വിലകുറഞ്ഞ മൊബൈൽ ഇന്‍റര്‍നെറ്റ് ലഭിക്കുന്ന 5 രാജ്യങ്ങള്‍ ഇവയാണ്; ഇതില്‍ ഇന്ത്യയുടെ സ്ഥാനം അത്ഭുതപ്പെടുത്തും.!

By Web Team  |  First Published Jul 28, 2022, 5:17 PM IST

233 രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് ഇന്ത്യ ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്തിയത്. 233 രാജ്യങ്ങളിലെയും 1ജിബി മൊബൈൽ ഡാറ്റയുടെ വിലയാണ് റിപ്പോർട്ടില്‍ വന്നിരിക്കുന്നത്. 


ലണ്ടന്‍: ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്‍റര്‍നെറ്റ് നല്‍കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. കേബിള്‍.കോ.യുകെയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ പ്രകാരം ഏറ്റവും വിലകുറഞ്ഞ മൊബൈല്‍ ഡാറ്റ ലഭിക്കുന്ന 5 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉണ്ട് ഇന്ത്യയുടെ സ്ഥാനം അഞ്ചാം സ്ഥാനത്താണ്. 

233 രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് ഇന്ത്യ ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്തിയത്. 233 രാജ്യങ്ങളിലെയും 1ജിബി മൊബൈൽ ഡാറ്റയുടെ വിലയാണ് റിപ്പോർട്ടില്‍ വന്നിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്, ഇസ്രായേൽ ഏറ്റവും വിലകുറഞ്ഞ മൊബൈൽ ഡാറ്റ വാഗ്ദാനം ചെയ്യുന്നു, 1 ജിബി ഡാറ്റ വെറും 0.04 ഡോളറാണ് ഇസ്രയേലില്‍ ഈടാക്കുന്നത്. അതായത് എകദേശം 3.20 രൂപ. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ മൊബൈൽ ഡാറ്റ നൽകുന്ന പട്ടികയില്‍ ഇറ്റലിയാണ് രണ്ടാമത്, 1ജിബി ഡാറ്റയ്ക്ക് വെറും 9.59 രൂപയാണ് ഇവിടെ.

Latest Videos

undefined

സാൻ മറിനോയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇവിടെ 1 ജിബി മൊബൈൽ ഡാറ്റയുടെ  ഏകദേശം 11.19 രൂപയാണ് വില. പട്ടികയിൽ അടുത്തത് ഫിജിയും ഇന്ത്യയുമാണ് അടുത്തതായി എത്തുന്നത് ഒരു ജിബി മൊബൈൽ ഡാറ്റ ഏകദേശം 11.99 രൂപയ്ക്കും 13.59 രൂപയ്ക്കും ഇവിടെ ലഭിക്കും എന്നാണ് കേബിള്‍.കോ.യുകെ റിപ്പോര്‍ട്ട് പറയുന്നത്.

ലോകത്തിലെ ഏറ്റവും ചെലവേറിയ മൊബൈൽ ഡാറ്റ നൽകുന്ന 5 രാജ്യങ്ങളുടെ പേരുകളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 41.06 ഡോളറിന് (ഏകദേശം 3,323.92 രൂപ) 1 ജിബി മൊബൈൽ ഡാറ്റയുടെ വിലയുമായി സെന്‍റ് ഹെലീനയാണ് വിലകൂടിയ പട്ടികയിൽ ഒന്നാമതാണ്.

പട്ടികയിൽ അടുത്തത് ഫോക്ക്‌ലാൻഡ് ഐലൻഡാണ് ഇവിടെ 1 ജിബി ഡാറ്റയ്ക്ക് എകദേശം 3,072.11 രൂപ വിലവരും.  സാവോ ടോം ആൻഡ് പ്രിൻസിപെയാണ് പിന്നാലെ വരുന്നത് ഇവിടെ 1 ജിബിക്ക് എകദേശം  2,356.21 രൂപ വിലവരും, ടോക്‌ലൗ എന്നയിടത്ത് 1ജിബിക്ക്  എകദേശം  1,324.72 രൂപ വിലവരും , യെമൻ എന്ന രാജ്യത്ത് 1ജിബി ഡാറ്റയ്ക്ക് എകദേശം  865.9 രൂപ വിലവരും.

അതേ സമയം ഇന്ത്യ ഉടൻ 5ജി ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ്. റിലയൻസ് ജിയോ, എയർടെൽ, വി തുടങ്ങിയ ടെലികോം ഓപ്പറേറ്റർമാർ ഈ വർഷം അവസാനത്തോടെയെങ്കിലും രാജ്യത്ത് 5G സേവനങ്ങൾ വാഗ്ദാനം ചെയ്യുമെന്നാണ് വിവരം. ഇന്ത്യയില്‍ 5ജി സ്പെക്ട്രം ലേലം പുരോഗമിക്കുകയാണ്.

പ്രതീക്ഷകൾക്ക് മേലെ പറന്ന് 5ജി ലേലം; മൂന്നാം ദിനവും തുടരും, രണ്ടാം ദിനം നടന്നത് 4000 കോടി രൂപയുടെ ലേലം വിളി

ട്വിറ്റർ കേസ്; വിചാരണ ഒരു വർഷം നീട്ടില്ലെന്ന് കോടതി, ഒരാഴ്ച നീട്ടി തരണമെന്ന് മസ്‌ക്

click me!