ഒടുവില്‍ ആകാര്യത്തിലും ജിയോ ബിഎസ്എന്‍എല്ലിനെ തോല്‍പ്പിച്ചു.!

By Web Team  |  First Published Oct 22, 2022, 3:05 PM IST

ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട  ഓഗസ്റ്റ് 31 വരെയുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 7.35 ദശലക്ഷം ലാൻഡ്‌ലൈൻ കണക്ഷനുകളാണ് ജിയോയ്ക്കുള്ളത്. 


മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ലാൻഡ്‌ലൈൻ സേവന ദാതാവായി മാറിയിരിക്കുകയാണ് റിലയൻസ് ജിയോ.  ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട  ഓഗസ്റ്റ് 31 വരെയുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 7.35 ദശലക്ഷം ലാൻഡ്‌ലൈൻ കണക്ഷനുകളാണ് ജിയോയ്ക്കുള്ളത്.  ബിഎസ്എൻഎല്ലിന്‍റെ 7.13 ദശലക്ഷം കണക്ഷനുകളെ പിന്തള്ളിയാണ് ജിയോ മുന്നിലെത്തിയിരിക്കുന്നത്. 

എയർടെൽ 3.26 ലക്ഷം വരിക്കാരെയാണ്  ചേർത്തത്.  വിഐക്ക് 19.58 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടപ്പോൾ ബിഎസ്എൻഎല്ലിൽ നിന്ന് 5.67 ലക്ഷം വരിക്കാരും നഷ്ടമായതായി കണക്കുകൾ പറയുന്നു.ഇന്ത്യയിലെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം  ഓഗസ്റ്റ് അവസാനത്തോടെ 1,14.91 കോടിയായി വർധിച്ചു. 0.09 ശതമാനമാണ് വരിക്കാരുടെ പ്രതിമാസ വളർച്ചാ നിരക്ക്. 

Latest Videos

undefined

ടെലികോം വിപണിയുടെ 36.48 ശതമാനം ജിയോ നേടി.  31.66 ശതമാനം എയർടെല്ലും പിടിച്ചെടുത്തു. വി യ്ക്ക് വിപണി വിഹിതത്തിന്റെ 22.03 ശതമാനവും ബിഎസ്എൻഎല്ലിന്  9.58 ശതമാനവുമേ നേടാനായുള്ളൂ. രാജ്യത്തെ വയർലൈൻ വരിക്കാരുടെ എണ്ണം ഓഗസ്റ്റ് അവസാനത്തോടെ 2.59 കോടിയായി . അതായത് പ്രതിമാസ വളർച്ചാ നിരക്ക് 0.34 ശതമാനമായി ഉയർന്നു. സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള ഭാരതി എയർടെൽ ഓഗസ്റ്റിൽ 0.3 ദശലക്ഷം വരിക്കാരെയാണ് ചേർത്തത്. 

വമ്പന്‍ നേട്ടവുമായി ജിയോ; രണ്ടാംപാദ ലാഭം 4,518 കോടി, വരുമാനത്തിൽ 28 ശതമാനം വർധന

ജൂലൈ, ജൂൺ മാസങ്ങളിൽ ഇത് യഥാക്രമം 0.5 ദശലക്ഷം, 0.7 ദശലക്ഷം എന്നിങ്ങനെയായിരുന്നു എന്ന് ട്രായ് ഡാറ്റ വ്യക്തമാക്കുന്നു.  ബിഎസ്എൻഎല്ലിന് രാജ്യത്ത് 110.06 ദശലക്ഷം വരിക്കാരുണ്ട്. ഓഗസ്റ്റ് വരെയുള്ള ഡാറ്റ പരിശോധിച്ചാല്‌ രാജ്യത്തെ ഏറ്റവും ഉയർന്ന ഉപയോക്തൃ അടിത്തറയുള്ളത് ജിയോയാണെന്ന് മനസിലാക്കാം. 419.24 ദശലക്ഷമാണ് ജിയോയുടെ വരിക്കാർ.  

363.8 ദശലക്ഷം എയർടെല്ലിനും വോഡഫോൺ ഐഡിയയ്ക്ക് 253.14 ദശലക്ഷവുമാണ്. ആകെയുള്ള ട്രായ് ഡാറ്റ കാണിക്കുന്നത് അനുസരിച്ച് ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യയിലെ പുതിയ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. 1149.11 ദശലക്ഷമായാണ് ഉപയോക്താക്കളുടെ എണ്ണം ഉയർന്നത്. അതായത് ഒരു മാസത്തിനിടെ 1.08 ദശലക്ഷം ഉപയോക്താക്കളുടെ വർധനവ്. ഇത് ജൂലൈയിലെ  പുതിയ വയർലെസ് ഉപയോക്താക്കളുടെ നിരക്കായ 0.69 ദശലക്ഷത്തിനേക്കാൾ വലിയ വർധനവാണ് ഉണ്ടാക്കിയത്.

'5ജിയ്ക്ക് വേ​ഗത പോര' ; നിർമ്മാതാക്കളിൽ സമ്മർദം ചെലുത്തി കേന്ദ്രസർക്കാർ

click me!