സംരംഭകരെ സഹായിക്കാൻ മുന്നിട്ടിറങ്ങി ​ഗൂ​ഗിൾ ; വരുന്നു സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ

By Web Team  |  First Published Jul 7, 2022, 11:31 AM IST

ബെംഗളൂരു, ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ വലിയ നഗരങ്ങളിൽ മാത്രംമല്ല ജയ്പൂർ, ഇൻഡോർ, ഗോരഖ്പൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്റ്റാർട്ടപ്പുകൾ  വരുന്നുണ്ട്. നിലവിലെ രാജ്യത്തെ സ്റ്റാർട്ടപ്പുകളിൽ 50 ശതമാനവും ഇവിടങ്ങളിലാണ്. 


ദില്ലി:  സംരംഭകരെ ചേർത്തുപിടിക്കാൻ സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ  പ്രഖ്യാപിച്ച് ​ഗൂ​ഗിൾ. ചെറിയ നഗരങ്ങളിലെ സ്റ്റാർട്ടപ്പുകളെ വിവിധ വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തമാക്കുകയാണ് ഇവയുടെ ലക്ഷ്യം. ചെറിയ നഗരങ്ങളിലെ 10,000 സ്റ്റാർട്ടപ്പുകളെ സഹായിക്കുകയാണ് ഗൂഗിളിന്റെ  സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യയുടെ ലക്ഷ്യം. 

 ഒമ്പത് ആഴ്ചത്തെ പ്രോ​ഗാമുകളാണ് ​ഗൂ​ഗിളിന്റെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ സംഘടിപ്പിക്കുന്നത്. ഓൺലൈനായിയാണ് പ്രോ​ഗ്രാമുകൾ സംഘടിപ്പിക്കുന്നത്. ഫിൻ‌ടെക്, ബിസിനസ്-ടു-ബിസിനസ്, ബിസിനസ്സ്-ടു-കൺസ്യൂമർ ഇ-കൊമേഴ്‌സ്, ഭാഷ, സോഷ്യൽ മീഡിയ, നെറ്റ്‌വർക്കിംഗ്, ജോലി എന്നി എരിയകളുമായി ബന്ധപ്പെട്ട്  ഗൂഗിൾ ലീഡേഴ്സും സഹകാരികളും തമ്മിൽ  ചാറ്റുകൾ ഉണ്ടായിരിക്കും. ജോലിസംബന്ധമായ അന്വേഷണങ്ങളും ഉൾപ്പെടുത്തുന്നുണ്ട്.

Latest Videos

undefined

ഫലപ്രദമായ ഉല്പന്ന തന്ത്രം രൂപപ്പെടുത്തൽ, ഉല്പന്ന ഉപയോക്തൃ മൂല്യത്തിൽ ആഴത്തിലുള്ള ഡ്രൈവ്, ഇന്ത്യയെപ്പോലുള്ള വിപണികളിലെ അടുത്ത ബില്യൺ ഉപയോക്താക്കൾക്കായി ആപ്പുകൾ നിർമ്മിക്കൽ, മറ്റ് ഉപയോക്തൃ ഏറ്റെടുക്കൽ എന്നി വിഷയങ്ങളെക്കുറിച്ചുള്ള നിർദ്ദേശ മൊഡ്യൂളുകളും പാഠ്യപദ്ധതിയിൽ അവതരിപ്പിക്കും. ഏകദേശം 70,000 സ്റ്റാർട്ടപ്പുകളുള്ള രാജ്യമാണ് ഇന്ത്യ. അതായത് ലോകത്തിലെ തന്നെ സ്റ്റാർട്ടപ്പുകളുടെ മൂന്നാമത്തെ വലിയ അടിത്തറയാണ് ഇന്ത്യ. കൂടുതൽ ഇന്ത്യക്കാർ തങ്ങളുടെ കമ്പനികളെ ഐ‌പി‌ഒകളിലേക്കോ യൂണികോൺ പദവിയിലേക്കോ നയിക്കുന്നുണ്ട്.

ബെംഗളൂരു, ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ വലിയ നഗരങ്ങളിൽ മാത്രംമല്ല ജയ്പൂർ, ഇൻഡോർ, ഗോരഖ്പൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്റ്റാർട്ടപ്പുകൾ  വരുന്നുണ്ട്. നിലവിലെ രാജ്യത്തെ സ്റ്റാർട്ടപ്പുകളിൽ 50 ശതമാനവും ഇവിടങ്ങളിലാണ്. 

ഭൂരിപക്ഷം സ്റ്റാർട്ടപ്പുകളും ആദ്യ അഞ്ച് വർഷത്തിനുള്ളിൽ പരാജയപ്പെടുകയാണ് പതിവ്. പണം കൃതൃമായി കൈകാര്യം ചെയ്യാൻ കഴിയാതെ വരുക,ഫലപ്രദമല്ലാത്ത ഫീഡ്‌ബാക്ക് ലൂപ്പുകൾ , നേതൃത്വത്തിന്റെ അഭാവം എന്നിവയാണ് പ്രധാന കാരണങ്ങൾ. ​സ്റ്റാർട്ടപ്പുകൾക്ക് വളർന്നുവരാൻ ആവശ്യമായ സഹായം ചെയ്യുകയാണ് ​ഗൂ​ഗിളിന്റെ ലക്ഷ്യങ്ങളിലൊന്ന്. 

കുറഞ്ഞ ചെലവിൽ ലാഭകരമായ ഉൽ‌പ്പന്നമുള്ള പ്രാരംഭ ഘട്ട സ്ഥാപകരെ ലക്ഷ്യമിട്ടാണ്  സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ  പ്രോ​ഗ്രാമുകൾ സംഘടിപ്പിക്കുന്നത്. വെർച്വലായി നടക്കുന്ന പ്രോ​ഗ്രാമിന്റെ ഭാ​ഗമാകുന്നവരെ ആഗ്രഹിക്കുന്ന മൊഡ്യൂളുകൾ തിരഞ്ഞെടുക്കാൻ സഹായിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ​ഗൂ​ഗിൾ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഫലപ്രദമായ രീതിയിൽ എങ്ങനെ സംരംഭകൻ ആകാം, നിയമനം ഔപചാരികമാക്കൽ, സരംഭത്തിന്റെ മറ്റ് പ്രധാന വശങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്.സംരംഭകർക്ക് കൂടുതൽ അവസരങ്ങൾ കണ്ടെത്താൻ ഇത്തരം ചർച്ചകൾ ​ഗുണപ്പെടും.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഗൂഗിള്‍ പേ വഴി 75,000 രൂപ തട്ടിയെടുത്തു; പ്രതി പിടിയില്‍

വീണ്ടും ഏറ്റുമുട്ടി ട്വിറ്ററും കേന്ദ്രവും ; നിയമവഴി തേടി ട്വിറ്റർ

click me!