എന്നാല്‍ ഈ സൌജന്യ വൈഫൈ ഇന്‍റര്‍നെറ്റ് സേവനം ദുരുപയോഗിക്കപ്പെടുന്നു എന്നതാണ് ഇപ്പോള്‍ വരുന്ന പുതിയ വാര്‍ത്ത.
ഹൈദരാബാദ്: രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ സൌജന്യ വൈഫൈ ഇന്‍റര്‍നെറ്റ് (Free WiFi Service) ലഭ്യമാക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഗൂഗിളിന്‍റെ സാങ്കേതിക സഹായത്തോടെ റെയില്‍വെയുടെ ഐടി കമ്പനിയായ റെയില്‍ടെക് ആണ് ഈ പദ്ധതിയില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നത്. എന്നാല്‍ പിന്നീട് ഗൂഗിള്‍ ഈ പദ്ധതിയില്‍ നിന്നും പിന്‍മാറിയെങ്കിലും ഇപ്പോഴും ഈ സേവനം ലഭിക്കുന്നുണ്ട്. ആദ്യത്തെ അരമണിക്കൂര്‍ ഇതിലൂടെ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ഉപയോക്താവിന് സെന്‍ ഇന്‍ ചെയ്താല്‍ ഇന്‍റര്‍നെറ്റ് ഫ്രീയാണ്. പിന്നീട് ഉപയോഗത്തിന് അനുസരിച്ച് പണം നല്‍കേണ്ടിവരും.
എന്നാല്‍ ഈ സൌജന്യ വൈഫൈ ഇന്‍റര്‍നെറ്റ് സേവനം ദുരുപയോഗിക്കപ്പെടുന്നു എന്നതാണ് ഇപ്പോള്‍ വരുന്ന പുതിയ വാര്‍ത്ത. സൌത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ചില കണക്കുകളാണ് ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടത്. സൗജന്യ വൈഫൈ സേവനം ഈ ഡിവിഷന് കീഴിലുള്ള സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനെ പോൺ ഡൗൺലോഡ് ചെയ്യുന്നതിനുള്ള കേന്ദ്രമാക്കി മാറ്റിയെന്നാണ് കണക്കുകള്‍ പറയുന്നത്.
undefined
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, സൗത്ത് സെൻട്രൽ റെയിൽവേയിൽ (SCR) ഏറ്റവും കൂടുതൽ ലൈംഗിക ഉള്ളടക്കം ഡൗൺലോഡ് ചെയ്തിരിക്കുന്നത് സെക്കന്തരാബാദാണ്, തൊട്ടുപിന്നാലെ ഹൈദരാബാദ്, വിജയവാഡ, തിരുപ്പതി എന്നിവയുണ്ട്. ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനമായ റെയിൽവയർ നൽകുന്ന റെയിൽടെൽ പറയുന്നതനുസരിച്ച്, സെക്കന്തരാബാദിലും വിജയവാഡയിലും നടക്കുന്ന എല്ലാ തിരയലുകളുടെയും ഡൗൺലോഡുകളുടെയും 35% അശ്ലീല ഉള്ളടക്കമാണ് തിരഞ്ഞെടുക്കുന്നത്.അതേ സമയം റെയില്‍വേ സ്റ്റേഷനില്‍ ഫ്രീ ഇന്‍റര്‍നെറ്റ് ഉപയോഗിക്കണമെങ്കില്‍ ആദ്യ റെയില്‍ടെകിന്‍റെ ഗേറ്റ് വേയില്‍ സൈന്‍ ഇന്‍ ചെയ്യണം എന്നതിനാല്‍ തീര്‍ച്ചയായും നിങ്ങള്‍ കയറുന്ന സൈറ്റുകള്‍ ഏതെന്ന് അവരുടെ നിരീക്ഷണത്തില്‍ ഉണ്ടാകും എന്നത് ഉറപ്പാണ്.
മുതിർന്ന റെയിൽടെൽ ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത് ഇങ്ങനെ, "റെയില്‍ടെല്‍ ഗേറ്റ്‌വേ ഡാറ്റ അനുസരിച്ച് വലിയൊരു ശതമാനം സെര്‍ച്ചുകള്‍ ഫ്രീവൈഫൈയില്‍ അശ്ലീല കണ്ടന്‍റിന് വേണ്ടിയാണ് നടക്കുന്നത്. നൂറുകണക്കിന് അശ്ലീല വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യപ്പെട്ടതാണെങ്കിലും, വിപിഎന്‍ സേവനവും ചില വെബ്‌സൈറ്റുകളിലേക്കുള്ള ആക്‌സസും ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടാത്ത പോണ്‍ കണ്ടന്‍റ് ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്നുണ്ട് ഏകദേശം 30 മിനിറ്റ് ഡാറ്റ സെഷനിൽ ഒരു ഉപയോക്താവ് ശരാശരി 350 എംബി ഉപയോഗിക്കുന്നു. 350 എംബി ഡാറ്റ ഉപഭോഗത്തിന്റെ 90% ഉം മറ്റ് ഉപയോക്താക്കളിൽ നിന്നുള്ള സേവനം നോക്കാനും പോൺ സൈറ്റുകളിൽ കയറാനുമാണ്."
ഇന്ത്യയിലെ 1,600-ലധികം സ്റ്റേഷനുകളിൽ വൈഫൈ സേവനം നല്‍കുന്നുണ്ട് റെയില്‍വേ ഇതില്‍ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന്‍ ഡാറ്റ ഉപഭോഗത്തിൽ ഇത് നാലാം സ്ഥാനത്താണ്. അതേ സമയം സൗത്ത് സെൻട്രൽ റെയിൽവേ 588 സ്റ്റേഷനുകളിലേക്ക് ഇന്റർനെറ്റ് സേവനങ്ങൾ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്.