ഇതില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇങ്ങനെയാണ്, ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സെര്‍ച്ചുകള്‍ ഈ കാലയളവില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായത്.
ദില്ലി: ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ലോക്ക്ഡൌണിന് ശേഷം ഇന്ത്യക്കാരുടെ ഇന്‍റര്‍നെറ്റ് ഉപയോഗ രീതികളും, സെര്‍ച്ചിംഗ് രീതികളും അടിമുടി മാറിയതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ തന്നെയാണ് ഈ കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇയര്‍ ഇന്‍ സെര്‍ച്ച്2020 എന്ന റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഇതില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇങ്ങനെയാണ്, ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സെര്‍ച്ചുകള്‍ ഈ കാലയളവില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായത്. പ്രാദേശിക വിവരങ്ങൾ, പ്രാദേശിക ഭാഷയിൽ സെര്‍ച്ച് ചെയ്യുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. ഗൂഗിൾ ട്രാൻസ്‌ലേറ്റിന്റെ സഹായത്തോടെ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ചെറുനഗരങ്ങളിൽ വർധിച്ചു.
undefined
ഓവർ ദി ടോപ്(ഒടിടി) പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട തിരച്ചിൽ മെട്രോ നഗരങ്ങളെക്കാൾ 1.5% കൂടുതലായിരുന്നു ചെറുകിട, ഇടത്തരം നഗരങ്ങളിലെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ 90% ഉപയോക്താക്കളും ഇന്ത്യൻ ഭാഷകളിലെ യുട്യൂബ് വിഡിയോകൾ കാണാനാണു താൽപര്യപ്പെടുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യൻ ഭാഷകളിലേക്കു പരിഭാഷപ്പെടുത്താൻ 17 ബില്യൻ(1700 കോടി) തവണയാണു ഗൂഗിൾ ട്രാൻസ്‌ലേറ്റിന്റെ സഹായം ഉപയോഗിച്ചത്. ഗൂഗിൾ അസിസ്റ്റന്റ് സഹായം ഉപയോഗിക്കുന്ന മൂന്നിൽ ഒന്നു പേരും പ്രാദേശിക ഭാഷയാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
why(എന്തുകൊണ്ട്) എന്നതില്‍ തുടങ്ങുന്ന ചോദ്യമാണ് സെര്‍ച്ചില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ ഈ കാലത്തില്‍ ചോദിച്ചത്. യുട്യൂബിൽ വിഡിയോ കാണുന്നവർ ഇരട്ടിയായി എന്നും പ്രാദേശിക ഭാഷകളിലെ സാന്നിധ്യം വർധിച്ചെന്നുമാണു റിപ്പോർട്ട്.