ഇന്ത്യയിലെ ആദ്യത്തെ സമുദ്രാന്തര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല തുറന്നു

By Web Team  |  First Published Aug 10, 2020, 5:31 PM IST

ചെന്നൈയില്‍ നിന്നാണ് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലേക്ക് സമുദ്രാന്തര്‍ ഭാഗത്ത് കൂടി കേബിള്‍ വലിക്കുക. 2,312 കിലോമീറ്റര്‍ നീളമാണ് ഇതിനുള്ളത്. 


ദില്ലി: രാജ്യത്തെ ആദ്യത്തെ സമുദ്രാന്തര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ഉദ്ഘാടനം ചെയ്തു. ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളെ രാജ്യത്തെ അതിവേഗ ബ്രോഡ് ബാന്‍ഡുമായി ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. സമുദ്രത്തിന് അടിയിലൂടെയുള്ള രാജ്യത്തെ ആദ്യത്തെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ പദ്ധതിയാണിത്. 

ചെന്നൈയില്‍ നിന്നാണ് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലേക്ക് സമുദ്രാന്തര്‍ ഭാഗത്ത് കൂടി കേബിള്‍ വലിക്കുക. 2,312 കിലോമീറ്റര്‍ നീളമാണ് ഇതിനുള്ളത്. പോര്‍ട്ട് ബ്ലെയര്‍, സ്വരാജ് ദ്വീപ്, ലോങ് ഐലന്‍ഡ്, രംഗാത്ത്, ലിറ്റില്‍ ആന്‍ഡമാന്‍, കമറോട്ട, കാര്‍ നിക്കോര്‍ബര്‍, ഗ്രേറ്റ് നിക്കോബര്‍ തുടങ്ങിയ മേഖലകളില്‍ ആണ് ഇപ്പോള്‍ ഈ ബ്രോഡ് ബാന്‍ഡ് സേവനം ലഭിക്കുക. 

Latest Videos

undefined

നിലവില്‍ ലഭ്യമാകുന്ന ഇന്റര്‍നെറ്റ് വേഗത്തിന്റെ പത്ത് മടങ്ങ് വേഗം പുതിയ സംവിധാനത്തില്‍ ലഭ്യമാകും എന്നാണ് പറയുന്നത്. ഇതിന്‍റെ നിര്‍മ്മാണം ഡിസംബര്‍ 30, 2018ലാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 1224 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. 

ഈ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ഉദ്ഘാടനം ചെയ്തതോടെ രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് അന്തമാന്‍ ദ്വീപുകളില്‍ അതിവേഗ ഇന്‍റര്‍നെറ്റ് എത്തിക്കാന്‍ സാധിക്കും. ഈ ഒഎഫ്സി സംവിധാനം ഉപയോഗപ്പെടുത്തുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്റര്‍ എയര്‍ടെല്‍ ആയിരിക്കും.
 

click me!