ചിലോർക്ക് ശരിയാകും ചിലോർക്ക് ശരിയാകില്ല! സുപ്രധാന മാറ്റം പരീക്ഷിച്ച് ഇൻസ്റ്റഗ്രാം, പുതിയ അപ്ഡേറ്റ് ഇങ്ങനെ

By Web TeamFirst Published Aug 21, 2024, 1:18 PM IST
Highlights

പുതിയ അപ്ഡേറ്റ് വരുന്നതോടെ കുത്തനെയുള്ള ദീർഘ ചതുരാകൃതിയിലാണ് ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുകയെന്ന് റിപ്പോർട്ടുകൾ പറയുന്നത്.

പുതിയ പ്രൊഫൈൽ ലേഔട്ട് ഡിസൈൻ പരീക്ഷിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. നിലവിൽ ചതുരാകൃതിയിലുള്ള ബ്ലോക്കുകളിലാണ് ചിത്രങ്ങൾ കാണിക്കുന്നത്. പുതിയ അപ്ഡേറ്റ് വരുന്നതോടെ കുത്തനെയുള്ള ദീർഘ ചതുരാകൃതിയിലാണ് ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുകയെന്ന് റിപ്പോർട്ടുകൾ പറയുന്നത്. നിരവധി പേർക്ക് ഈ അപ്ഡേറ്റ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പരിമിതമായ ആളുകൾക്ക് മാത്രമാണ് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാകുകയെന്ന്  ഇൻസ്റ്റാഗ്രാം വക്താവ് ക്രിസ്റ്റീൻ പൈ വ്യക്തമാക്കിയതായി ദി വെർജ് റിപ്പോർട്ട് ചെയ്തു.

പലരുടെയും ഇൻസ്റ്റഗ്രാമിൽ വെർട്ടിക്കലായാണ് പോസ്റ്റുകളെല്ലാം കാണിക്കുന്നത്. 4/3, 9/16 എന്നീ അളവുകളിലാണ് അവയെന്നും അത്തരം ചിത്രങ്ങളെ സമചതുരമാക്കി വെട്ടിമുറിക്കുന്നത് ക്രൂരമാണെന്നും ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു. ഇൻസ്റ്റയിൽ ചതുരത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്ന കാലത്തുള്ളതാണ് പ്രൊഫൈലിലെ ചതുരങ്ങളെന്നും അദ്ദേഹം പറയുന്നു. 2015 ൽ ചതുരത്തിലുള്ള ചിത്രങ്ങൾ ഒഴിവാക്കിയതാണ്. എന്നാൽ ഈ സമചതുരത്തിലുള്ള ഗ്രിഡുകളായി പ്രൊഫൈൽ ക്രമീകരിച്ചിട്ടുള്ള ഉപഭോക്താക്കൾക്ക് ഈ മാറ്റം ചിലപ്പോൾ ഇഷ്ടമാകാനിടയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

Latest Videos

റീൽസും, കരോസലുകളും 9/16 ഫോർമാറ്റിലുള്ള വെർട്ടിക്കൽ ഫോർമാറ്റിലും സാധാരണ പോസ്റ്റുകളായി പങ്കുവെക്കുന്ന ചിത്രങ്ങൾ 4/3 ഫോർമാറ്റിലുമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നത്.ചില ഫോട്ടോഗ്രഫി, മോഡലിങ് അധിഷ്ഠിത പേജുകളിൽ വലിയ ചിത്രങ്ങൾ സമചതുരമായി മുറിച്ച് ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ക്രമീകരിച്ചവരുണ്ട്. അത്തരക്കാർക്ക് ഈ മാറ്റം തിരിച്ചടിയാകാൻ സാധ്യതയുണ്ട്.  കൂടുതലും വെർട്ടിക്കൽ ഉള്ളടക്കങ്ങൾ പങ്കുവെച്ചവർക്ക് ഇത് ഗുണകരമാവുമെന്നാണ് സൂചന.

അച്ഛനും കുടുംബവും സഞ്ചരിച്ച ഫോർച്യൂണർ ടാറ്റ സഫാരിയുമായെത്തി ഇടിച്ച് തെറിപ്പിച്ച് യുവാവ്; ഞെട്ടിക്കുന്ന വീഡിയോ

പ്രവാസികള്‍ക്കും നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും വലിയ അവസരം, സൗജന്യമായി തന്നെ; നോർക്ക സംരംഭകത്വ പരിശീലനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!