മെസഞ്ചറില്‍ ലൈവായി നിങ്ങളുടെ ഫോണ്‍ സ്ക്രീന്‍ ഷെയര്‍ ചെയ്യാം; ഇങ്ങനെ

By Web Team  |  First Published Jul 19, 2020, 9:45 AM IST

മെസഞ്ചര്‍ ആപ്പ് ഇപ്പോള്‍ എല്ലാ ഫോണുകളിലും ഉള്ള സന്ദേശ കൈമാറ്റ ആപ്പാണ്. മെസഞ്ചറില്‍ വീഡിയോ കോളിംഗ് ചെയ്യുമ്പോള്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും തങ്ങളുടെ സ്ക്രീനില്‍ എന്ത് കാണുന്നുവോ അത്, കോള്‍ ചെയ്യുന്നവരുമായി പങ്കുവയ്ക്കാം. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പുകളില്‍ ലഭ്യമാണ്.

ഒരു മൊബൈല്‍ ഉപയോക്താവിന് തന്‍റെ സ്ക്രീന്‍ ലൈവായി ഷെയര്‍ ചെയ്യുക എന്നത് അത്ര ലളിതമായ ഒരു കാര്യമല്ല.  അതിന് വേണ്ടി മൂന്നാംകക്ഷി ആപ്പുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതിന് പരിഹാരവുമായി ഫേസ്ബുക്ക് മെസഞ്ചര്‍.

മെസഞ്ചര്‍ ആപ്പ് ഇപ്പോള്‍ എല്ലാ ഫോണുകളിലും ഉള്ള സന്ദേശ കൈമാറ്റ ആപ്പാണ്. മെസഞ്ചറില്‍ വീഡിയോ കോളിംഗ് ചെയ്യുമ്പോള്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും തങ്ങളുടെ സ്ക്രീനില്‍ എന്ത് കാണുന്നുവോ അത്, കോള്‍ ചെയ്യുന്നവരുമായി പങ്കുവയ്ക്കാം. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പുകളില്‍ ലഭ്യമാണ്.

Latest Videos

undefined

വളരെ ലളിതമായ സ്റ്റെപ്പുകളാണ് ഇതിന് ആവശ്യം, ഒപ്പം നിങ്ങളുടെ മെസഞ്ചര്‍ ആപ്പ് അപ്ഡേറ്റ് അല്ലെ എന്നത് പരിശോധിക്കണം.

സ്റ്റെപ്പ്1 - നിങ്ങളുടെ മെസഞ്ചര്‍ ആപ്പില്‍ ഒരു ഫ്രണ്ടിനെ വിളിക്കുക
സെറ്റെപ്പ്2-  സ്ക്രീനിന് താഴെയുള്ള കോള്‍ ഓപ്ഷന്‍ സ്വെയിപ്പ് ചെയ്യുക
സ്റ്റെപ്പ്3-  അതില്‍ ഷെയര്‍ യുവര്‍ സ്ക്രീന്‍> സ്റ്റാര്‍ട്ട് ഷെയറിംഗ് 
സെറ്റ്പ്പ്4- തുടര്‍ന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണില്‍ നിന്നും കാണിച്ച് നല്‍കാവുന്ന എന്തും കാണിക്കാം, നിര്‍ത്താന്‍ തോന്നുമ്പോള്‍ ഈ ബ്രോഡ്കാസ്റ്റ് നിര്‍ത്താം.

അതേ സമയം ഇപ്പോള്‍ 16 പേര്‍ക്ക് ഒന്നിച്ച് കോള്‍ ചെയ്യാം എന്ന മെസഞ്ചര്‍ ഓപ്ഷന്‍ 50 പേരിലേക്ക് ഉയര്‍ത്താന്‍ പദ്ധതികള്‍ ഉണ്ടെന്നാണ് വാര്‍ത്ത. 

click me!