വാട്ട്സ്ആപ്പ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് കൈമാറിയത്.
മുംബൈ: യുദ്ധവിമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പാക് ചാര സംഘടനയ്ക്ക് ചോര്‍ത്തി നല്കിയ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിലെ ജീവനക്കാരന് പിടിയില്‍. ദീപക് ശിര്‍സാത്ത് എന്നയാളെ മഹാരാഷ്ട്ര ആന്റി സ്ക്വാഡാണ് പിടികൂടിയത്.
വാട്ട്സ്ആപ്പ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് കൈമാറിയത്. ഐഎസ്ഐയുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഇയാളെക്കുറിച്ച് ആന്റി ടെററിസം സ്ക്വാഡിന്റെ നാസിക് യൂണിറ്റിന് വിവരം ലഭിച്ചുവെന്ന് ഡിസിപി വിനയ് റാത്തോഡ് പറഞ്ഞു.
undefined
നാസിക്കിനടുത്തുള്ള ഓസറിലെ എച്ച്എഎല്‍ വിമാന നിര്‍മാണ യൂണിറ്റ്, എയര്‍ബേസ്, നിര്‍മാണ യൂണിറ്റിനുള്ളിലെ നിരോധിത പ്രദേശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇയാള്‍ പങ്കുവെച്ചതായി അധികൃതര്‍ അറിയിച്ചു.
മൂന്ന് മൊബൈല്‍ ഹാന്‍ഡ്സെറ്റുകളും അഞ്ച് സിം കാര്‍ഡുകളും രണ്ട് മെമ്മറി കാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.