ഈ സാധ്യതകള്‍ സൈബര്‍ ക്രിമിനലുകള്‍ ചൂഷണം ചെയ്താല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
സാംസങ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹൈ റിസ്‌ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഗ്യാലക്‌സി എസ്23 അള്‍ട്ര ഉള്‍പ്പെടെയുള്ള ഫോണ്‍ ഉപയോഗിക്കുന്നവരെയടക്കം ബാധിക്കുന്ന സുരക്ഷാ ഭീഷണികളാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യയാണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സി.ഇ.ആര്‍.ടി-ഇന്‍, 'വള്‍നറബിലിറ്റി നോട്ട് CIVN-2023-0360' എന്ന് ലേബല്‍ ചെയ്തിരിക്കുന്ന മുന്നറിയിപ്പില്‍, ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 11, 12, 13, 14 എന്നിവ അടിസ്ഥാനമാക്കിയുള്ള ഓപറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഫോണുകളെ ബാധിക്കുന്ന ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് ചൂണ്ടിക്കാണിക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡ് 11 മുതല്‍ ഏറ്റവും പുതിയ 14 വരെയുള്ള പതിപ്പുകളിലുള്ള ഫോണില്‍ ഒന്നിലധികം സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും പറയുന്നു. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്ത് മുന്‍കരുതലെടുക്കണമെന്നും സിഇആര്‍ടി പറയുന്നുണ്ട്. കണ്ടെത്തിയ പിഴവുകള്‍ സൈബര്‍ കുറ്റവാളികളെ ഫോണിലെ നിയന്ത്രണങ്ങള്‍ മറികടക്കാനും സെന്‍സിറ്റീവ് വിവരങ്ങള്‍ ആക്സസ് ചെയ്യാനും സഹായിക്കുന്നതാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
undefined
നോക്‌സ് ഫീച്ചറുകളില്‍ ആക്‌സസ് കണ്‍ട്രോളിലുള്ള പ്രശ്‌നം, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സോഫ്റ്റ്വെയറിലെ പിഴവ്, എആര്‍ ഇമോജി ആപ്പിലെ ഓതറൈസേഷന്‍ പ്രശ്‌നങ്ങള്‍, നോക്‌സ് സുരക്ഷാ സോഫ്റ്റ്വെയറിലെ പിശകുകള്‍, വിവിധ സിസ്റ്റം ഘടകങ്ങളിലെ ഒന്നിലധികം മെമ്മറി കറപ്ഷന്‍ കേടുപാടുകള്‍, softsimd ലൈബ്രറിയിലെ തെറ്റായ ഡാറ്റ സൈസ് വെരിഫിക്കേഷന്‍, സ്മാര്‍ട്ട് ക്ലിപ് ആപ്പിലെ അണ്‍വാലിഡേറ്റഡ് യൂസര്‍ ഇന്‍പുട്ട്, കോണ്‍ടാക്റ്റുകളിലെ ചില ആപ്പ് ഇടപെടലുകള്‍ ഹൈജാക്ക് ചെയ്യുന്നതൊക്കെയാണ് സുരക്ഷാ പ്രശ്‌നങ്ങളായി കണ്ടെത്തിയിരിക്കുന്നത്. ഈ സാധ്യതകള്‍ സൈബര്‍ ക്രിമിനലുകള്‍ ചൂഷണം ചെയ്താല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഗ്രോക്കിന് ഇടതുപക്ഷ ചായ്‌വോ? പുതിയ നിര്‍ദേശവുമായി മസ്‌ക്