വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് വാട്ട്സ്ആപ്പിലൂടെ ലഭിക്കും; ചെയ്യേണ്ടത്

By Web Team  |  First Published Aug 7, 2021, 9:03 AM IST

കൊവിന്‍ ആപ്പില്‍ വാക്സിന്‍ സ്ലോട്ട് ഏത് നമ്പറില്‍ നിന്നാണോ ബുക്ക് ചെയ്തത്, ആ നമ്പറിലേക്കാണ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.


ദില്ലി: കൊവിഡിനെതിരായ വാക്സീന്‍ എടുത്തവര്‍ക്ക് വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് വാട്ട്സ്ആപ്പിലൂടെ നല്‍കുന്ന സംവിധാനം ഒരുക്കി കേന്ദ്രസര്‍ക്കാര്‍. കൊവിന്‍ ആപ്പില്‍ വാക്സിന്‍ സ്ലോട്ട് ഏത് നമ്പറില്‍ നിന്നാണോ ബുക്ക് ചെയ്തത്, ആ നമ്പറിലേക്കാണ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. കേന്ദ്ര ഐടി വകുപ്പിന് കീഴിലുള്ള മൈ ജിഒവി കൊറോണ ഹെല്‍പ്പ് ഡെസ്കാണ് ഈ സേവനം ഒരുക്കുന്നത്.

ഇതിനായി ആദ്യം ചെയ്യേണ്ടത് 9013151515 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്യണം. തുടര്‍ന്ന് ഈ നമ്പര്‍ വാട്ട്സ്ആപ്പില്‍ തുറക്കുക. അതിന് ശേഷം വാട്ട്സ്ആപ്പില്‍ സന്ദേശമായി 'Download Certificate' എന്ന് സന്ദേശം അയക്കുക. അപ്പോള്‍ ഫോണില്‍ ഒരു ഒടിപി ലഭിക്കും. ഇത് വാട്ട്സ്ആപ്പില്‍ സന്ദേശമായി നല്‍കിയാല്‍ പ്രസ്തുത നമ്പറില്‍ റജിസ്ട്രര്‍ ചെയ്ത് വാക്സീന്‍ എടുത്തവരുടെ പേരും അതിന് നേരെ ഒരു നമ്പറും ലഭിക്കും.

Latest Videos

undefined

ആരുടെ സര്‍ട്ടിഫിക്കറ്റാണോ വേണ്ടത്. അവര്‍ക്ക് നേരെയുള്ള നമ്പര്‍ അടിച്ചു നല്‍കിയാല്‍ പിഡിഎഫ് രൂപത്തില്‍ സര്‍ട്ടിഫിക്കറ്റ് മെസേജായി ലഭിക്കും. വാക്സീനും, കൊറോണയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും സേവനങ്ങളും ഈ വാട്ട്സ്ആപ്പ് സര്‍വീസിലൂടെ ലഭിക്കും. അത് എന്തൊക്കെ എന്ന് അറിയാന്‍ Menu എന്ന് ടൈപ്പ് ചെയ്താല്‍ മതി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!