98 രൂപയുടെ പാക്കേജ് ജിയോ പിന്‍വലിച്ചു

By Web Team  |  First Published May 25, 2020, 11:52 AM IST

നേരത്തെ 98 രൂപ പാക്കേജില്‍  2ജിബി ഹൈസ്പീഡ് നെറ്റാണ് ജിയോ നല്‍കിയിരുന്നത്. ഒരു ദിവസം 300 എസ്എംഎസ് ഈ പാക്കേജില്‍ ലഭിക്കുമായിരുന്നു. 


മുംബൈ: ജിയോ തങ്ങളുടെ ഏറ്റവും ചിലവ് കുറഞ്ഞ പ്ലാന്‍ പിന്‍വലിച്ചു. 98 രൂപയുടെ പാക്കേജാണ് ജിയോ പിന്‍വലിച്ചത്. കഴിഞ്ഞ വര്‍ഷം എസ്എംഎസ് ക്വാട്ട ഏറ്റവും കൂടുതല്‍ നല്‍കിയിരുന്ന ഓഫര്‍ രാജ്യ വ്യാപകമായി ഇപ്പോള്‍ ജിയോ പിന്‍വലിച്ചിരിക്കുകയാണ്. ഇതോടെ ജിയോ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പാക്കേജ് 129 രൂപയുടെ ആയിരിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് 129 രൂപ പാക്കേജിന് ഉള്ളത്.

നേരത്തെ 98 രൂപ പാക്കേജില്‍  2ജിബി ഹൈസ്പീഡ് നെറ്റാണ് ജിയോ നല്‍കിയിരുന്നത്. ഒരു ദിവസം 300 എസ്എംഎസ് ഈ പാക്കേജില്‍ ലഭിക്കുമായിരുന്നു. 2ജിബി ക്വാട്ടയ്ക്ക് ശേഷം 64കെബിപിഎസ് സ്പീഡില്‍ നെറ്റും ലഭിക്കുമായിരുന്നു. ഇനി ഈ ഓഫര്‍ ജിയോ വെബ് സൈറ്റില്‍ ലഭിക്കില്ല.

Latest Videos

undefined

ജിയോ അടുത്തിടെ 999 രൂപയുടെ പാക്കേജ് അവതരിപ്പിച്ചിരുന്നു. ദിവസം 3ജിബി ഹൈ സ്പീഡ് നെറ്റാണ് ലഭിക്കുക. 84 ദിവസമാണ് ഇതിന്‍റെ കാലാവധി.  പരിധിയില്ലാത്ത ജിയോ ടു ജിയോ, ലാന്‍റ് ലൈന്‍ കോളുകള്‍ ഈ ഓഫറിലുണ്ടായിരുന്നു. ജിയോയിലേക്ക് അല്ലാത്ത കോളുകളുടെ പരിധി 3,000 മിനുട്ടാണ് ഈ ഓഫറില്‍. 100 എസ്എംഎസ് ഫ്രീയായി ദിവസവും 999 രൂപ പ്ലാനില്‍ ലഭിക്കും.

ജിയോ ഇതിന് പുറമേ 599, 399 രൂപ പ്ലാനുകളും ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ട്. ദിവസം യഥാക്രമം 2ജിബി, 1.5ജിബി ഡാറ്റയാണ് ഈ പ്ലാനുകളില്‍ യഥാക്രമം ലഭിക്കുന്നത്. 

click me!