ആപ്പുകള്‍ അടക്കം 59 ചൈനീസ് കമ്പനികളെ അമേരിക്കയില്‍ നിരോധിച്ച് ബൈഡന്‍ ഭരണകൂടം

By Web Team  |  First Published Jun 4, 2021, 12:35 PM IST

സുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന 31 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 
 


വാഷിംഗ്ടണ്‍:  ചൈനീസ് സര്‍ക്കാരുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന 59 ചൈനീസ് കമ്പനികള്‍ക്ക് സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആഗസ്റ്റ് 2 മുതല്‍ നിരോധനം നിലവില്‍ വരുമെന്നും ബൈഡന്‍ അറിയിച്ചു. 

അമേരിക്കയുടെ ഈ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.  സുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന 31 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 

Latest Videos

undefined

എന്നാല്‍ ഈ മേഖലയില്‍ സമാനമായി പ്രവര്‍ത്തിക്കുന്ന 59 ആപ്പുകള്‍ നിരോധിക്കണമെന്ന് ബൈഡന്‍ അറിയിക്കുകയായിരുന്നു. രാജ്യത്തെ സംബന്ധിച്ച വിവരങ്ങളുടെ ചോര്‍ത്തല്‍, ചാരവൃത്തി എന്നിവ തടയാനാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും ബൈഡന്റെ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍മാസം അവസാനം ഇന്ത്യയും ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് ചുവട് പിടിച്ച് അമേരിക്കയിലും നിരോധന നീക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അമേരിക്കയിലെ ഭരണമാറ്റം ഇതില്‍ മാറ്റം വരുത്തിയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ചില മാസങ്ങളായി യുഎസ് ചൈന ബന്ധത്തില്‍ ചില ഉലച്ചിലുകള്‍ തട്ടിയതായാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നത്. ഇതിന്‍റെ ഭാഗം കൂടിയാണ് പുതിയ വിലക്ക്.

click me!