തങ്ങളുടെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ സേവനം എയര്‍ടെല്‍ ആദ്യം ലഭ്യമാക്കിയിരിക്കുന്നത്. വിഒഐപി ഉപയോഗിച്ച് വൈഫൈ വഴി കോള്‍ ചെയ്യുന്ന സംവിധാനമാണിത്. നേരത്തെ തന്നെ എയര്‍ടെല്‍ ജിയോ കമ്പനികള്‍ ഇതിന്‍റെ പരീക്ഷണം പൂര്‍ത്തിയാക്കി എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
മുംബൈ: നെറ്റ്വര്‍ക്ക് ഇല്ലെങ്കിലും വൈഫൈ ഉപയോഗിച്ച് ഫോണ്‍ കോള്‍ ചെയ്യാവുന്ന സംവിധാനം അവതരിപ്പിച്ച് ജിയോയും. നേരത്തെ ഈ സംവിധാനം എയര്‍ടെല്‍ ആരംഭിച്ചിരുന്നു. കേരളം, കൊല്‍ക്കത്ത, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ജിയോ വോയ്സ് ഓവര്‍ വൈഫൈ സേവനം പരീക്ഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എയര്‍ടെല്‍ അവരുടെ തന്നെ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കില്‍ മാത്രമാണ് വൈഫൈ കോള്‍ സേവനം നല്‍കുന്നത്. എന്നാല്‍ ഏത് ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കിലും ജിയോയുടെ വൈഫൈ കോളിങ് സൗകര്യം ലഭ്യമാവുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ചില സര്‍ക്കിളുകളില്‍ വോയ്സ് ഓവര്‍ വൈഫൈ സേവനത്തിന്റെ പരീക്ഷണം ജിയോ ആരംഭിച്ചതായി ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ജിയോ ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല.
തങ്ങളുടെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ സേവനം എയര്‍ടെല്‍ ആദ്യം ലഭ്യമാക്കിയിരിക്കുന്നത്. വിഒഐപി ഉപയോഗിച്ച് വൈഫൈ വഴി കോള്‍ ചെയ്യുന്ന സംവിധാനമാണിത്. നേരത്തെ തന്നെ എയര്‍ടെല്‍ ജിയോ കമ്പനികള്‍ ഇതിന്‍റെ പരീക്ഷണം പൂര്‍ത്തിയാക്കി എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തുടക്കത്തില്‍ എല്ലാ വൈഫൈയില്‍ നിന്നും കോള്‍ ചെയ്യാനുള്ള അനുവാദം എയര്‍ടെല്‍ അനുവദിക്കുന്നില്ല. എയര്‍ടെല്ലിന്‍റെ എക്സ്- സ്ട്രീം ഫൈബറില്‍ നിന്നും ലഭിക്കുന്ന വൈഫൈ വഴിയും, തെരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണ്‍ വൈഫൈ ഉപയോഗിച്ച് കോള്‍ ചെയ്യാന്‍ പറ്റൂ.
undefined
എയര്‍ടെല്‍ വൈഫൈ ഉപയോക്താക്കളുടെ കോളിംഗ് അനുഭവം മറ്റൊരുതലത്തില്‍ എത്തിക്കുന്ന സംവിധാനമാണ്. ഒരു ഔട്ട്ഡോറില്‍ കിട്ടുന്ന സിഗ്നല്‍ ക്വാളിറ്റിയില്‍ സിഗ്നല്‍ ഇല്ലാത്ത സ്ഥലത്തും നിങ്ങള്‍ക്ക് കോള്‍ ചെയ്യാം. വൈഫൈ മതി. വൈഫൈ കോളിംഗ് സംവിധാനത്തിന് കുറഞ്ഞ ഡാറ്റമാത്രമേ ചിലവാകൂ, ഇതിന് പ്രത്യേക ചാര്‍ജൊന്നും കൊടുക്കേണ്ടെന്നും എയര്‍ടെല്‍ വക്താവ് വ്യക്തമാക്കി. ഇപ്പോള്‍ ദില്ലി എന്‍സിആര്‍ പരിധിയിലാണ് ഈ സേവനം ലഭ്യമാകുന്നെങ്കിലും രാജ്യവ്യാപകമായി ഉടന്‍ തന്നെ ഈ സേവനം ലഭിക്കും.
ഏതെല്ലാം ഫോണുകളില്‍ ഈ സേവനം ലഭിക്കും എന്ന് എയര്‍ടെല്‍ വ്യക്തമാക്കിയിട്ടുണ്ട്. 6എസിന് മുകളിലുള്ള എല്ലാ ഐഫോണുകളിലും ഈ സേവനം ലഭിക്കും. ഷവോമിയുടെ കെ20 പ്രോ, കെ20, പോക്കോ എഫ്1 എന്നിവയില്‍ ഈ സേവനം ലഭിക്കും. സാംസങ്ങിന്‍റെ ജെ6, സാംസങ്ങ് എ10എസ്, സാംസങ്ങ് ഓണ്‍6, സാംസങ്ങ് എം30 എന്നിവയില്‍ ഈ സേവനം ലഭിക്കും. വണ്‍പ്ലസ് 7,വണ്‍പ്ലസ് 7 പ്രോ, വണ്‍പ്ലസ് 7ടി, വണ്‍പ്ലസ് 7ടി പ്രോ എന്നിവയില്‍ ഈ സേവനം ലഭിക്കും.
ഈ ഫോണുകളില്‍ എന്തെങ്കിലും തരത്തില്‍ ഈ സംവിധാനം ലഭിക്കുന്നില്ലെങ്കില്‍ ഒഎസ് അപ്ഡേഷന്‍ നടത്താന്‍ എയര്‍ടെല്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിലൂടെ വൈഫൈ കോളിംഗ് സംവിധാനം എനെബിള്‍ ചെയ്യാം.