ഇന്ത്യയിലെ ആപ്പിള്‍ ഐഫോണ്‍ ഉത്പാദനം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്

By Web Team  |  First Published May 15, 2021, 12:44 PM IST

ഇതുവരെ നൂറിലേറെ ജോലിക്കാര്‍ പോസിറ്റീവായെന്ന് കമ്പനി റോയിട്ടേഴ്‌സ് പറയുന്നത്. ദക്ഷിണ തമിഴ്‌നാട്ടിലുള്ള ഫാക്ടറിയിലേക്ക് ഇപ്പോള്‍ പ്രവേശനം നല്‍കുന്നില്ല. മെയ് അവസാനം വരെ ഇങ്ങനെ തന്നെ തുടരാനാണ് കമ്പനിയുടെ തീരുമാനം.


ചെന്നൈ: ഇന്ത്യയിലെ ഐഫോണ്‍ ഉത്പാദനം കുത്തനെ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. റോയിട്ടേര്‍സാണ് ആപ്പിളിന് വേണ്ടി ഐഫോണുകള്‍ നിര്‍മിച്ചു നല്‍കുന്ന ഫോക്‌സ്‌കോണ്‍ കമ്പനിയുടെ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോക്‌സ്‌കോണ്‍ കമ്പനിയുടെ ചെന്നൈയിലെ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൊവിഡിനാല്‍ താറുമാറായി എന്നാണ് റിപ്പോര്‍ട്ട്. ഇത് 50 ശതമാനം ഐഫോണ്‍ നിര്‍മ്മാണം കുറയുന്നതിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

ഇതുവരെ നൂറിലേറെ ജോലിക്കാര്‍ പോസിറ്റീവായെന്ന് കമ്പനി റോയിട്ടേഴ്‌സ് പറയുന്നത്. ദക്ഷിണ തമിഴ്‌നാട്ടിലുള്ള ഫാക്ടറിയിലേക്ക് ഇപ്പോള്‍ പ്രവേശനം നല്‍കുന്നില്ല. മെയ് അവസാനം വരെ ഇങ്ങനെ തന്നെ തുടരാനാണ് കമ്പനിയുടെ തീരുമാനം. ഫാക്ടറിക്കുള്ളിലുള്ള ജോലിക്കാര്‍ക്ക് വീടുകളിലേക്ക് പോകണമെങ്കില്‍ പോകാം. പക്ഷേ തിരിച്ചു കയറ്റില്ലെന്ന നിലപാടിലാണ് ഫോക്‌സ്‌കോണ്‍ എന്നാണ് വിവരം. 

Latest Videos

undefined

തായ്‌പെയ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോക്‌സ്‌കോണാണ് കരാടിസ്ഥാനത്തില്‍ ഉപകരണങ്ങള്‍ നിർമിച്ച നല്‍കുന്ന കാര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ്. ആപ്പിളിനായി ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഏറ്റവും വലിയ കമ്പനിയും ഫോക്‌സ്‌കോണ്‍ ആണ്. തങ്ങളുടെ കമ്പനിയിലെ ചെറിയൊരു വിഭാഗം ജോലിക്കാര്‍ കോവിഡ് ബാധിതരായെന്നും അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ജോലിക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പരമപ്രാധാന്യം നല്‍കുന്ന കമ്പനിയാണ് ഫോക്‌സ്‌കോണ്‍ ഔദ്യോഗികമായി അറിയിച്ചു.

സര്‍ക്കാറുമായി കൊവിഡ് സംബന്ധിച്ച കാര്യങ്ങളില്‍ സഹകരിച്ചാണ് നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നത്.ഫോക്‌സ്‌കോണിലെ കൊവിഡ് ബാധ സംബന്ധിച്ച് ആപ്പിള്‍ പ്രതികരിച്ചിട്ടില്ല. രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. 

click me!