ദിവസങ്ങളും പ്രത്യേകതകളും അടിസ്ഥാനമാക്കി ഗൂഗിൾ ഫോട്ടോസ് സ്വയം ക്രിയേറ്റ് ചെയ്യുന്ന മെമ്മറീസ് നമുക്ക് എഡിറ്റ് ചെയ്യാം.
വർഷങ്ങളെത്ര കഴിഞ്ഞാലും പഴയ ഓർമ്മകൾ തേടി ഗൂഗിൾ ഫോട്ടോസ് തുറക്കുന്നവർക്കൊരു സന്തോഷ വാർത്തയുണ്ട്. ദിവസങ്ങളും പ്രത്യേകതകളും അടിസ്ഥാനമാക്കി ഗൂഗിൾ ഫോട്ടോസ് സ്വയം ക്രിയേറ്റ് ചെയ്യുന്ന മെമ്മറീസ് നമുക്ക് എഡിറ്റ് ചെയ്യാം. എങ്ങനെയെന്നല്ലേ?
ഗൂഗിൾ ഫോട്ടോസ് ആപ്പ് ഓപ്പണ്‍ ചെയ്യുക. സ്ക്രീനിന്‍റെ മുകളിലുള്ള മെമ്മറീസ് ടാപ്പ് ചെയ്യുക. എഡിറ്റ് ചെയ്യേണ്ട മെമ്മറി സെലക്ട് ചെയ്യുക. ചേർക്കാനുള്ള ഫോട്ടോയോ വീഡിയോയോ ചേർക്കുക. റീ അറേഞ്ച് ചെയ്യുക. മെമ്മറികൾ ഷെയർ ചെയ്യാൻ അവ സെലക്ട് ചെയ്ത് എവിടേക്കാണോ ഷെയർ ചെയ്യേണ്ടത് അത് സെലക്ട് ചെയ്ത് അയക്കണം. ഗൂഗിൾ ഫോട്ടോസിൽ നിന്ന് കൊളാബറേറ്റീവ് ആൽബവും ഷെയർ ചെയ്യാനാകും. മറ്റുള്ളവർക്കും ഇതിലേക്ക് ഓർമ്മകൾ ചേർക്കാനവസരമുണ്ട്. ആകർഷകമായ ക്യാപ്ഷൻ, വിവരണം എന്നിവയും ഇതിൽ ചേർക്കാം.
undefined
നേരത്തെ ഉപയോക്താക്കൾക്ക് വീഡിയോ ഫ്ലിപ്പ്ബുക്കുകൾ, സൂം ഇഫക്റ്റ്, ബോൾഡർ ടൈറ്റിൽ ഫോണ്ട്, റീ-പോസിഷൻ ചെയ്ത ഫോട്ടോ ഡീറ്റെയിൽ എന്നിവ പ്രയോജനപ്പെടുത്താനുള്ള അവസരം ഗൂഗിൾ ഫോട്ടോസ് ഒരുക്കിയിരുന്നു. വെർട്ടിക്കൽ സ്വൈപ്പിന് പകരമായി ഒരു ക്യൂക്ക് എക്സിറ്റ് ബട്ടണും, സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്ത മെമ്മറീസ് എന്ന പേരിൽ ഒരു ഷെയറിങ് ലിങ്ക് ക്രിയേറ്റ് ചെയ്യാനുള്ള സെറ്റിങ്സും ഗൂഗിൾ ഇതിൽ നൽകിയിട്ടുണ്ട്.
മെമ്മറീസിൽ കാണിച്ചിരിക്കുന്ന പോലെ ഉപയോക്താക്കളുടെ ഫോട്ടോകളുടെ 3ഡി റെൻഡർ ചെയ്യും. കൂടാതെ ഇതിന്‍റെ പ്രസൻസ് ക്രിയേറ്റ് ചെയ്യാൻ എ ഐയെ ഉപയോഗിക്കും. ഇത്തരത്തിലൊരു ഫീച്ചറാണ് സിനിമാറ്റിക് ഫോട്ടോസ്. ഒന്നിലധികം ഫോട്ടോകളെ എൻഡ്-ടു-എൻഡ് സിനിമാറ്റിക് അനുഭവമാക്കി മാറ്റാനുള്ള കഴിവുകൾ ഇതിനൊപ്പം ആഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു.
'ആപ്പിൾ ഇന്‍റലിജൻസ്'; ആപ്പിൾ ഡിവൈസുകളിൽ ഇനി എഐ കരുത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം