കേസിലെ സംശയങ്ങൾ പരിഗണിക്കുന്നതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥർ ജൂൺ 7ന് ഫേസ്ബുക്കിന് സേർച്ച് വാറന്റ് നൽകി.
ന്യൂയോര്‍ക്ക്: ആരെയെങ്കിലും സഹായിക്കാന്‍ വിവരങ്ങള്‍ സെര്‍ച്ച് ചെയ്താല്‍ നിങ്ങളും കുടുങ്ങിയേക്കാം. മനസിലായില്ല അല്ലേ...? ഇത്തരം സെര്‍ച്ചില്‍ അടങ്ങിയ ഡാറ്റകൾ ഒരാൾക്കെതിരെയുള്ള തെളിവായി മാറുന്നതെങ്ങനെയെന്ന് തെളിയിച്ചിരിക്കുകയാണ് സെലെസ്റ്റെ ബർജസിന്‍റെ കേസ്. 18 കാരിയായ സെലെസ്റ്റെ ബർജസ്, മാതാവ് ജെസീക ബർജെസ് എന്നിവരാണ് കേസിലെ കുറ്റാരോപിതർ.
സെലെസ്റ്റെക്ക് ഭ്രൂണഹത്യ നടത്തുന്നതിനുളള എല്ലാ പിന്തുണയും അമ്മ നൽകിയെന്നും ഭ്രൂണം മറവു ചെയ്യാൻ കൂട്ടു നിന്നു എന്നുമാണ് ആരോപണങ്ങൾ. 2022 ഏപ്രിലിലാണ് സംഭവം നടന്നത്. മാസമെത്താത്ത ഒരു ചാപിള്ളയെയാണ് സെലെസ്റ്റെ പ്രസവിച്ചത്. അതിനെയാണ് ഇരുവരും ചേർന്നു മറവുചെയ്തു എന്നുമാണ് കോടതിയിലെ കേസ്. കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്ത് സെലെസ്‌റ്റെക്ക് പ്രായം 17.
undefined
നിലവിൽ പ്രായ പൂർത്തിയായ പെൺകുട്ടിയായാണ് അവളെ പരിഗണിക്കുന്നത്. കേസ് ചാർജ് ചെയ്ത ശേഷം ഇരുവര്ക്കുമെതിരെ തെളിവുകൾ ശേഖരിക്കാൻ പൊലീസ് പല വഴികളും നോക്കി. ഗർഭച്ഛിദ്രം നടത്തിയില്ല, മറിച്ച് മാസമെത്താതെ ഒരു ചാപിള്ളയെ പ്രസവിക്കുകയായിരുന്നു എന്നൊക്കെയായിരുന്നു സെലെസ്റ്റെ പറഞ്ഞിരുന്നത്. ഇതിനിടയിൽ സെലെസ്റ്റയെ ചോദ്യം ചെയ്യുന്നതിനിടയിൽ വീണു കിട്ടിയ തീയതിയാണ് കേസിൽ വഴി തിരിവായത്.ഈ തീയതിയിലെ ഫേസ്ബുക്ക് മെസഞ്ചറാണ് ഒരു തരത്തിൽ കേസിന് തുണയായത്.
കേസിലെ സംശയങ്ങൾ പരിഗണിക്കുന്നതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥർ ജൂൺ 7ന് ഫേസ്ബുക്കിന് സേർച്ച് വാറന്റ് നൽകി. സെലെസ്റ്റെയുടെയും മാതാവിന്റെയും ഫേസ്ബുക്ക് ഡാറ്റയാണ് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. ഫേസ്ബുക്ക് മറ്റ് നിർവാഹമില്ലാതെ ഡാറ്റ നൽകുകയും ചെയ്തു. സെലെസ്‌റ്റെയുടെ 250 എംബിയുള്ള ഫേസ്ബുക് പോസ്റ്റുകളും ജെസിക്കയുടെ 50 എംബി വരുന്ന പോസ്റ്റുകളുമാണ് കമ്പനി ഉദ്യോഗസ്ഥർക്ക് കൈമാറിയത്.
കുറ്റാരോപിതരായ ഇരുവരുടെയും അക്കൗണ്ടുകളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ, ഫോട്ടോകൾ, ഓഡിയോ, വിഡിയോ റെക്കോഡിങ്ങുകൾ, ടെക്‌സ്റ്റ് സന്ദേശങ്ങൾ, മറ്റു ഡേറ്റ എന്നിവയാണ് ഫേസ്ബുക്കിന്റെ ഉടമയായ മെറ്റാ നൽകിയത്. ഇതനുസരിച്ച് മാസമെത്താതെയുള്ള പ്രസവത്തെക്കുറിച്ച് ഇരുവരും നടത്തിയ സംഭാഷണമാണ് കേസിൽ തെളിവാകുന്നത്.
ചുരുക്കി പറഞ്ഞാൽ ഫേസ്ബുക്കിലും, ട്വിറ്ററിലും, ഇൻസ്റ്റഗ്രാമിലും ഇടുന്ന പോസ്റ്റുകളും സേർച്ച് എൻജിനുകളിലും ആമസോൺ, ഫ്‌ളിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ വെബ്സൈറ്റുകളിൽ നടത്തുന്ന സെർച്ചുകളും ഭാവിയിൽ പണിയായേക്കാം എന്നതിന് ഉദാഹരണം കൂടിയാണ് സെലെസ്റ്റെക്ക്.
കീശ നിറയെ എടിഎം കാര്‍ഡുകള്‍, ഗൂഗിള്‍ പേ; കള്ളന്മാര്‍ പോലും ഞെട്ടുന്ന ട്രിക്കുകളുമായി എംവിഡി!
ഗൂഗിള്‍ ഹാങ്ഔട്ട് ബൈ പറയുന്നു ; സേവനങ്ങൾ നവംബർ വരെ