2 വര്‍ഷത്തെ പരിധിയില്ലാത്ത കോളുകളും പ്രതിമാസം 2 ജിബി ഡാറ്റയുമായി ജിയോഫോണ്‍

By Web Team  |  First Published Feb 27, 2021, 9:20 AM IST

നിലവിലുള്ള ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി റിലയന്‍സ് ജിയോ ഓഫറും പ്രഖ്യാപിച്ചു. 749 രൂപ റീചാര്‍ജ് 12 മാസത്തേക്ക് പരിധിയില്ലാത്ത കോളുകളും പ്രതിമാസം 2 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യും.


റിലയന്‍സ് അങ്ങനെ ജിയോഫോണ്‍ 2021 ഓഫര്‍ പ്രഖ്യാപിച്ചു, ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് രണ്ട് വര്‍ഷം വരെ 'പരിധിയില്ലാത്ത' റീചാര്‍ജും 1,999 രൂപയ്ക്ക് ഒരു ജിയോഫോണും ലഭിക്കും. ഇന്ത്യയില്‍ ഇപ്പോള്‍ ജിയോഫോണ്‍ ഉപയോഗിക്കുന്ന 100 ദശലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. 

പുതിയ ജിയോഫോണ്‍ 2021 ഓഫറിന് കീഴില്‍, ഉപയോക്താക്കള്‍ക്ക് 24 മാസത്തെ പരിധിയില്ലാത്ത സേവനത്തോടൊപ്പം പുതിയ ജിയോഫോണും ലഭിക്കും, അതില്‍ പരിധിയില്ലാത്ത കോളുകളും പ്രതിമാസം 2 ജിബി ഡാറ്റയും ലഭിക്കും. അതും 1,999 രൂപയ്ക്ക്. പുതിയ 2021 ഓഫറിന് കീഴില്‍ മറ്റൊരു ഓഫര്‍ കൂടിയുണ്ട്. ഇത് 12 മാസത്തെ പരിധിയില്ലാത്ത സേവനങ്ങളും പരിധിയില്ലാത്ത വോയ്‌സ് കോളുകളും പ്രതിമാസം 2 ജിബി ഡാറ്റയും 1,499 രൂപയ്ക്ക് ലഭിക്കും.

Latest Videos

undefined

നിലവിലുള്ള ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി റിലയന്‍സ് ജിയോ ഓഫറും പ്രഖ്യാപിച്ചു. 749 രൂപ റീചാര്‍ജ് 12 മാസത്തേക്ക് പരിധിയില്ലാത്ത കോളുകളും പ്രതിമാസം 2 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യും. ഇതേ ആനുകൂല്യത്തിനായി കമ്പനി മറ്റ് നെറ്റ്‌വര്‍ക്കുകളില്‍ 2.5 മടങ്ങ് കൂടുതല്‍ നല്‍കുമെന്ന് കമ്പനി പറയുന്നു. 300 ദശലക്ഷം മൊബൈല്‍ വരിക്കാര്‍ ഇപ്പോഴും 2 ജിയിലാണെന്നും റിലയന്‍സ് ജിയോ വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു, ഇതുപോലുള്ള ശ്രമങ്ങള്‍ '2 ജി മുക്ത് ഭാരതത്തിലേക്ക്' കാര്യങ്ങളെ എത്തിക്കും. 

പുതിയ ഓഫര്‍ പ്രഖ്യാപിച്ചുകൊണ്ട് റിലയന്‍സ് ജിയോ ഡയറക്ടര്‍ ആകാശ് അംബാനി പറഞ്ഞു, '2ജി യുഗത്തില്‍ ഇന്റര്‍നെറ്റിന്റെ അടിസ്ഥാന സവിശേഷതകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയാതെ, ലോകം നിലകൊള്ളുന്ന ഒരു സമയത്ത് 300 ദശലക്ഷം വരിക്കാര്‍ ഇന്ത്യയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. ഒരു 5 ജി വിപ്ലവത്തിന്റെ വഴിയിലാണ് അവരെല്ലാം തന്നെ. കഴിഞ്ഞ നാല് വര്‍ഷമായി, ജിയോ ഇന്റര്‍നെറ്റിനെ ജനാധിപത്യവത്കരിക്കുകയും സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ ഓരോ ഇന്ത്യക്കാരനും കൈമാറുകയും ചെയ്തു. സാങ്കേതികവിദ്യ ഇനി കുറച്ചുപേരുടെ പ്രത്യേകാവകാശമായി നിലനില്‍ക്കില്ല, ഈ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കുന്നതിന് ഞങ്ങള്‍ ധീരമായ നടപടികള്‍ കൈക്കൊള്ളുന്നു, ഒപ്പം ഓരോ ഇന്ത്യക്കാരെയും ഞങ്ങള്‍ക്കൊപ്പം സ്വാഗതം ചെയ്യുന്നു. '

click me!