ജിയോ ടിവി പ്ലസ്; ജിയോയുടെ അടുത്ത വലിയ നീക്കം

By Web Team  |  First Published Jul 16, 2020, 9:11 AM IST

വിവിധ ഒടിടി പ്ലാറ്റ്ഫോമുകള്‍, ടിവി ചാനലുകള്‍, വിവിധ എന്‍റര്‍ടെയ്മെന്‍റ് -ന്യൂസ് ആപ്പുകള്‍ എന്നിവയിലെ കണ്ടന്‍റ് ഒറ്റ ലോഗിനില്‍ ലഭിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത. 


മുംബൈ; ജിയോ ടിവി പ്ലസ് എന്ന തങ്ങളുടെ പദ്ധതി കഴിഞ്ഞ ദിവസം നടന്ന റിലയന്‍സിന്‍റെ വാഷിക സമ്മേളനത്തിലാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ഇപ്പോള്‍ തന്നെ ജിയോ ഫൈബറില്‍ ലഭിക്കുന്ന ഫീച്ചറാണ് ജിയോ ടിവി പ്ലസ് എങ്കിലും ഇതിന്‍റെ പുതുക്കിയ രൂപമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വിവിധ ഒടിടി പ്ലാറ്റ്ഫോമുകള്‍, ടിവി ചാനലുകള്‍, വിവിധ എന്‍റര്‍ടെയ്മെന്‍റ് -ന്യൂസ് ആപ്പുകള്‍ എന്നിവയിലെ കണ്ടന്‍റ് ഒറ്റ ലോഗിനില്‍ ലഭിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത. ലോകത്തിലെ ഏറ്റവും മുന്‍നിരക്കാരായ 12 ഒടിടി പ്ലാറ്റ്ഫോമുകളുടെ കണ്ടന്‍റ് ഒറ്റ ലോഗിനില്‍ ലഭിക്കും. ലഭിക്കുന്ന പ്ലാറ്റ്ഫോമുകളില്‍ നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ എന്നിവ ഉള്‍പ്പെടുന്നു.

Latest Videos

undefined

അതേ സമയം ജിയോ ആപ്പ് സ്റ്റോറിന് വേണ്ടി പ്രത്യേക ആപ്പുകള്‍ വികസിപ്പിക്കാനും ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ജിയോ സെറ്റ് ടോപ്പ് ബോക്സിന് വേണ്ടിയാണ് ഇത്. ഇതിനായി ഡെവലപ്പര്‍മാര്‍ http://developer.jio.com,” Jio said. എന്ന ലിങ്കില്‍ സന്ദര്‍ശിക്കണം.

ദശകങ്ങളായി ടിവി സംപ്രേഷണം എന്നത് ഇന്‍റര്‍ആക്ടീവ് അല്ലായിരുന്നു. ഇത് പരിഹരിക്കുന്നതാണ് ജിയോ ഫൈബര്‍. ഇത് വഴി വിവിധ ആപ്പുകള്‍ ജിയോ ആപ്പ് സ്റ്റോറില്‍ നിന്നും ഉപയോഗിക്കാം. ഇതുവഴി നിങ്ങളുടെ ടിവി അനുഭവം കൂടുതല്‍ ഇന്‍ററാക്ടീവായി മാറുന്നു. എന്‍റര്‍ടെയ്മെന്‍റ്, വിദ്യാഭ്യാസം, ഹെല്‍ത്ത്, കുക്കിംഗ്, യോഗ, ഗെയിം, ആത്മീയ കാര്യങ്ങള്‍ ഏതും ഇപ്പോള്‍ നിങ്ങളുടെ ടിവി കാഴ്ചയില്‍ ഉള്‍പ്പെടുത്താം - ജിയോ ടിവി പ്ലസ് അവതരിപ്പിച്ച് ആകാശ് അംബാനി റിലയന്‍സ് വാര്‍ഷിക സമ്മേളനത്തില്‍ അറിയിച്ചു.

click me!