2020 സെപ്തംബറില്‍ ഇന്ത്യയില്‍ വന്‍ പ്രശസ്തി നേടിയിരുന്ന പബ്ജി നിരോധിച്ചതോടെയാണ് ഫ്രീ ഫയര്‍ ഇന്ത്യന്‍ ഗെയിമര്‍മാര്‍ക്കിടയില്‍ തരംഗമായി മാറിയത്.
ദില്ലി: ചൈനീസ് ആപ്പുകൾക്കെതിരെ വീണ്ടും നടപടിയുമായി കേന്ദ്ര സർക്കാർ രംഗത്ത് എത്തിയപ്പോള്‍. രാജ്യത്തെ മൊബൈല്‍ ഗെയിം ആരാധകരാണ് ഏറ്റവും കൂടുതല്‍ വിഷമിച്ചത് എന്ന് പറയാം. റോയല്‍ ബാറ്റില്‍ ഗെയിമായ ഗെറീന ഫ്രീ ഫയറും (Garena Free Fire) നിരോധിച്ച ഗെയിമുകളുടെ കൂട്ടത്തിലുണ്ട്.
2020 സെപ്തംബറില്‍ ഇന്ത്യയില്‍ വന്‍ പ്രശസ്തി നേടിയിരുന്ന പബ്ജി നിരോധിച്ചതോടെയാണ് ഫ്രീ ഫയര്‍ ഇന്ത്യന്‍ ഗെയിമര്‍മാര്‍ക്കിടയില്‍ തരംഗമായി മാറിയത്. പബ്ജിയുടെ (PUBG Mobile) പുതിയ പതിപ്പായ
ബാറ്റില്‍ഗ്രൗണ്ട് ഇന്ത്യ വീണ്ടും ഇറങ്ങിയിട്ടും ഫ്രീഫയര്‍ നേടിയ ജനപ്രീതി കുറയ്ക്കാന്‍ കഴിഞ്ഞില്ല എന്നതാണ് നേര്.
undefined
എന്താണ് ഫ്രീഫയര്‍
ഒരു ഡെത്ത് മാച്ചില്‍ അന്പതോളം പ്ലെയേര്‍സിന് ഏറ്റുമുട്ടാന്‍ സാധിക്കുന്ന റോയല്‍ സ്റ്റെല്‍ ബാറ്റില്‍ഗ്രൗണ്ട് മൊബൈല്‍ ഗെയിം ആണ് ഗെറീന ഫ്രീ ഫയര്‍. ഒരു പ്ലെയര്‍ ഒരു ആയുധവും ഇല്ലാതെ ഒരു പ്ലെയിനില്‍ നിന്നും ബാറ്റില്‍ ഗ്രൗണ്ടില്‍ എത്തിപ്പെടുന്നു. അവിടെ നിന്ന് അതിജീവിക്കണം. അതിനായി മറ്റ് പ്ലെയേര്‍സിനെ വധിക്കണം. ആയുധങ്ങള്‍ നേടണം. എന്നിങ്ങനെ ഗെയിം പുരോഗമിക്കുന്നു.
സാധാരണ നിലയില്‍ അവസാനം ഒരു പ്ലെയര്‍ മാത്രമായാല്‍ ഗെയിം അവസാനിക്കും. ദിവസവും നല്‍കുന്ന റെഡീം കോഡുകള്‍, പ്രീമിയം റിവാര്‍ഡുകള്‍ തുടങ്ങിയവയാണ് ഈ ഗെയിമിനെ ജനപ്രിയം ആക്കിയത് എന്ന് പറയാം. ഇന്ത്യയില്‍ മാത്രം അല്ല അമേരിക്കയിലും ടോപ്പ് റോയല്‍ ബാറ്റില്‍ ഗെയിം ആണ് ഫ്രീ ഫയര്‍. അമേരിക്കയില്‍ 2021 ആദ്യ പാദത്തില്‍ പബ്ജി കളിക്കുന്നവരുടെ എണ്ണത്തെ ഫ്രീഫയര്‍ കളിക്കുന്നവരുടെ എണ്ണം കടത്തിവെട്ടിയെന്നാണ് സെന്‍സര്‍ ടവര്‍ ഡാറ്റ പറയുന്നത്. 100 കോടി ഡൗണ്‍ലോഡുകളാണ് കഴിഞ്ഞ ജനുവരി 2022 ല്‍ ഗൂഗിള്‍പ്ലേ സ്റ്റോറില്‍ ഈ ആപ്പിന് ഉണ്ടായത്.
ഇപ്പോള്‍ സംഭവിച്ചത്
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് 54 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്രം നിരോധിച്ചിക്കുകയാണ്. അതിനാല്‍ തന്നെ ഫ്രീഫയറിന്‍റെ എല്ലാ പതിപ്പുകളും വിവിധ ആപ്പ് സ്റ്റോറുകളില്‍ ലഭിക്കില്ല. ഇപ്പോള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് തുടര്‍ന്നും ചില ദിവസങ്ങള്‍ കളിക്കാന്‍ സാധിച്ചേക്കാം. അധികം വൈകാതെ 2020 ല്‍ ആപ്പുകളുടെ നിരോധന സമയത്ത് സംഭവിച്ചത് പോലെ സര്‍വര്‍ സപ്പോര്‍ട്ട് നിലയ്ക്കുകയും ഇവയുടെ പ്രവര്‍ത്തനം നിശ്ചലമാകുകയും ചെയ്യും.
നിലവിലെ ഫ്രീഫയര്‍ ആപ്പ് നിര്‍മ്മാതാക്കളായ ഗരീന ഇന്‍റര്‍നാഷണല്‍ ഔദ്യോഗിക വെബ് സൈറ്റ് പ്രകാരം, ഇവരുടെ ആസ്ഥാനവും പ്രവര്‍ത്തനവും സിംഗപ്പൂര്‍ കേന്ദ്രീകരിച്ചാണ്. ഇവര്‍ എങ്ങനെ 'ചൈനീസ് ആപ്പ്' ഗണത്തില്‍ ഉള്‍പ്പെട്ടുവെന്ന് വ്യക്തമല്ല. ആപ്പ് അധികൃതരും അത് സംബന്ധിച്ച് മൌനം പാലിക്കുകയാണ്.
Read More: ചൈനീസ് ആപ്പുകൾക്കെതിരെ വീണ്ടും കേന്ദ്രം; 54 ആപ്പുകൾ നിരോധിച്ചു