റീല്‍സില്‍ മികച്ച നിലവാരത്തിലുള്ള ഉള്ളടക്കം കേരളത്തില്‍ നിന്നെന്ന് ഫേസ്ബുക്ക് ഇന്ത്യ ഡയറക്ടർ

By Web Team  |  First Published Jul 30, 2022, 10:12 AM IST

പതിനായിരം മുതൽ മുപ്പത് ലക്ഷം വരെ ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെയാണ് മെറ്റ തെരഞ്ഞെടുത്തത്. കേരളത്തിലെ വളർച്ചയിൽ ഉള്ളടക്കത്തിന്‍റെ നിലവാരമാണ് പ്രധാന മേന്മയായി മെറ്റ കാണുന്നത്
 


കൊച്ചി: രാജ്യത്തെ വൈറൽ ഇൻസ്റ്റഗ്രാം ഉപയോക്താക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്ന മെറ്റാ മീറ്റ്അപ്പിന് കൊച്ചിയിൽ നിന്നും തുടക്കമായി.കേരളത്തിലെ മുന്നൂറിലേറെ റീൽ ക്രിയേറ്റേഴ്സാണ് മീറ്റാ മീറ്റപ്പിന് കൊച്ചിയിലെത്തിയത്. 

രാജ്യത്ത് മികച്ച നിലവാരത്തിലുള്ള ഉള്ളടക്കമാണ് കേരളത്തിൽ നിന്നും വരുന്നതെന്ന് ഫേസ്ബുക്ക് ഇന്ത്യാ ഡയറക്ടർ മനീഷ് ചോപ്രാ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇൻസ്റ്റാഗ്രാം റീലുകളുടെ വൻ വിജയത്തിന് പിന്നാലെയാണ് പുത്തൻ പദ്ധതികളുമായി മീറ്റയുടെ ചുവടുവയ്പ്പുകൾ. 

Latest Videos

undefined

ഇനിയുള്ള മാറ്റങ്ങൾ എങ്ങനെ വേണമെന്ന് ചർച്ചചെയ്യാൻ നേരിട്ട് ഉപയോക്താക്കളിലേക്ക്.പതിനായിരം മുതൽ മുപ്പത് ലക്ഷം വരെ ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെയാണ് മെറ്റ തെരഞ്ഞെടുത്തത്. കേരളത്തിലെ വളർച്ചയിൽ ഉള്ളടക്കത്തിന്‍റെ നിലവാരമാണ് പ്രധാന മേന്മയായി മെറ്റ കാണുന്നത്

ഏതൊരാൾക്കും റീലുകൾ ചെയ്യാനും മികച്ച ഉള്ളടക്കവും സാങ്കേതിക തികവും പഠിപ്പിക്കാനും ബോണ്‍ ഓണ്‍ ഇൻസ്റ്റാഗ്രാം തുടങ്ങിയിരുന്നു.വിജയിച്ച ക്രിയേറ്റർമാരെ ഒപ്പം നിർത്തി പുതിയ കണ്‍ന്‍റ് ക്രിയേറ്റർസിനെ സൃഷ്ടിക്കുകയാണ് ആശയവിനിമയത്തിലൂടെ മെറ്റ ലക്ഷ്യമിടുന്നു. 

ലക്ഷക്കണക്കിന് ഉപയോക്താക്കളും ദശലക്ഷകണക്കിന് റീലുകളും പുറത്തുവരുമ്പോഴും ഉള്ളടക്കം പരിശോധിക്കുന്നതിലും ശ്രദ്ധ കൂട്ടിയെന്ന് മെറ്റ വ്യക്തമാക്കുന്നു. ഷെഫ് സുരേഷ് പിള്ളയും, നടിയും അവതാരകയുമായി പേർളി മാണിയും സംഗീത സംവിധായകൻ ജെക്ക്സ് ബിജോയും നടൻ ഉണ്ണിമുകുന്ദനും റീൽ ക്രിയേറ്റേഴ്സുമായി ആശയവിനിമയം നടത്തി.

സെലിബ്രിറ്റി അടക്കം പറഞ്ഞു 'എന്താണ് കാണിച്ചുവച്ചിരിക്കുന്നത്'; യൂടേണ്‍ അടിച്ച് ഇന്‍സ്റ്റഗ്രാം

സെലിബ്രിറ്റി അടക്കം പറഞ്ഞു 'എന്താണ് കാണിച്ചുവച്ചിരിക്കുന്നത്'; യൂടേണ്‍ അടിച്ച് ഇന്‍സ്റ്റഗ്രാം

 

പുതിയ മാറ്റം പിൻവലിച്ച് ഇൻസ്റ്റഗ്രാം. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പ്രതികൂലമായ പ്രതികരണങ്ങളെ തുടർന്നാണ് നടപടി.  ഫുൾ സ്ക്രീൻ ഹോം ഫീഡ് ഉൾപ്പടെയുള്ള മാറ്റങ്ങളാണ് ഇൻസ്റ്റഗ്രാം ഒഴിവാക്കിയിരിക്കുന്നത്.  കൂടാതെ പോസ്റ്റുകൾ റെക്കമെന്റ് ചെയ്യുന്നതിൽ താൽകാലികമായി  കുറവു വരുത്താനും ഇൻസ്റ്റാഗ്രാം തീരുമാനിച്ചു.

ടിക്ടോക്കിന് സമാനമായി ഫുൾ സ്ക്രീൻ കാണും വിധത്തിലുള്ള വീഡിയോകൾക്ക് പ്രാധാന്യം നൽകിയുള്ള പുതിയ ഡിസൈൻ ഈ അടുത്താണ് മെറ്റ ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിച്ചത്. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങൾ ഉയർന്നു.

ഇത്തരമൊരു ആശയങ്ങളിൽ നിന്ന് പിന്മാറുകയാണെങ്കിലും പുതിയ ആശയങ്ങളുമായി തിരികെ വരുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ വ്യക്തിത്വങ്ങളും ഫാഷൻ രംഗത്തെ താരങ്ങളുമായ കിം കർദാഷിയൻ, കൈലി ജെന്നർ ഉൾപ്പടെയുള്ളവർ ടിക് ടോക്കിനെ പോലെ ഇൻസ്റ്റഗ്രാം അനുകരിക്കുന്നത്  അവസാനിപ്പിക്കൂവെന്നും പഴയ ഇൻസ്റ്റാഗ്രാമിനെ തിരികെ തരൂ എന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇൻസ്റ്റഗ്രാമിന്റെ ഈ പ്രധാന പിൻമാറ്റം.

സക്കര്‍ബര്‍ഗ് വെട്ടാന്‍ വച്ചിരിക്കുന്ന ബലിയാടാണോ വാട്ട്സ്ആപ്പ്?; കാര്യങ്ങള്‍ അത്ര പന്തിയല്ല.!

click me!