കൊറോണ വൈറസ് ലോകമെങ്ങും ഭീതി വിതച്ച സാഹചര്യത്തിലാണ് ‘മഹാമാരി’ എന്നർഥമുള്ള ഈ വാക്കിന്റെ പൊരുളറിയാൻ ഇത്രയും ആൾത്തിരക്കു സൃഷ്ടിച്ചതെന്നാണു ഡിക്ഷനറിക്കാർ പറയുന്നത്.
ന്യൂയോർക്ക്: 2020 എങ്ങനെയുണ്ടെന്ന് ചോദിച്ചാൽ പലർക്കും പല ഉത്തരം കാണും, ഉയർച്ച താഴ്ചകളുടെ സംഭവങ്ങൾ പറയാനുണ്ടാകും. എന്നാൽ ഈ കാലയളവിൽ എല്ലാവരും അനുഭവിച്ചത് കൊവിഡ് 19 മഹാമാരിയുടെ ആഘാതങ്ങളാണ്, അത് പലതരത്തിലാണ്. അത് നമ്മുടെ എല്ലാ മേഖലയെയും ബാധിച്ചിട്ടുണ്ട് എന്നതിന് ഒരു തെളിവാണ് ലോകത്തിലെ പ്രധാന ഓൺലൈൻ ഡിക്ഷണറികൾ അവരുടെ 2020 ലെ വാക്ക് തിരഞ്ഞെടുത്തതിൽ നിന്നും മനസിലാകുന്നത്.
ഡിക്ഷണറി.കോം, മെറിയം വെബ്സ്റ്റർ ഡിക്ഷനറിയുടെ ഓൺലൈൻ പതിപ്പ് എന്നിവയുടെ ഈ വർഷം വാക്ക് ‘പാൻഡെമിക് (pandemic)’ എന്നാണ്. കൊറോണ വൈറസ് ലോകമെങ്ങും ഭീതി വിതച്ച സാഹചര്യത്തിലാണ് ‘മഹാമാരി’ എന്നർഥമുള്ള ഈ വാക്കിന്റെ പൊരുളറിയാൻ ഇത്രയും ആൾത്തിരക്കു സൃഷ്ടിച്ചതെന്നാണു ഡിക്ഷനറിക്കാർ പറയുന്നത്.
കോവിഡിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച മാർച്ച് 11 മുതലാണ് ലോകം ഈ വാക്കിനു പിന്നാലെ കൂടിയത്. ലാറ്റിൻ, ഗ്രീക്ക് ഭാഷയിൽ നിന്നാണ് പാൻഡെമിക് എന്ന വാക്ക് ഉദ്ഭവിച്ചത്. പ്ലേഗ് ബാധയ്ക്കുശേഷം 1660 മുതലാണ് ലോകത്ത് ഈ വാക്ക് വ്യാപകമായി ഉപയോഗിക്കാൻ ആരംഭിച്ചത്.