3 ഡി ഷോപ്പിങ് എക്സ്പീരിയൻസ് ഒരുക്കി ഫ്ലിപ്പ്കാര്‍ട്ട്; പുതിയ അനുഭവം

By Web Team  |  First Published Oct 18, 2022, 7:19 AM IST

ഉപയോക്താക്കളെ അവരുടെ സ്വന്തം അവതാറുകൾ ക്രിയേറ്റ് ചെയ്യാനും 'ഫ്ലിപ്പ്വെർസി'ന്റെ ഭാഗമായി തിരഞ്ഞെടുത്ത ബ്രാൻഡുകളുമായി സംവദിക്കാനും ഫ്ലിപ്കാർട്ട് അനുവദിക്കും. ഈ ‘അവതാറുകൾ’ പവർ ചെയ്യാനായി  എന്ത് സാങ്കേതികവിദ്യയാണ് ഫ്ലിപ്കാർട്ട് ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല.


ബെംഗലൂരു: ഷോപ്പിങിൽ ഒരു 3ഡി എക്സ്പീരിയൻസ് കൊണ്ടുവന്നാൽ എങ്ങനെയിരിക്കും. അതും ദീപാവലി ഓഫറൊക്കെ ഉള്ള സമയത്ത്.  അടിപൊളിയായേനെ എന്ന് തോന്നുന്നുണ്ടോ ? എങ്കിൽ നിങ്ങൾക്ക് ഒരു സന്തോഷവാർത്ത. പുതിയ ഷോപ്പിങ് എക്സ്പീരിയൻസുമായി 17 മുതൽ ഫ്ലിപ്കാർട്ട് എത്തുന്നു. 'ഫ്ലിപ്പ്വെർസ്' എന്നാണ് ഇതിന്റെ പേര്. 

ദീപാവലി വിൽപ്പനയുടെ ഭാഗമായാണ് ഫ്ലിപ്പ്കാർട്ട് ഈ വെർച്വൽ ഷോപ്പിംഗ് എക്സ്പീരിയൻസ് അവതരിപ്പിക്കുന്നത്. ഒക്‌ടോബർ 23 വരെയാണ് ഇത് ലഭിക്കുക. തിരഞ്ഞെടുത്ത ബ്രാൻഡുകളുമായി വെർച്വൽ, 3ഡി യിൽ സംവദിക്കാനും, ഉപയോക്താക്കൾക്ക് 'മെറ്റാവേർസ്' ശൈലിയിലുള്ള എക്സ്പീരിയൻസ് ആക്‌സസ് ചെയ്യാനും കഴിയും. പോളിഗോൺ ഇൻകുബേറ്റഡ് ഓർഗനൈസേഷനായ eDAO, സെലിബ്, ഗാർഡിയൻ ലിങ്ക് എന്നി കമ്പനികളുമായി ഫ്ലിപ്പ്കാർട്ടിന് പങ്കാളിത്തമുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഫ്ലിപ്കാർട്ടിന്റെ ആൻഡ്രോയിഡ് ആപ്ലിക്കേഷന്റെ ഫയർഡ്രോപ്സ് വിഭാഗത്തിലും ‘ഫ്ലിപ്പ്വേഴ്സ്’ ലഭ്യമാകും.

Latest Videos

undefined

“ഇ-കൊമേഴ്‌സിന്റെ  വളർച്ചയെ ഇന്നത്തെ ഇമ്മേഴ്‌സീവ് സാങ്കേതികവിദ്യകൾ സ്വാധീനിച്ചേക്കും. കൂടാതെ ഈ രംഗത്ത് നിരവധി സാധ്യതകളുള്ള ഒന്നാണ് മെറ്റാവേഴ്‌സ്. ഫ്ലിപ്പ്‌വേഴ്‌സിന്റെ ലോഞ്ച് ഇ-കൊമേഴ്‌സ് പോലുള്ള നൂതന വ്യവസായങ്ങളിൽ സ്വാധീനം ചെലുത്തുകയും ഉപഭോക്തൃ അനുഭവം വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ മികച്ച ഷോപ്പിംഗ് അനുഭവം നൽകുകയും ചെയ്യുമെന്ന് ഫ്ലിപ്കാർട്ട് ലാബിന്റെ പ്രൊഡക്റ്റ് സ്ട്രാറ്റജി ആൻഡ് ഡിപ്ലോയ്‌മെന്റ് വിപിയും ഹെഡുമായ നരേൻ റവുല  പറഞ്ഞു. ഏത് മൊബൈൽ ഫോണിലും ‘ഫ്ലിപ്പ്വേഴ്സ്’ പ്രവർത്തിക്കും. 

ഉപയോക്താക്കളെ അവരുടെ സ്വന്തം അവതാറുകൾ ക്രിയേറ്റ് ചെയ്യാനും 'ഫ്ലിപ്പ്വെർസി'ന്റെ ഭാഗമായി തിരഞ്ഞെടുത്ത ബ്രാൻഡുകളുമായി സംവദിക്കാനും ഫ്ലിപ്കാർട്ട് അനുവദിക്കും. ഈ ‘അവതാറുകൾ’ പവർ ചെയ്യാനായി  എന്ത് സാങ്കേതികവിദ്യയാണ് ഫ്ലിപ്കാർട്ട് ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല. 'ഫ്ലിപ്പ്വേഴ്‌സ്' എക്സ്പീരിയൻസിനായി  ഏകദേശം 15-ലധികം ബ്രാൻഡുകളുമായി കമ്പനി സഹകരിക്കുന്നുണ്ട് എന്നാണ് സൂചന. 

പ്യൂമ, നോയ്‌സ്, നിവിയ, ലാവി, ടോക്കിയോ ടാക്കീസ്, കാമ്പസ്, വിഐപി, അജ്മൽ പെർഫ്യൂംസ്, ഹിമാലയ, ബട്ടർഫ്‌ളൈ ഇന്ത്യ എന്നിവയാണ് ഇതിൽ പ്രധാനം.എന്തായാലും ഫ്ലിപ്പ്‌വേഴ്‌സിനെ  സ്ഥിരമായ ഫീച്ചർ ആക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.

വാച്ചിന് ഓഡര്‍ ചെയ്തു, ലഭിച്ചത് ചാണക കട്ടകള്‍; ഇത്തരം സംഭവത്തില്‍ അറിയേണ്ടത് ഒബിഡി പോളിസി.!

റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ ? ഒരു സന്തോഷ വാര്‍ത്തയുണ്ട്.!

click me!