Google News : അടിമുടി രൂപം മാറി ഗൂഗിള്‍ ന്യൂസ്; പ്രദേശിക വാര്‍ത്തകള്‍ വേഗം കണ്ടെത്താം

By Web Team  |  First Published Jun 23, 2022, 6:14 AM IST

പ്രാദേശിക വാർത്താ വിഭാഗത്തിലേക്ക് ഒന്നിലധികം ലൊക്കേഷനുകൾ ചേർക്കാനും കഴിയും. ഇതിനായി ഉപയോക്താക്കൾക്ക് ഫിൽട്ടർ ബട്ടൺ ഉപയോഗിക്കാം. 


പയോക്താക്കൾക്ക്  പ്രാദേശിക വാർത്തകൾ കണ്ടെത്തുന്നത് എളുപ്പമാക്കുന്ന പുതിയ ഡെസ്ക്ടോപ്പ് ഡിസൈനുമായി  ഗൂഗിൾ ന്യൂസ് (Google News). ഗൂഗിൾ തങ്ങളുടെ 20 -ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ പുതിയ രൂപകൽപ്പന. ഒരൊറ്റ പേജിലായി വ്യത്യസ്ത കോളങ്ങളിലായാണ് പ്രാദേശിക വാർത്തകൾ, മികച്ച തെരഞ്ഞെടുക്കൽ വിഭാഗം എന്നിവ പ്രദർശിപ്പിക്കുന്നത്. പുതിയ ഡെസ്‌ക്‌ടോപ്പ് ഡിസൈൻ ഉപയോക്താവിന്റെ ഇഷ്‌ടാനുസൃതമാക്കുമെന്നാണ് റിപ്പോർട്ട്. സേവഎട്ട് വർഷത്തിന് ശേഷം സ്പെയിനിൽ തങ്ങളുടെ സേവനം പുനരാരംഭിച്ചതായും ഇവർ അറിയിച്ചിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യുന്നത് തടയുന്നതിനു വേണ്ടി അപ്ഡേറ്റ് ചെയ്തത്.

പ്രാദേശിക വാർത്താ വിഭാഗത്തിലേക്ക് ഒന്നിലധികം ലൊക്കേഷനുകൾ ചേർക്കാനും കഴിയും. ഇതിനായി ഉപയോക്താക്കൾക്ക് ഫിൽട്ടർ ബട്ടൺ ഉപയോഗിക്കാം. ഉപയോക്താക്കൾ തെരഞ്ഞെടുത്ത നഗരങ്ങളെക്കുറിച്ചുള്ള വാർത്തകൾ അറിയാൻ ഇതവരെ സഹായിക്കും. ഉപയോക്താക്കൾക്ക് ദൃശ്യമാകുന്ന വിഷയങ്ങൾ അവരവരുടെ ഇഷ്ടാനുസൃതമാക്കാനുള്ള ഓപ്ഷനുമുണ്ട്. ടോപ്പിക്  വിഭാഗത്തിന്റെ മുകളിലെ വലതുവശത്തുള്ള നീലബട്ടണിൽ ക്ലിക്കുചെയ്‌ത് വിഷയങ്ങൾ ചേർക്കാനോ നീക്കംചെയ്യാനോ പുനഃക്രമീകരിക്കാനോ അവസരമുണ്ട്.

Latest Videos

undefined

2019 ലെ ഇയു പകർപ്പവകാശ നിയമം മാഡ്രിഡ് അംഗീകരിച്ചതിന് ശേഷമാണ്, ഗൂഗിൾ ന്യൂസ് സ്പെയിനിലേക്ക് മടങ്ങുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചത്. 2021 നവംബറിലാണ് ഗൂഗിൾ ഇക്കാര്യം പരസ്യമാക്കിയത്. എന്നാൽ എന്നുമുതലെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സ്‌പെയിനിലെ മുഴുവൻ മീഡിയ വ്യവസായത്തിനും ഗൂഗിൾ ഇനി ഫീസ് നൽകേണ്ടതില്ല. ഗൂഗിളിന് വ്യക്തിഗത പ്രസാധകരുമായി ചർച്ചകൾ നടത്താനും കഴിയും.

Today we’re rolling out a redesigned experience on desktop to help you easily catch up on what’s important! At the top of the page, you’ll find local news and headlines.https://t.co/1zOSV8gunN

— Google News (@googlenews)

ഈ ഏപ്രിലിലാണ് തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യുന്നത് തടയാൻ ഗൂഗിൾ സെർച്ചിലും ന്യൂസിലും അപ്ഡേഷൻസ് വരുത്തിയത്. കഴിഞ്ഞ വർഷം, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സ്‌റ്റോറികളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്നതിനായി പുതിയ അപേഡ്ഷൻ നടത്തിയിരുന്നു. ഈ ഫീച്ചർ നിലവിൽ 20-ലധികം ഭാഷകളിൽ ലഭ്യമാണ്.

click me!