മായയിൽ ലഭിക്കും.

ടൂറിസംമന്ത്രി മുഹമ്മദ് റിയാസാണ് ഈ സംവിധാനം ഉദ്ഘാടനം ചെയ്തത്.  7510512345 എന്ന നമ്പരിലുള്ള കേരളടൂറിസം ബിസിനസ് അക്കൗണ്ടിലേക്കാണ് സന്ദേശം അയക്കേണ്ടത്. അപ്പോൾത്തന്നെ സഞ്ചാരികളുടെ സഹായത്തിന് ചാറ്റ്ബോട്ട് റെഡിയാവും. എക്സ്പ്ലോര്‍ കേരള എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതോടെ ഉത്തരങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെടും.

Latest Videos

undefined

ആര്‍ട്ട് ആൻ‍ഡ് കള്‍ച്ചര്‍, എക്കോ ടൂറിസം, ഫെസ്റ്റിവല്‍സ് തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ ഇതില്‍ ലഭ്യമാണ്. ഉത്സവങ്ങള്‍, മ്യൂസിയം, ഹില്‍ സ്റ്റേഷന്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിങ്ങനെ നിരവധി ഉപവിഭാഗങ്ങളില്‍ നിന്നുള്ള വിവരങ്ങളും ലഭിക്കും. 

ഒരോ സ്ഥലങ്ങളുടെയും ചിത്രങ്ങളും, യൂട്യൂബ് വിഡിയോയും വിവരങ്ങള്‍ 'മായ' സഞ്ചാരികള്‍ക്ക് നല്‍കും. സഞ്ചാരികൾക്ക് ആവശ്യമായ ബ്രോഷറുകളും പോസ്റ്ററുകളും ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ലഭിക്കും.

നമ്പറിലേക്ക് ടെക്സ്റ്റ് മെസേജായോ വോയിസ് മെസേജായോ ആണ് വിവരങ്ങൾ ചോദിക്കാം. കൂടുതൽ വിവരങ്ങൾ ആവശ്യമായി വന്നാൽ നേരിട്ട് സംസാരിക്കാനുള്ള അവസരവും ഇതില്‍ ലഭ്യമാണ്. 24 മണിക്കൂറും വിനോദസഞ്ചാരികൾക്ക് ഈ സേവനം ഉപയോഗിക്കാമെന്നതാണ് പ്രധാന പ്രത്യേകത.

click me!