ഒരിടത്ത് ഒരേസമയം നൂറുകണക്കിന് ടാക്സികൾ, ഹാക്കർ നിയന്ത്രിച്ച ഓൺലൈൻ ടാക്സി ആപ്പ് പണിയിൽ കുരുങ്ങി റഷ്യൻ നഗരം

By Web Team  |  First Published Sep 5, 2022, 2:37 AM IST

ഒരു സ്ഥലത്തേക്ക് തന്നെ ഏകദേശം നൂറു ടാക്സികൾ. അതും എല്ലാം യാന്റെക്സ് എന്ന കമ്പനിയുടെ ടാക്സികൾ. ഓൺലൈൻ ടാക്‌സി സേവനമായ യാന്റെക്‌സ് ടാക്‌സിയുടെ സോഫ്റ്റ്വെയർ കൈവശപ്പെടുത്തിയ ഹാക്കർമാരുടെ പണിയായിരുന്നു ഇത്

പ്രതീകാത്മക  ചിത്രം


ഒരു സ്ഥലത്തേക്ക് തന്നെ ഏകദേശം നൂറു ടാക്സികൾ. അതും എല്ലാം യാന്റെക്സ് എന്ന കമ്പനിയുടെ ടാക്സികൾ. ഓൺലൈൻ ടാക്‌സി സേവനമായ യാന്റെക്‌സ് ടാക്‌സിയുടെ സോഫ്റ്റ്വെയർ കൈവശപ്പെടുത്തിയ ഹാക്കർമാരുടെ പണിയായിരുന്നു ഇത്. ഇതിന്റെ ഫലമായുണ്ടായ ഗതാഗത കുരുക്ക് നീണ്ടത് ഒന്നും രണ്ടും മണിക്കൂറൊന്നുമല്ല... നീണ്ട മൂന്ന് മണിക്കൂറാണ്. മോസ്‌കോയിലെ യാന്റെക്സ് ടാക്സിയിൽ ജോലി ചെയ്യുന്ന ഡസൻ കണക്കിന് ഡ്രൈവർമാർക്കാണ് പണി കിട്ടിയത്. 

എത്തിച്ചേരേണ്ട സ്ഥലം കൃത്യമായ  സ്‌ക്രീൻ കാണിച്ചുകൊടുത്തപ്പോൾ അവർക്ക് യാതൊരു സംശയവും തോന്നിയില്ല. റെക്കോസൈബർ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹാക്കർമാർ യാന്റെക്സിന്റെ സുരക്ഷ മറികടന്ന് നിരവധി വ്യാജ റിക്വസ്റ്റുകൾ സൃഷ്ടിച്ചു. ഇതോടെയാണ് ഒരേ സ്ഥലത്തേക്ക് ഒരേ സമയം ഡ്രൈവർമാർ ഡ്രൈവ് ചെയ്തെത്തിയത്. 'ഹോട്ടൽ ഉക്രെയ്‌ന' അല്ലെങ്കിൽ ഹോട്ടൽ ഉക്രെയ്‌നിന്റെ ലൊക്കേഷനായ മോസ്കോയിലെ ഒരു പ്രധാന അവന്യൂവായ കുട്ടുസോവ്‌സ്‌കി പ്രോസ്പെക്റ്റിലേക്ക് ഹാക്കർമാർ എല്ലാ ക്യാബുകളും അയച്ചതായാണ് സൈബർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. 

Latest Videos

undefined

ഉക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണ യുദ്ധത്തിനെതിരെയായിരിക്കാം ഈ നടപടി എന്നാണ് വിലയിരുത്തൽ. യാൻഡെക്‌സ് ടാക്‌സി ഹാക്കിന് ഉത്തരവാദികൾ ആരാണെന്നത് വ്യക്തമല്ലെങ്കിലും, ഡാറ്റാ ചോർച്ചയ്ക്ക് പിന്നിൽ അനോണിമസ് എന്ന ഹാക്കിംഗ് ഗ്രൂപ്പാണെന്ന് അനോണിമസ് ടിവി എന്ന ട്വിറ്റർ പേജ് അവകാശപ്പെട്ടു. "മോസ്കോയ്ക്ക് ഇത് സമ്മർദ്ദമേറിയ ഒരു ദിവസമായിരുന്നു. റഷ്യയിലെ ഏറ്റവും വലിയ ടാക്സി സർവീസ് 'യാന്റെക്സ് ടാക്സി' അജ്ഞാത സംഘം ഹാക്ക് ചെയ്തു. മോസ്കോയിൽ ഒരു ട്രാഫിക് ജാം ഉണ്ടാകാൻ ഇത് കാരണമായി. ഡസൻ കണക്കിന് ടാക്സികൾ ഹാക്കർമാർ കുട്ടുസോവ്സ്കി പ്രോസ്പെക്റ്റിലെക്ക് അയച്ചു. " വെള്ളിയാഴ്ച വൈകി ഒരു ട്വിറ്റർ ഉപയോക്താവ് ട്വീറ്റ് ചെയ്തു.

Read more:  ഈ മൊബൈല്‍ കമ്പനിയും ചാർജര്‍ ഒഴിവാക്കുന്നു; ഇത് ചതിയെന്ന് ഉപഭോക്താക്കള്‍

റഷ്യയ്‌ക്കെതിരായ വലിയ തോതിലുള്ള ഹാക്കിംഗ് കാമ്പെയ്‌നിന്റെ ഭാഗമാണ് അനോണിമസ് കൂട്ടായ്‌മ, 'ഒപ്‌റഷ്യ'എന്നാണ് ഇത് അറിയപ്പെടുന്നത്. റഷ്യയിലെ ഏറ്റവും വലിയ ഐടി കോർപ്പറേഷനായ യാന്റെക്സ് ആണ് യാന്റെക്സ് ടാക്സി പ്രവർത്തിപ്പിക്കുന്നത്. റഷ്യൻ ഗൂഗിളിന് തുല്യമാണ് യാന്റെക്സ്.സെർച്ച് എഞ്ചിൻ ഉൾപ്പടെ വിവിധ സേവനങ്ങൾ കമ്പനയ്ക്കുണ്ട്. രാജ്യത്ത് ഏറ്റവും സ്വീകാര്യതയുള്ള ടാക്‌സി സേവനം കൂടിയാണ് യാന്റെക്‌സ് ടാക്‌സി.

click me!