മെറ്റയുടെ പ്രഖ്യാപനം: ഇന്‍സ്റ്റയില്‍ ഇനി എച്ച്ഡിആര്‍ ഫോട്ടോകളും

By Web Team  |  First Published Mar 5, 2024, 12:50 PM IST

ആന്‍ഡ്രോയിഡിന് സമാനമായി ഐഫോണ്‍ 12 വരെയുള്ള പഴയ ഐഫോണ്‍ മോഡലുകളില്‍ എച്ച്ഡിആര്‍ ഫീച്ചര്‍ ലഭ്യമാകും.


ഐഫോണിലെ ഇന്‍സ്റ്റാഗ്രാം ആപ്പിലൂടെ ഇനി ചിത്രങ്ങളും വീഡിയോകളും കൂടുതല്‍ മികച്ചതാക്കാം. ഇതിനായി ഐഫോണ്‍ 12ലും അതിന് ശേഷം പുറത്തിറങ്ങിയ  ഐഫോണുകളിലുമുള്ള ഇന്‍സ്റ്റാഗ്രാം ആപ്പിലും എച്ച്ഡിആര്‍ സൗകര്യം അവതരിപ്പിച്ചതായി മെറ്റ അറിയിച്ചു. ഇതോടെ ആപ്പില്‍ എച്ച്ഡിആര്‍ (ഹൈ ഡൈനാമിക് റേഞ്ച്) വീഡിയോകളും ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാനും കാണാനും സാധിക്കുമെന്ന പ്രത്യേകതയുണ്ട്. മുന്‍പ് മെറ്റയും സാംസങ്ങും സഹകരിച്ച് പുതിയ ഗ്യാലക്‌സി എസ് 24ന് വേണ്ടി പുതിയ 'സൂപ്പര്‍ എച്ച്ഡിആര്‍' അവതരിപ്പിച്ചിരുന്നു. സമാന ഫീച്ചറാണ് ഇപ്പോള്‍ ഐഫോണുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

ആന്‍ഡ്രോയിഡിന് സമാനമായി ഐഫോണ്‍ 12 വരെയുള്ള പഴയ ഐഫോണ്‍ മോഡലുകളില്‍ എച്ച്ഡിആര്‍ ഫീച്ചര്‍ ലഭ്യമാകും. സാധാരണ ചിത്രങ്ങളെക്കാള്‍ തെളിച്ചവും വ്യക്തതയുള്ളതുമാണ് എച്ച്ഡിആര്‍ ചിത്രങ്ങള്‍. ഇവ ഫോണില്‍ കൂടുതല്‍ മനോഹരമായി തോന്നുമെന്നതാണ് ഗുണം. പുതിയ ഐഫോണില്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താനാവും. എം1 പ്രൊസസറിലോ പുതിയ പ്രൊസസറുകളിലോ പ്രവര്‍ത്തിക്കുന്ന മാക്ക്ബുക്കിലും ഈ ചിത്രങ്ങള്‍ ആസ്വദിക്കാനാകും. ഐഫോണില്‍ പകര്‍ത്തിയ എച്ച്ഡിആര്‍ ചിത്രങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള എഡിറ്റ് വരുത്തുകയോ ഫില്‍റ്റര്‍ ഉപയോഗിക്കുകയോ ചെയ്താല്‍ അത് സ്റ്റാന്റേര്‍ഡ് ഡൈനാമിക് റേഞ്ചിലേക്ക് മാറുമെന്ന പ്രത്യേകതയുമുണ്ട്.

Latest Videos

undefined

ഇനി നിങ്ങള്‍ക്ക് ഐഫോണ്‍ അല്ലെങ്കില്‍ ഗ്യാലക്‌സി എസ്24 ആക്‌സസ് ഇല്ലെങ്കില്‍ വിഷമിക്കേണ്ട. അനുയോജ്യമായ പിസി അല്ലെങ്കില്‍ മാക്കില്‍ Chromium അടിസ്ഥാനമാക്കിയുള്ള ബ്രൗസര്‍ ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാമില്‍ എച്ച്ഡിആര്‍ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാനും കാണാനും കഴിയും. കൂടാതെ ഏത് ഉപകരണത്തിലും എടുത്ത ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും അവ ഇന്‍സ്റ്റാഗ്രാമില്‍ എച്ച്ഡിആര്‍ മോഡില്‍ ഇടാനും അഡോബ് ലൈറ്റ്‌റൂം പോലുള്ള ടൂളുകള്‍ ഉപയോഗിക്കുവാനുമാകും.

ഓടുന്ന ബസിൽ വിദ്യാർത്ഥിനിയുടെ മുഖത്തടിച്ച് 'ഹാപ്പി ഡേയ്സ്' കണ്ടക്ടർ; അറസ്റ്റിൽ 
 

click me!