കെ-റെയില്‍ പോകുന്ന വഴിയേത്; കൃത്യമായി അറിയാം ഒരു ക്ലിക്കിലൂടെ

By Web Team  |  First Published Jun 13, 2021, 10:58 AM IST

പാതയുടെ ആകെ നീളം 530.6 കിലോമീറ്ററായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് നാലു മണിക്കൂര്‍ കൊണ്ട് പിന്നിടുമെന്നാണ് കരുതുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ എത്തുന്ന ഈ സില്‍വര്‍ ലൈന്‍ട്രാക്കില്‍ 11 സ്‌റ്റേഷനുകള്‍ ഉണ്ട്. 


തിരുവനനന്തപുരം: കേരളത്തിലെ റെയില്‍മേഖലയ്ക്ക് വന്‍ കുതിപ്പുണ്ടാകുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിക്കാനിരിക്കെ പാത ഏതൊക്കെ സ്ഥലങ്ങളിലൂടെ കടന്നു പോകുമെന്ന് അറിയാന്‍ മാപ്പ് പ്രസിദ്ധീകരിച്ചു. സ്മാര്‍ട്ട്‌ഫോണില്‍ പ്രവര്‍ത്തിക്കുന്ന വിധത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഗൂഗിള്‍ മാപ്പിലാണ് പാതയുടെ അലൈന്‍മെന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പാതയില്‍ നേരിയ വ്യത്യാസങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും ഓരോ സ്ഥലത്തിന്റെ കൃത്യമായ വിവരങ്ങള്‍ മാപ്പില്‍ നിന്നും കണ്ടെടുക്കാം. keralarail.com എന്ന വെബ്‌സൈറ്റിലാണ് പാതയുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

പാതയുടെ ആകെ നീളം 530.6 കിലോമീറ്ററായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് നാലു മണിക്കൂര്‍ കൊണ്ട് പിന്നിടുമെന്നാണ് കരുതുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ എത്തുന്ന ഈ സില്‍വര്‍ ലൈന്‍ട്രാക്കില്‍ 11 സ്‌റ്റേഷനുകള്‍ ഉണ്ട്. ഇതില്‍ നെടുമ്പാശേരി വിമാനത്താവളത്തിനോടു ചേര്‍ന്ന് ഇതിന് സ്‌റ്റേഷന്‍ അനുവദിച്ചിരിക്കുന്നു. തിരുവനന്തപുരത്തു നിന്നും എറണാകുളത്ത് എത്താന്‍ ഒന്നരമണിക്കൂര്‍ മതിയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. ഒരു ട്രെയിനില്‍ 675 പേര്‍ക്ക് ഇരിക്കാവുന്ന വിധത്തില്‍ തയ്യാറാക്കുന്ന ഇലക്ട്രിക്ക് മള്‍ട്ടിപ്പിള്‍ യൂണിറ്റില്‍ ഒന്‍പത് കോച്ചുകള്‍ ഉണ്ടാവും. ട്രെയ്‌നുകള്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാവും സഞ്ചരിക്കുന്നത്.

Latest Videos

ട്രെയ്‌നുകള്‍ സഞ്ചരിക്കുന്ന പാതയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ കെറെയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സില്‍വര്‍ലൈന്‍ കോറിഡോറിന്റെ അലൈന്‍മെന്റ് എന്ന പേരില്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോട പ്രസിദ്ധീകരിച്ചിരിക്കുന്നത് ആര്‍ക്കും പരിശോധിക്കാം. ഓരോ സ്ഥലത്തെക്കുറിച്ചും അന്വേഷിക്കാന്‍ ഇവിടെ സേര്‍ച്ച് ബട്ടണും നല്‍കിയിരിക്കുന്നു. പാതയുടെ സ്ഥലമേറ്റെടുപ്പിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടേയുള്ളു. ഓരോയിടത്തു കൂടിയും പാത കടന്നു പോകുന്നതിനെക്കുറിച്ച് വിശദമായി മാപ്പില്‍ നിന്നും അറിയാം.

click me!